കൊറോണക്കാലം സൃഷ്ടിച്ച സാമ്പത്തിക ബാധ്യതകളെ മറികടക്കാന്‍ മറ്റൊരു വായ്പയെടുത്താലോ എന്നാലോചിക്കുകയാണോ? എന്നാൽ ക്രെഡിറ്റ് സ്കോർ കുറവായതിനാൽ വായ്പ എങ്ങനെ കിട്ടും എന്ന ആശങ്കയുമുണ്ടോ? ഇവിടെ സ്കോർ മെച്ചപ്പെട്ടതല്ലെങ്കിൽ പോലും വലിയ തുക വേണ്ടിവന്നാൽ വസ്തു ഈടിന്മേലുള്ള ദീർഘകാല വായ്പകൾ

കൊറോണക്കാലം സൃഷ്ടിച്ച സാമ്പത്തിക ബാധ്യതകളെ മറികടക്കാന്‍ മറ്റൊരു വായ്പയെടുത്താലോ എന്നാലോചിക്കുകയാണോ? എന്നാൽ ക്രെഡിറ്റ് സ്കോർ കുറവായതിനാൽ വായ്പ എങ്ങനെ കിട്ടും എന്ന ആശങ്കയുമുണ്ടോ? ഇവിടെ സ്കോർ മെച്ചപ്പെട്ടതല്ലെങ്കിൽ പോലും വലിയ തുക വേണ്ടിവന്നാൽ വസ്തു ഈടിന്മേലുള്ള ദീർഘകാല വായ്പകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണക്കാലം സൃഷ്ടിച്ച സാമ്പത്തിക ബാധ്യതകളെ മറികടക്കാന്‍ മറ്റൊരു വായ്പയെടുത്താലോ എന്നാലോചിക്കുകയാണോ? എന്നാൽ ക്രെഡിറ്റ് സ്കോർ കുറവായതിനാൽ വായ്പ എങ്ങനെ കിട്ടും എന്ന ആശങ്കയുമുണ്ടോ? ഇവിടെ സ്കോർ മെച്ചപ്പെട്ടതല്ലെങ്കിൽ പോലും വലിയ തുക വേണ്ടിവന്നാൽ വസ്തു ഈടിന്മേലുള്ള ദീർഘകാല വായ്പകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണക്കാലം സൃഷ്ടിച്ച സാമ്പത്തിക ബാധ്യതകളെ മറികടക്കാന്‍ മറ്റൊരു വായ്പയെടുത്താലോ എന്നാലോചിക്കുകയാണോ? എന്നാൽ ക്രെഡിറ്റ് സ്കോർ കുറവായതിനാൽ വായ്പ എങ്ങനെ കിട്ടും എന്ന ആശങ്കയുമുണ്ടോ? ഇവിടെ സ്കോർ മെച്ചപ്പെട്ടതല്ലെങ്കിൽ പോലും വലിയ തുക വേണ്ടിവന്നാൽ വസ്തു ഈടിന്മേലുള്ള ദീർഘകാല വായ്പകൾ പ്രയോജനപ്പെടുത്താം. ഈട് നൽകുന്നതിനാൽ ഇത്തരം വായ്പ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനുപകരിക്കുകയും ചെയ്യും.

അടിയന്തര സന്ദർഭങ്ങളിൽ വ്യത്യസ്ത ആവശ്യങ്ങൾക്ക് ഈ വായ്പ ഉപയോഗിക്കാം. കുട്ടികളുടെ വിവാഹം, ചികിത്സാ ആവശ്യങ്ങൾ മുൻകൂട്ടി കാണാനാവാത്ത ചെലവിനങ്ങൾ, യാത്രകൾ എന്നിവയ്ക്കെല്ലാം ഉപകരിക്കും. താങ്ങാനാവാത്ത പലിശയും ക്രെഡിറ്റ് കാർഡ് ഉൾപ്പെടെയുള്ള ബാധ്യതകളും തീർക്കുന്നതിന് വസ്തു ഈടിന്മേലുള്ള ദീർഘകാല വായ്പകൾ പ്രയോജനപ്പെടുത്താം. എന്നാൽ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുക, റിയൽ എസ്റ്റേറ്റ് ബിസിനസിൽ മുതൽമുടക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ വായ്പ ലഭിക്കില്ല.

ADVERTISEMENT

ഉയർന്ന വായ്പാ പരിധി

ചുരുങ്ങിയത് അഞ്ചു ലക്ഷം രൂപ മുതൽ 10 കോടി വരെ പല ബാങ്കുകളും വസ്തു ഈടിന്മേൽ വായ്പ അനുവദിക്കുന്നു. ജാമ്യവസ്തുവിന്റെ വിപണി വിലയുടെ 60 ശതമാനം വരെ വായ്പ കിട്ടും. വസ്തു ജാമ്യവായ്പയിലൂടെ, ഉയർന്ന പലിശനിരക്കിൽ പല സമയത്തായി എടുത്തിട്ടുള്ള വ്യത്യസ്ത വായ്പകൾ തിരിച്ചടച്ച് ഏകീകരിക്കുകയും ചെയ്യാം. 

വായ്പയ്ക്ക് അർഹത

18 വയസ്സിനും 70 വയസ്സിനും ഇടയിലുള്ള ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്ന സ്വയം തൊഴിൽ ചെയ്യുന്നവർക്കും ശമ്പളവരുമാനക്കാർക്കും വായ്പയ്ക്ക് അർഹതയുണ്ട്. സ്വന്തം ഭൂമിയല്ല ജാമ്യമായി നൽകുന്നതെങ്കിൽ ഭൂഉടമയെ കൂടി വായ്പയിൽ കക്ഷിയായി ചേർക്കണം. പ്രവാസികൾക്കും ഇത്തരം വായ്പകൾ നേടാൻ അവസരമുണ്ട്. 

ADVERTISEMENT

തിരിച്ചടവ് കാലാവധി

10 മുതൽ 15 വർഷം വരെ തുല്യമാസ തവണകളായി തിരിച്ചടയ്ക്കാവുന്ന ടേം വായ്പയായി ഇത്തരം വായ്പകൾ എടുക്കാം. അനുവദിക്കപ്പെട്ട വായ്പാ പരിധി വരെ പിൻവലിക്കാവുന്നതും തിരിച്ചടയ്ക്കാവുന്നതുമായ റണ്ണിങ് അക്കൗണ്ടുകൾ സെക്യുവേർഡ് ഓവർഡ്രാഫ്റ്റ് എന്ന നിലയിലും അനുവദിക്കും. 10 വർഷം കൊണ്ട് ഓരോ വർഷവും പരിധിയുടെ 10 ശതമാനം കണ്ട് കുറയുന്ന രീതിയിലായിരിക്കും ഓവർഡ്രാഫ്റ്റ് അനുവദിക്കുക. കൈയിൽ അധികമായി പൈസ വരുമ്പോൾ അക്കൗണ്ടിൽ അടയ്ക്കുകയും ആവശ്യമുള്ളപ്പോൾ പിൻവലിച്ച് ഉപയോഗിക്കുകയും ചെയ്യാമെന്ന മെച്ചവുമുണ്ട്. പിൻവലിച്ച തുകയ്ക്കു മാത്രമേ പലിശ ഈടാക്കൂ. 

പലിശയും ചെലവുകളും

നിലവിൽ 8.15 ശതമാനം മുതൽ 11.80 ശതമാനം വരെ വാർഷിക പലിശ നിരക്കിലാണ് വിവിധ ബാങ്കുകൾ വസ്തു ജാമ്യ വായ്പ അനുവദിക്കുന്നത്. ക്രെഡിറ്റ് സ്കോർ മെച്ചപ്പെട്ട നിലയിലുള്ള അപേക്ഷകർക്ക് ഇതിലും കുറഞ്ഞ പലിശനിരക്കിന് അർഹതയുണ്ട്. ജാമ്യം നൽകുന്ന വസ്തുവിന്റെ നിയമ പരിശോധനയ്ക്കും വില കണക്കാക്കുന്നതിനും ഫീസ് നൽകണം. വായ്പ ത്തുകയുടെ 0.5 ശതമാനം മുതൽ പ്രോസസിങ് ചാർജും ഈടാക്കും. വായ്പാ തിരിച്ചടവിൽ വീഴ്ച വന്നാൽ രണ്ടു ശതമാനം വരെ പിഴപ്പലിശയുണ്ട്. വായ്പ മുൻകൂട്ടി തിരിച്ചടയ്ക്കുന്നതിന് ചില ബാങ്കുകൾ പിഴ ഈടാക്കുന്നു.

ADVERTISEMENT

വായ്പയ്ക്ക് ജാമ്യം

വാസയോഗ്യമായ കെട്ടിടങ്ങളോ വാണിജ്യാവശ്യത്തിനുള്ള നിർമിതികളോ ഉള്ള ഭൂമിയാണ് വായ്പയ്ക്ക് ഈടായി പരിഗണിക്കുക. വസ്തുവിന്റെ അസ്സൽ പ്രമാണങ്ങളും അനുബന്ധ രേഖകളും ജാമ്യമായി ബാങ്കിൽ നിക്ഷേപിക്കുന്നു. ഹഡ്കോ തുടങ്ങിയ ഹൗസിങ് വികസന അതോറിറ്റികളിൽനിന്ന് അലോട്ട് ചെയ്തിട്ടുള്ള, കൃത്യമായി അതിരുകൾ വേർതിരിച്ച പ്ലോട്ടുകൾ കെട്ടിടം പണിതിട്ടില്ലെങ്കിലും ബാങ്കുകൾ ദീർഘകാല വായ്പകൾക്ക് ജാമ്യമായി സ്വീകരിക്കാറുണ്ട് 

നിലവിൽ ഭവന വായ്പയുള്ളവർക്ക് വസ്തുവകകൾ നേരത്തേ തന്നെ ജാമ്യമായി നൽകിയിട്ടുള്ളതിന്റെ അടിസ്ഥാനത്തിലും ഇത്തരം വായ്പ എടുക്കാം. കൃത്യമായി തിരിച്ചടവ് നടക്കുന്ന ഭവനവായ്പകളായിരിക്കണമെന്നു മാത്രം. ഈട് നൽകിയിട്ടുള്ള വസ്തുക്കളുടെ വിപണി വിലയിൽനിന്ന് അടയ്ക്കാൻ ബാക്കി നിൽക്കുന്ന വായ്പത്തുക കുറച്ചുള്ള മൂല്യത്തിന്റെ 60% വരെ വീണ്ടും വായ്പ കിട്ടാൻ അർഹതയുണ്ട്. വസ്തു മോർട്ട്ഗേജ് ചെയ്യുന്നതിനുള്ള കാലതാമസവും ഇവിടെ ഒഴിവായി കിട്ടും. ഇതിനായി വസ്തുവിന്റെ ഇപ്പോഴത്തെ വിപണിമൂല്യം വ്യക്തമാക്കുന്ന പുതിയ വാല്യുവേഷൻ സർട്ടിഫിക്കറ്റ് എടുക്കണം.

English Summary : Take this Long Term Mortgage Loan for your Needs