കോവി‍ഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിഎസ്ബി ബാങ്ക് സ്വർണ വായ്പ ആവശ്യമുള്ളവർക്ക് അത് വീട്ടുപടിക്കൽ ലഭ്യമാക്കും. അക്ഷയ ഗോൾഡ് എന്ന പേരിലുള്ള സ്വർണവായ്പാ പദ്ധതി സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്നതിനായി പുറത്തു പോകാൻ സാധിക്കാത്ത പ്രായമായവരെ പോലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവി‍ഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിഎസ്ബി ബാങ്ക് സ്വർണ വായ്പ ആവശ്യമുള്ളവർക്ക് അത് വീട്ടുപടിക്കൽ ലഭ്യമാക്കും. അക്ഷയ ഗോൾഡ് എന്ന പേരിലുള്ള സ്വർണവായ്പ പദ്ധതി സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്നതിനായി പുറത്തു പോകാൻ സാധിക്കാത്ത പ്രായമായവരെ പോലുള്ള ഇടപാടുകാർക്ക് ആശ്വാസമാകുമെന്ന് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ സി വിആർ രാജേന്ദ്രൻ പറഞ്ഞു.നടപ്പു വര്‍ഷം 103 ശാഖകള്‍ തുറക്കുവാനാണ് പദ്ധതി. സ്വര്‍ണപ്പണയത്തിനു പുറമെ കൃഷിയ്ക്കും മൈക്രോഫിനാന്‍സിനും പ്രാധാന്യം നൽകും. ക്ഷീരകർഷകർക്കും ഭക്ഷ്യ സംസ്കരണ രംഗത്തുള്ളവർക്കും സൈലോസ് വെയർഹൗസിങ് രംഗത്തുള്ളവര്‍ക്കുമാണ് കാർഷിക വായ്പകളില്‍ മുൻഗണന നൽകുകയെന്നദ്ദേഹം അറിയിച്ചു. 

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് മിക്കവരും പൊതു ഗതാഗത സംവിധാനത്തിനു പകരം സ്വന്തം വാഹനങ്ങളുപയോഗിക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളുടെയും യൂസ്ഡ് കാറുകളുടെയും വായ്പ നൽകുന്നതിന് മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർച്ചയായ നഷ്ടത്തിനൊടുവിൽ തൃശൂർ ആസ്ഥാനമായുള്ള സിഎസ്ബി ഇക്കഴിഞ്ഞ 2019-20 സാമ്പത്തിക വർഷം 13 കോടി രൂപ ലാഭം രേഖപ്പെടുത്തിയിരുന്നു. മുന്‍വര്‍ഷമിതേ കാലയളവില്‍ 197 കോടി രൂപ നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്. വൻ വിപുലീകരണത്തിനൊരുങ്ങുന്ന ബാങ്ക് നടപ്പ് സാമ്പത്തിക വർഷം മൊത്തം 103 ശാഖകൾ കൂടി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.  ആദ്യവര്‍ഷം തന്നെ ഇവയില്‍ 75 ശതമാനവും ലാഭത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

ADVERTISEMENT

English Summery:CSB will Give Gold Loan at Your Doorstep