ഡിസിബി സിപ്പി ഓണ്‍ലൈന്‍ എഫ്ഡി കൊച്ചി: ശാഖകളില്‍പ്പോകാതെ,വീട്ടിലിരുന്ന് ആര്‍ക്കും തുറക്കാവുന്ന 'ഡിസിബി സിപ്പി ഓണ്‍ലൈന്‍ സ്ഥിര നിക്ഷേപ പദ്ധതി' ഡിസിബി ബാങ്ക് അവതരിപ്പിച്ചു. റെസിഡന്റ് ബാങ്ക് അക്കൗണ്ട് ഉള്ള ആര്‍ക്കും ഡിസിബിയില്‍ അക്കൗണ്ട് ഇല്ലെങ്കില്‍പ്പോലും ഈ സ്ഥിര നിക്ഷേപം തുറക്കാം. മൂന്നു വര്‍ഷത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാഖയില്‍പ്പോകാതെ,വീട്ടിലിരുന്ന് ആര്‍ക്കും തുറക്കാവുന്ന 'ഡിസിബി സിപ്പി ഓണ്‍ലൈന്‍ സ്ഥിര നിക്ഷേപ പദ്ധതി' ഡിസിബി ബാങ്ക് അവതരിപ്പിച്ചു. റെസിഡന്റ് ബാങ്ക് അക്കൗണ്ട് ഉള്ള ആര്‍ക്കും ഡിസിബിയില്‍ അക്കൗണ്ട് ഇല്ലെങ്കില്‍പ്പോലും ഈ സ്ഥിര നിക്ഷേപം തുറക്കാം.
മൂന്നു വര്‍ഷത്തെ സ്ഥിരനിക്ഷേപത്തിന് 7.35 ശതമാനമാണ് പലിശ നിരക്ക്. മുപ്പതു ദിവസം മുതല്‍ അഞ്ചുവര്‍ഷം വരെ കാലാവധിയില്‍ പതിനായിരം രൂപ മുതല്‍  അഞ്ചു ലക്ഷം രൂപ വരെ ഡിസിബി സിപ്പി എഫ്ഡിയില്‍ നിക്ഷേപം നടത്താം.റെഗുലര്‍ ഡിസിബി സിപ്പി ഓണ്‍ലൈന്‍ എഫ്ഡി, സൗജന്യ ലൈഫ് ഇന്‍ഷുറന്‍സോടുകൂടിയ ഡിസിബി സിപ്പി ഓണ്‍ലൈന്‍  സുരക്ഷ എഫ്ഡി എന്നിങ്ങനെ രണ്ടു തരം സ്ഥിരനിക്ഷേപ പദ്ധതികളാണ് ബാങ്ക് ലഭ്യമാക്കിയിട്ടുള്ളത്. ഇതില്‍ ഇഷ്ടമുള്ളത് നിക്ഷേപകനു തെരഞ്ഞെടുക്കാം.
റെഗുലര്‍ ഡിസിബി സിപ്പി ഓണ്‍ലൈന്‍ എഫ്ഡി പദ്ധതിയില്‍ കാലാവധി നിക്ഷേപകന്റെ ആവശ്യത്തിനനുസരിച്ച്  തെരഞ്ഞെടുക്കാം. .ഡിസിബി സിപ്പി ഓണ്‍ലൈന്‍  സുരക്ഷ എഫ്ഡിയില്‍ മൂന്നുവര്‍ഷത്തേക്ക് ആകര്‍ഷകമായ പലിശയും കുടുംബാംഗങ്ങള്‍ക്ക് സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് കവറേജും ലഭിക്കും. ഡിപ്പോസിറ്റ് തുകയ്ക്ക് തുല്യമോ അല്ലെങ്കില്‍ 50 ലക്ഷം രൂപ വരെയോ ആണ് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുക. ഇതിനായി നിക്ഷേപകന്‍ പ്രീമിയം അടയ്‌ക്കേണ്ടതില്ല. മെഡിക്കല്‍ പരിശോധനയ്ക്കും വിധേയമാകേണ്ടതില്ല.എഫ്ഡി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തുകയും പലിശയും നിക്ഷേപകന്റെ സേവിംഗ്‌സ് അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യും.
സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ്, ഡെസ്‌ക് ടോപ് തുടങ്ങിയ ഏതു ഉപകരണം ഉപയോഗിച്ച് ഇടപാടുകാര്‍ക്ക് ഡിസിബി സിപ്പി  എഫ്ഡി തുറക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യാമെന്ന് ഡിസിബി ബാങ്ക് റീട്ടെയില്‍ ആന്‍ഡ് എസ്എംഇ ബാങ്കിംഗ് തലവന്‍ പ്രവീണ്‍ കുട്ടി പറഞ്ഞു. കാലാവാധി പൂര്‍ത്തിയാകുമ്പോള്‍ ഓട്ടോമാറ്റിക്കായി  നിക്ഷേപം പുതുക്കുവാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

English Summery:Can Open a Bank Account Without Visiting a Branch