നിക്ഷേപ പലിശ നിരക്ക് കുത്തനെ ഇടിയുമ്പോള്‍ ഒരു വര്‍ഷ നിക്ഷേപത്തിന് മികച്ച് പലിശ വാഗ്ദാനം ചെയ്യുകയാണ് യെസ് ബാങ്ക്. സ്വകാര്യ മേഖലയിലെ മറ്റ് പ്രമുഖ സ്ഥാപനങ്ങളായ ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി തുടങ്ങിയ ബാങ്കുകളെല്ലാം ഇതേ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ 5.55 ശതമാനത്തില്‍ ഒതുക്കുമ്പോഴാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിക്ഷേപ പലിശ നിരക്ക് കുത്തനെ ഇടിയുമ്പോള്‍ ഒരു വര്‍ഷ നിക്ഷേപത്തിന് മികച്ച പലിശ വാഗ്ദാനം ചെയ്യുകയാണ് യെസ് ബാങ്ക്. സ്വകാര്യ മേഖലയിലെ ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി തുടങ്ങിയ ബാങ്കുകളെല്ലാം ഇതേ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ 5.55 ശതമാനത്തില്‍ ഒതുക്കുമ്പോഴാണ് 7.25 ശതമാനം യെസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഒപ്പം ഒരു ലക്ഷം രൂപയുടെ നിക്ഷേപകര്‍ക്ക് 25000 രൂപ കവറേജുള്ള കോവിഡ് ഇന്‍ഷൂറന്‍സ് പാക്കേജ് സൗജന്യമായി ലഭിക്കും. റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സുമായി ചേര്‍ന്നാണ് പദ്ധതി. ജൂണ്‍ 30 വരെയുള്ള കാലയളവില്‍ എഫ് ഡി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. കോവിഡ് ഇന്‍ഷൂറന്‍സ് പോളിസിയുടെ പ്രീമിയം യെസ് ബാങ്ക് വഹിക്കും.
 
കുറഞ്ഞത് ഒരു ലക്ഷം രൂപ വരെ എഫ് ഡി ഇടുന്നവര്‍ക്കാണ് ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കുന്നത്. ഒന്നിലധികം എഫ് ഡി ഉണ്ടെങ്കിലും ഒരു പോളിസി മാത്രമെ ലഭിക്കു. ജോയിന്റ് അക്കൗണ്ടിലാണ് നിക്ഷേപമെങ്കില്‍ ആദ്യ പേരുകാരനായിരിക്കും സൗജന്യ പോളിസിയ്ക്ക് അര്‍ഹതയുണ്ടായിരിക്കുക. ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള നിക്ഷപമാണെങ്കിലും എഫ് ഡി ബുക്ക് ചെയ്ത് ഒരു വര്‍ഷത്തേയ്ക്കാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുക.15 ദിവസത്തെ വെയിറ്റിംഗ് പീരിയഡ് ഈ പോളിസികള്‍ക്ക് ബാധകമാണ്. കോവിഡ് ബാധിതരായ വ്യക്തിയുമായി ഒരുമിച്ച് താമസിച്ചിട്ടുള്ളവര്‍ക്ക് ക്ലെയിമിന് അര്‍ഹതയില്ല. ഇതെല്ലാമാണ് സൗജന്യ കോവിഡ് പോളിസിയുടെ പ്രത്യേകതകള്‍.
സാമ്പത്തിക വര്‍ഷമവസാനത്തോടെ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട യെസ് ബാങ്ക് എസ് ബി ഐ അടക്കമുള്ള ബാങ്കുകളുടെ സഹായത്തോടെയാണ് പിടിച്ച് നിന്നത്. കിട്ടാക്കടബാധ്യതയും മോശം മാനേജ്‌മെന്റുമായിരുന്നു ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്.