ലോക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടിയ പശ്ചാത്തലത്തില്‍ വായ്പ തിരിച്ചടവിന് മറ്റൊരു മൂന്ന് മാസം കൂടി ആര്‍ബി ഐ സാവകാശം നല്‍കിയേക്കും. കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുന്ന പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ണമായും തുടങ്ങാനാവാത്ത സാഹചര്യം നിലനില്‍ക്കുന്നത് പരിഗണിച്ചാണ് ആര്‍ ബി ഐ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായ്പ തിരിച്ചടവിന് മറ്റൊരു മൂന്ന് മാസം കൂടി ആര്‍ബി ഐ സാവകാശം നല്‍കിയേക്കും. കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുന്ന പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ണമായും തുടങ്ങാനാവാത്ത സാഹചര്യം നിലനില്‍ക്കുന്നത് പരിഗണിച്ചാണ് ആര്‍ ബി ഐ വായ്പ തിരിച്ചടവില്‍ ഇനിയും മോറട്ടോറിയം അനുവദിക്കുന്നത്.

കോവിഡ് ബാധ നിയന്ത്രണം വിട്ടതോടെ മാര്‍ച്ച് 24 നാണ് 21 ദിവസത്തെ ലോക്ഡൗണ്‍ ആദ്യമായി രാജ്യത്ത്് പ്രഖ്യാപിക്കുന്നത്. ഇത് മേയ് 3 വരെയും പിന്നീട് 17 വരെയും നീട്ടിയിരുന്നു. ഏതാണ്ട് രണ്ട് മാസത്തോളമായി രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. സ്ഥാപനങ്ങള്‍ വ്യാപകമായി ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കുകയോ ശമ്പളം നല്‍കാതിരിക്കുകയോ ചെയ്യുന്നത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ വായ്പ ഇ എം ഐ യ്ക്ക് മൂന്ന് മാസത്തെ മോറട്ടോറിയം മാര്‍ച്ചില്‍ ആര്‍ ബി ഐ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31 വരെയുള്ള ഇ എം ഐ കള്‍ക്കാണ് അവധി അനുവദിച്ചിരുന്നത്. കോവിഡ് ഭീഷണിയുടെ മൂന്ന് മാസം പിന്നിടുമ്പോഴും കാര്യങ്ങള്‍ പഴയ പടി തന്നെ തുടരുന്നതുകൊണ്ടാണ് മറ്റൊരു മൂന്ന് മാസം കൂടി വായ്പ തിരിച്ചടവില്‍ സാവകാശം നല്‍കാന്‍ ആര്‍ ബി ഐ ആലോചിക്കുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തില്‍ ഭവന-വാഹന വായ്പകള്‍ അടക്കമുള്ളവയുടെ തിരിച്ചടവില്‍ വന്‍തോതില്‍ വീഴ്ച വരുമെന്നാണ് വിലയിരുത്തല്‍. മൂന്ന് ഇ എം ഐ കള്‍ മുടങ്ങുന്നതോടെ ഈ വായ്പകളെല്ലാം കിട്ടാക്കടത്തിന്റെ പരിധിയിലേക്ക്് മാറും. ഈ സാഹചര്യം ഒഴിവാക്കുകയാണ് ആര്‍ ബി ഐ നടപടികൊണ്ട് ഉദ്ദേശിക്കുന്നത്.

English Summery:Rbi may Extent Loan Repayment period