അക്കൗണ്ടില്‍ മിനിമം ബാലന്‍സ് തുക ഇല്ലാത്തതിനാല്‍ ബാങ്കുകള്‍ ഈടാക്കിയിരുന്ന പിഴ ഒഴിവാക്കിയ നടപടി ജൂണില്‍ അവസാനച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിക്കപ്പെട്ട സാമ്പത്തിക പാക്കേജിന്റെ ഭാഗമായിട്ടായിരുന്നു ധനമന്ത്രാലയം ഈ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് മിനിമം ബാലന്‍സ് ഇല്ലാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് തുക ഇല്ലാത്തതിനാല്‍ ബാങ്കുകള്‍ ഈടാക്കിയിരുന്ന പിഴ ഒഴിവാക്കിയ നടപടി ജൂണില്‍ അവസാനിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിക്കപ്പെട്ട സാമ്പത്തിക പാക്കേജിന്റെ ഭാഗമായിട്ടായിരുന്നു ഈ ആനുകൂല്യം. തുടര്‍ന്ന് മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകള്‍ക്ക് ബാങ്കുകള്‍ പിഴ ഈടാക്കി തുടങ്ങി. ഇന്ന് പണ ദൗര്‍ലഭ്യം അനുഭവപ്പെടുമ്പോള്‍ അക്കൗണ്ടില്‍ കിടക്കുന്ന അവസാന 500 രൂപ പോലും കൂടുതല്‍ മൂല്യമുള്ളതാണ്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് എന്ന പരിധി നിലനിര്‍ത്താന്‍ സാധിക്കാതിരിക്കുന്നവരാണ് നിങ്ങളെങ്കില്‍ ബാങ്കുകള്‍ പ്രത്യേകമായി നല്‍കുന്ന സീറോ ബാലന്‍സ് അക്കൗണ്ട് പരിഗണിക്കാവന്നതാണ്.

സീറോ ബാലന്‍സ് അക്കൗണ്ട്

ADVERTISEMENT

ആര്‍ക്കും ബാങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങാം. സാധാരണ ശമ്പള അക്കൗണ്ട് ഈ ഗണത്തില്‍ പെടുന്നവയായിരിക്കും. എന്നാല്‍ ഇതില്‍ നിന്ന്് വ്യത്യസ്തമാണ് 'ബേസിക് സേവിംഗ്‌സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട'്. സീറോ ബാലന്‍സായി ഈ അക്കൗണ്ട്് നിലനിര്‍ത്തി സാധാരണ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളെല്ലാം നിര്‍വഹിക്കാമെന്നുള്ളതാണ് പ്രത്യേകത.

അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാം

ADVERTISEMENT

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ബാങ്ക് ഇടപാടുകളിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി രുപകല്‍പ്പന ചെയ്തിട്ടുള്ളവയാണ് ഇവ.

(നോ യുവര്‍ കസ്റ്റമര്‍) കെ വൈ സി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ആര്‍ക്കും ഈ അക്കൗണ്ടെടുക്കാം. ബാങ്കുകള്‍ സാധാരണ നിലയില്‍ ഒരേ പലിശ നിരക്കാണ് ഇത്തരം അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ക്കും വാഗ്ദാനം ചെയ്യുക. അതുകൊണ്ട് മറ്റ് പ്രത്യേക നഷ്ടങ്ങള്‍ ഒന്നും തന്നെ ഈ അക്കൗണ്ടില്‍ ഉണ്ടാകുന്നില്ല. പല ബാങ്കുകളും ഇത്തരം അക്കൗണ്ടുകള്‍ക്ക് കുറവ് സൗകര്യങ്ങളാണ് നല്‍കുന്നതെങ്കിലും അടിസ്്ഥാന ആവശ്യങ്ങളെല്ലാം ഇതിലൂടെ നിര്‍വഹിക്കാനാകും. എടിഎം ഉപയോഗത്തിന് പരിമിതികളുണ്ടെങ്കിലും മാസം ചുരുങ്ങിയത് നാല് ഇടപാടുകളാണ് എസ് ബി ഐ നിഷ്‌കര്‍ഷിക്കുന്നത്.

ADVERTISEMENT

ഇക്കാര്യം ശ്രദ്ധിക്കണം

ഈ അക്കൗണ്ട് തുടങ്ങുന്നതിന് ചില നിബന്ധനകളുണ്ട്. സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങുമ്പോള്‍ അതേ ബാങ്കില്‍ മറ്റൊരു സേവിംഗ്‌സ് അക്കൗണ്ട് പാടില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങി 30 ദിവസത്തിനകം നിലവിലുള്ളവ അവസാനിപ്പിക്കണം.

English Summery : Know Zero Balance Account