കോവിഡ് കാലത്ത് പണദൗര്‍ലഭ്യം അനുഭവിക്കുന്ന ശമ്പളക്കാരനണെങ്കില്‍ സ്വകാര്യ ബാങ്കായ ഐ സി ഐ സി ഐ ബാങ്കിന്റെ ഓവര്‍ ഡ്രാഫ്റ്റ് സംവിധാനമുപയോഗിക്കാം..പണദൗര്‍ലഭ്യമനുഭവിക്കുന്ന, ഐ സി ഐ സി ഐ ബാങ്കിലൂടെ ശമ്പളം കൈപ്പറ്റുന്നവര്‍ക്ക് വേണ്ടിയാണ് എടുക്കുന്ന പണത്തിന് മാത്രം പലിശ ഈടാക്കുന്ന ഒ ഡി. സാമ്പത്തിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്ത് പണദൗര്‍ലഭ്യം അനുഭവിക്കുന്ന ശമ്പളക്കാരനണെങ്കില്‍ സ്വകാര്യ ബാങ്കായ ഐ സി ഐ സി ഐ ബാങ്കിന്റെ ഓവര്‍ ഡ്രാഫ്റ്റ് സംവിധാനമുപയോഗിക്കാം.പണദൗര്‍ലഭ്യമനുഭവിക്കുന്ന, ഐ സി ഐ സി ഐ ബാങ്കിലൂടെ  ശമ്പളം കൈപ്പറ്റുന്നവര്‍ക്ക് വേണ്ടിയാണ് എടുക്കുന്ന പണത്തിന് മാത്രം പലിശ ഈടാക്കുന്ന ഒ ഡി. സാമ്പത്തിക പ്രതിസന്ധിയനുഭവിക്കുന്നവര്‍ക്ക് ഉയര്‍ന്ന പലിശ നല്‍കാതെ അത്യാവശ്യത്തിന് ഉപയോഗിക്കാന്‍ പണം ഒ ഡി അക്കൗണ്ടിലൂടെ ലഭിക്കും. 'ഇന്‍സ്റ്റാ ഫ്‌ളക്‌സി കാഷ്' എന്ന പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ശമ്പളവരുമാനക്കാര്‍ക്ക് പണം മുന്‍കൂര്‍ നല്‍കി അത്യാവശ്യം നിറവേറ്റാന്‍ സഹായിക്കുകയാണ് ബാങ്ക്.

പേഴ്‌സണല്‍ വായ്പയല്ല

ഇന്‍സ്റ്റാ ഫ്‌ളക്‌സി കാഷ് വ്യക്തിഗത വായ്പയല്ല. വ്യക്തിഗത വായ്പയ്ക്ക് വരുന്ന ഭീമമായ പലിശ നിരക്ക് ഇതിനില്ല. തന്നെയുമല്ല ശമ്പള സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ ഒന്നും തന്നെ ഇതിന് വേണ്ട. അതുകൊണ്ട് കൃത്യമായി ശമ്പളം അക്കൗണ്ടിലെത്തിക്കൊണ്ടിരിക്കുന്ന താൽകാലിക ജീവനക്കാരനും ഈ സംവിധാനം ഉപയോഗിക്കാം.

ADVERTISEMENT

ഓവര്‍ ഡ്രാഫ്റ്റ്

നിങ്ങളുടെ ശമ്പളത്തിന്റെ തോത് അനുസരിച്ചുള്ള തുക ഒ ഡി അക്കൗണ്ടിലേക്ക് ബാങ്ക് മാറ്റും. ആവശ്യമുള്ള തുക ഇതില്‍ നിന്ന് പിന്‍വലിച്ച് ഉപയോഗിക്കാം. രണ്ട് ലക്ഷം രൂപ നിങ്ങളുടെ അക്കൗണ്ടില്‍ ഇങ്ങനെ നിക്ഷേപിക്കുന്നുവെന്ന് വയ്ക്കുക. നിങ്ങള്‍ക്കാവശ്യം ഒരു ലക്ഷമാണെങ്കില്‍ അതിന്റെ പലിശ നല്‍കിയില്‍ മതിയാകും. ബാക്കി പണം അക്കൗണ്ടില്‍ കിടക്കും. പിന്നീട് ആവശ്യമെങ്കില്‍ ഉപയോഗിക്കാം. ഉപയോഗിക്കുന്നതിന് മാത്രം പലിശ നല്‍കിയാല്‍ മതിയാകും. ബാങ്കിന്റെ പ്രീ അപ്രൂവ്ഡ് അക്കൗണ്ടുടമകള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം. ബാങ്കില്‍ പോകാതെ തന്നെ ഒരുഅപേക്ഷറ് ഓണ്‍ലൈനില്‍ അയച്ചാല്‍ മതിയാകും. ഇതിന് രേഖകളുടെ ആവശ്യമില്ല. അപേക്ഷിച്ച് കഴിഞ്ഞാല്‍ ക്രെഡിറ്റ് സ്‌കോര്‍ അടക്കം വിലയിരുത്തി 48 മണിക്കൂറിനകം പണമനുവദിക്കും.

ADVERTISEMENT

ശമ്പളത്തിന്റെ മൂന്നിരട്ടി വരെ

കൈപ്പറ്റുന്ന മൊത്തം ശമ്പളത്തിന്റെ മൂന്നിരട്ടി വരെയാണ് ഇങ്ങനെ ഓവര്‍ഡ്രാഫ്റ്റായി അനുവദിക്കുക. എടുക്കുന്ന പണത്തിന് ഓരോ മാസവും പലിശ അടയ്ക്കണം. എടുക്കുന്ന പണം തിരിച്ചടയ്ക്കുന്നതിന് ഫീസ് നല്‍കേണ്ടതില്ല. ഓരോ 12 മാസം കൂടുമ്പോഴും ഒ ഡി ലിമിറ്റ് പ്രകടനമനുസരിച്ച് പുതുക്കും.

ADVERTISEMENT

പലിശ

ഒഡി സംവിധാനത്തിന് ബാങ്ക് പ്രോസസിംഗ് ഫിസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1,999 യും ജി എസ് ടിയുമാണ് കുറഞ്ഞ തുക. പലിശ 12-14 ശതമാനം.

English Summery:ICICI Bank will permit OD for Salaried Class