മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുകളില്‍ നിന്ന് ബാങ്കുകള്‍ ഫൈന്‍ ഇടാക്കോതിരിക്കാനുള്ള സമയ പരിധി ജൂണ്‍ 30 ന് അവസാനിച്ചു. കോിവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ അക്കൗണ്ടുടമകളില്‍ നിന്ന് പണമീടാക്കരുതെന്ന് ധനമന്ത്രാലയം നിര്‍ദേശിച്ചത്. കോവിഡ് ബാധയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുകളില്‍ നിന്ന് ബാങ്കുകള്‍ ഫൈന്‍ ഇടാക്കോതിരിക്കാനുള്ള സമയ പരിധി ജൂണ്‍ 30 ന് അവസാനിച്ചു. കോിവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ അക്കൗണ്ടുടമകളില്‍ നിന്ന് പണമീടാക്കരുതെന്ന് ധനമന്ത്രാലയം നിര്‍ദേശിച്ചത്. കോവിഡ് ബാധയും തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയും തുടരുന്നുണ്ടെങ്കിലും ആദ്യഘട്ട പ്രഖ്യാപനത്തില്‍ മൂന്ന് മാസം അനുവദിച്ച ഈ ആനുകൂല്യം നീട്ടികൊണ്ട് മറ്റൊരു തീരുമാനം വന്നിട്ടില്ല. ആ നിലയ്ക്ക് ഈ മാസം മുതല്‍ ബാങ്കുകള്‍ ഫൈന്‍ ഈടാക്കി തുടങ്ങും.

മിനിമം ബാലൻസ് ഒരു ചെറിയ തുകയല്ല

ADVERTISEMENT

നമ്മള്‍ കരുതുന്നതുപോലെ ബാങ്കുകളെ സംബന്ധിച്ചിടത്തോളം ഇൗ ഫൈന്‍ ഒരു ചെറിയ തുകയല്ല. 18 പൊതു മേഖലാ ബാങ്കുകളും നാല് സ്വകാര്യ ബാങ്കുകളും ചേര്‍ന്ന് ഈയിനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം വസൂലാക്കിയത് 10,000 കോടി രൂപയാണ്. അതുകൊണ്ട് അക്കൗണ്ടില്‍ നിഷ്‌കര്‍ഷിക്കുന്ന മിനിമം ബാലന്‍സ് തുകയോ മാസ ശരാശരി തുകയോ നിലനിര്‍ത്തിയില്ലെങ്കില്‍ ബാങ്കിന് വെറുതെ പണം നല്‍കലാകും.

ആവശ്യമില്ലാത്ത അക്കൗണ്ടുകള്‍ അവസാനിപ്പിക്കാം

ADVERTISEMENT

ഒരോ ബാങ്കുകളും നഗര-ഗ്രാമ മേഖലയില്‍ വ്യത്യസ്തങ്ങളായ തുകകളാണ് മിനിമം ബാലന്‍സായി നിശ്ചയിച്ചിട്ടുള്ളത്. ഇവ പുതുക്കാറുമുണ്ട്.
സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി ബാങ്കിന്റെ അക്കൗണ്ടില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട മാസ ശരാശരി തുക നഗരങ്ങളില്‍ 10,000 രൂപയും അര്‍ഥ നഗരങ്ങളില്‍ 5,000 രൂപയും ആണ്. നഗര ശാഖയില്‍ മാസ ശരാശരി  മിനിമം ബാലന്‍സ് 2,500ല്‍ താഴെയാണെങ്കില്‍ മാസം 600 രൂപ പിഴ നല്‍കേണ്ടി വരും. എന്നാല്‍ ഇത് 7,500 ന് മുകളിലും 10,000 ന് താഴെയുമാണെങ്കില്‍ 150 രൂപയായിരിക്കും പിഴ.
അതുകൊണ്ട് അക്കൗണ്ടുള്ള ബാങ്കുകളിലെ മിനിമം ബാലന്‍സിന്റെ മാസ ശരാശരി ചോദിച്ച് മനസിലാക്കി അത് നിലനിര്‍ത്താന്‍ ശ്രമിക്കുക. ആവശ്യമില്ലാത്ത അക്കൗണ്ടുകള്‍ അവസാനിപ്പിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടുക.

English Summery:Keep Minimum Balance in Account