കോവിഡും ലോക്ഡൗണുമെല്ലാം സ്ഥാപനങ്ങള്‍ക്കകത്തെ ആശയ വിനിമയത്തെ വലിയ തൊതിലാണു ബാധിക്കുന്നത്. ഇതിനിടയിലും ഇപ്പോഴത്തെ പ്രതിസന്ധികളെ അവസരമായി കണ്ട് സ്ഥാപനങ്ങള്‍ക്കകത്തെ ആശയ വിനിമയം ശക്തമാക്കുന്നവരുമുണ്ട്. ജീവനക്കാരുമായി അനൗപചാരിക ആശയ വിനിമയം നടത്തി അവരുടെ ആത്മവീര്യം വര്‍ധിപ്പിക്കുന്ന രീതിയാണ് ഇതിനിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡും ലോക്ഡൗണുമെല്ലാം സ്ഥാപനങ്ങള്‍ക്കകത്തെ ആശയ വിനിമയത്തെ വലിയ തോതിലാണു ബാധിക്കുന്നത്. ഇതിനിടയിലും ഇപ്പോഴത്തെ പ്രതിസന്ധികളെ അവസരമായി കണ്ട് സ്ഥാപനങ്ങള്‍ക്കകത്തെ ആശയ വിനിമയം ശക്തമാക്കുന്നവരുമുണ്ട്. ജീവനക്കാരുമായി അനൗപചാരിക ആശയ വിനിമയം നടത്തി അവരുടെ ആത്മവീര്യം വര്‍ധിപ്പിക്കുന്ന രീതിയാണ് ഇതിനിടെ ഫെഡറല്‍ ബാങ്ക് സിഇഒ ശ്യാം ശ്രീനിവാസന്‍ പിന്തുടരുന്നത്.   

ജീവനക്കാരുമായി നേരിട്ട് ആശയ വിനിമയം

ADVERTISEMENT

ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച ബ്ലോഗുകള്‍ പങ്കുവെക്കുന്നുണ്ടെങ്കിലും അതിനുപരിയായി ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ജീവനക്കാരുമായി നേരിട്ട് ആശയ വിനിമയം നടത്തുന്നതാണ് മറ്റൊരു രീതി. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ബാങ്കുകളില്‍ നേരിട്ടെത്താനാവാത്ത ഉപഭോക്താക്കള്‍ക്കായി നല്‍കേണ്ട പിന്തുണയെ കുറിച്ചും ഇതിനിടെ സംസാരിക്കാനാവും.
പുതിയ സാഹചര്യങ്ങളെ നേരിടാനും മാറിമറിയുന്ന തൊഴില്‍ സംസ്‌കാരത്തിനൊപ്പം മാറ്റം ഉള്‍ക്കൊള്ളാനും പ്രചോദനം നല്‍കുന്ന സരളവും

മാറ്റം ഉള്‍ക്കൊള്ളുക

ADVERTISEMENT

ചിന്തോദ്ധീപകവുമായ ബ്ലോഗ് കുറിപ്പുകളാണ് ആഴ്ച തോറും സിഇഒ എല്ലാ ജീവനക്കാരുമായും പങ്കുവെക്കുന്നത്. കോവിഡിനു ശേഷമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ബാങ്ക് നടപ്പിലാക്കാനിരിക്കുന്ന കര്‍മ പദ്ധതികള്‍ പോലും എല്ലാ ജീവനക്കാരുമായും ചര്‍ച്ച ചെയ്യുന്നു. അവരില്‍ നിന്നുള്ള ആശയങ്ങളും സ്വീകരിക്കുന്നു.

തുറന്ന സംവാദം

കൊല്‍ക്കത്തയില്‍ ജോലി ചെയ്യുന്ന സോവിക് റോയിയുമായി ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ലൈവ് ചാറ്റ് നടത്തിയത് സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാങ്കിന്റെ കര്‍മ പദ്ധതികളെ കുറിച്ചും, കോവിഡ് മഹാമാരിയെ നേടിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാരുകള്‍, പോലീസ് എന്നിവര്‍ക്ക് ബാങ്ക് നല്‍കുന്ന പിന്തുണയേയും സഹായങ്ങളേയും കുറിച്ചുമെല്ലാം ഇരുവരും തുറന്നു സംവദിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിലും മുടക്കമില്ലാതെ ജോലി ചെയ്യുന്ന ബാങ്ക് ജീവനക്കാര്‍ക്കായുള്ള സുരക്ഷാ നടപടികളും ഇതിനിടെ ചര്‍ച്ച ചെയ്തു.

ADVERTISEMENT

English Summery: Bank CEO's Chat with Employees