റിസര്‍വ് ബാങ്ക് റീപോ നിരക്കുകള്‍ കുറയ്ക്കുന്നതിനു തുടര്‍ച്ചയായി ഭവന വായ്പാ പലിശയും കുറയുമെന്ന പ്രതീക്ഷയിലായിരുന്നു സാധാരണക്കാര്‍ പലരും. റീപോ നിരക്കുകള്‍ കുറച്ചിട്ടില്ലെങ്കിലും നിലവിലെ ഭവന വായ്പകളുടെ ഭാരം കുറക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. നിലവില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ പലിശ നിരക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിസര്‍വ് ബാങ്ക് റീപോ നിരക്കുകള്‍ കുറച്ചാൽ അതിന്റെ പുറകെ ഭവന വായ്പാ പലിശയും കുറയുമെന്ന പ്രതീക്ഷയിലായിരുന്നു സാധാരണക്കാര്‍ പലരും.റീപോ നിരക്കുകള്‍ കുറച്ചിട്ടില്ലെങ്കിലും നിലവിലെ ഭവന വായ്പകളുടെ ഭാരം കുറക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്.  നിലവില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ പലിശ നിരക്കു നേടിയെടുക്കുകയെന്നതാണ് ഇതിനായി ചെയ്യേണ്ടത്.

നിങ്ങളുടെ പലിശ നിരക്ക് ഏതു മാനദണ്ഡമനുസരിച്ച്?

ADVERTISEMENT

ഏതു രീതിയിലാണ് നിങ്ങളുടെ പലിശ നിരക്കു കണക്കാക്കുന്നതെന്നു മനസിലാക്കുകയാണ് ഇതിന്റെ ആദ്യ പടി. ചിലര്‍ക്കെങ്കിലും ബഞ്ച്മാര്‍ക്ക് പ്രൈം ലെന്റിങ് നിരക്കി(ബിപിഎൽആർ)ന്റെ അടിസ്ഥാനത്തിലുള്ള പലിശയാണ് ബാധകം. ഇവരുടെ ഭവന വായ്പയ്ക്ക് ഇപ്പോള്‍ പുതിയ വായ്പ എടുക്കുന്നവര്‍ക്കു ബാധകമായതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഇവരുടെ ഭവന വായ്പാ പലിശ എക്‌സ്‌ടേണല്‍ ബഞ്ച്മാര്‍ക്ക് രീതിയിലേക്കു മാറ്റാനാകും. അതു വഴി പലിശ നിരക്ക് കുറക്കാം.

താരതമ്യം വേണം

ADVERTISEMENT

മാർജിനൽ കോസ്റ്റ് ലെന്റിങ് റേറ്റ്(എംസിഎല്‍ആര്‍) രീതിയിലുള്ള പലിശ നിരക്കു ബാധകമായവരാണ് മറ്റൊരു കൂട്ടര്‍. ഇവര്‍ക്കും എക്‌സ്‌ടേണല്‍ ബഞ്ച്മാര്‍ക്കു രീതിയിലേക്കു മാറിയാല്‍ കുറഞ്ഞ പലിശ നിരക്ക് നേടിയെടുക്കാനാവും. ഇങ്ങനെ എക്‌സ്‌ടേണല്‍ ബഞ്ച്മാര്‍ക്ക് രീതിയിലേക്കു മാറുന്നതിന് ബാങ്കുകള്‍ അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ് ഈടാക്കാറുണ്ട്. ഇതും പലിശ നിരക്കിലെ കുറവും താരതമ്യം ചെയ്ത് നേട്ടമുണ്ടാകുമെന്ന് ഉറപ്പാക്കണം.

എക്‌സ്‌ടേണല്‍ ബഞ്ച്മാര്‍ക്ക് രീതിയാവുമ്പോള്‍ റിസര്‍വ് ബാങ്ക് റിപോ നിരക്കു കുറയ്ക്കുന്നതനുസരിച്ച് പലിശ നിരക്ക് ഉടനടി കുറയും. പക്ഷേ, റിപോ നിരക്കു വര്‍ധിപ്പിക്കുകയാണെങ്കില്‍ നിരക്കു വര്‍ധനവും ഉടനടിയുണ്ടാകും. റിപോ നിരക്ക് അടക്കം ബാഹ്യ ഘടകങ്ങളെല്ലാം അനുസരിച്ച് നിരക്കുകള്‍ സ്ഥിരമായി മാറിക്കൊണ്ടിരിക്കും എന്നതാണ് എക്‌സ്‌ടേണല്‍ ബഞ്ചു മാര്‍ക്ക് രീതിയുടെ സവിശേഷത. അതിനായി ബാങ്കുകള്‍ അവയുടെ പലിശ നിരക്കു കുറക്കുന്ന പ്രത്യേക തീരുമാനമെടുക്കേണ്ടതില്ല. ഇത്തരത്തിലുള്ള ബാഹ്യ ഘടകങ്ങള്‍ താഴേക്കു പോകുന്നിടത്തോളം കാലം ഉപഭോക്താക്കള്‍ക്ക് ഗുണകരം ഇതു തന്നെയാണ്. പക്ഷേ, ഇത്തരം ഘടകങ്ങള്‍ ഉയരാന്‍ തുടങ്ങിയാല്‍ ഭവന വായ്പാ പലിശ നിരക്കും അതേ രീതിയില്‍ ഉയരും.

ADVERTISEMENT

പണഞെരുക്കമുള്ളവർക്ക് ഉപകാരം

ഭവന വായ്പയുടെ പലിശ നിരക്കു കുറയ്ക്കുകയാണെങ്കിലും പ്രതിമാസ തിരിച്ചടവു തുകയില്‍ (ഇഎംഐ) മാറ്റം വരുത്താത്ത രീതിയാവും പലപ്പോഴും ബാങ്കുകള്‍ സ്വീകരിക്കുക. എന്നാല്‍ ഇങ്ങനെ ചെയ്യാതെ പ്രതിമാസ തിരിച്ചടവു തുക കുറയ്ക്കുന്ന രീതി സ്വീകരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ഇതിനായി ബാങ്കുകളോട് പ്രത്യേകമായി ആവശ്യപ്പെടണമെന്നു മാത്രം. കോവിഡ് പശ്ചാത്തലത്തില്‍ പണലഭ്യതക്കുറവ് അനുഭവപ്പെടുന്നവര്‍ക്ക് ഇത് ഉപകാരപ്രദമാകും.

English Summery : How to reduce Housing Loan Burden