കോവിഡ് പ്രതിസന്ധി മറ്റെല്ലാ മേഖലകളിലുമെന്നതു പോലെ ധനകാര്യ രംഗത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോഴും സാങ്കേതികവിദ്യാ മുന്നേറ്റങ്ങള്‍ കൂടുതലായി പ്രയോജനപ്പെടുത്താനാണ് ബാങ്കിങ് മേഖല ശ്രമിക്കുന്നത്. സാമ്പത്തിക പ്രവര്‍ത്തനങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ ഹ്രസ്വകാലത്തില്‍ പരിഹരിക്കാനാവുന്ന ഒന്നല്ല. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് പ്രതിസന്ധി ധനകാര്യ രംഗത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോഴും സാങ്കേതികവിദ്യാ മുന്നേറ്റങ്ങള്‍ കൂടുതലായി പ്രയോജനപ്പെടുത്താനാണ് ബാങ്കിങ് മേഖല ശ്രമിക്കുന്നത്. സാമ്പത്തിക പ്രവര്‍ത്തനങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ ഹ്രസ്വകാലത്തില്‍ പരിഹരിക്കാനാവുന്ന ഒന്നല്ല.

ഈ സാഹചര്യത്തില്‍ ബാങ്കിങ് മേഖല പ്രധാനമായും അടിസ്ഥാനപരമായ രണ്ടു ചോദ്യങ്ങളെയാണു നേരിടുന്നത്. വായ്പയെടുത്തവര്‍ക്ക് അവരുടെ കാലാവധിക്കുള്ളില്‍ അതു തിരിച്ചടക്കാന്‍ സാധിക്കുമോ എന്നതാണ് ആദ്യത്തേത്.  തൊഴില്‍ നഷ്ടങ്ങളുടേയും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലുള്ള ഇടിവിന്റേയും സാഹചര്യത്തില്‍ സമീപ ഭാവിയില്‍ വായ്പകളുടെ കാര്യത്തില്‍ പര്യാപ്തമായ ആവശ്യക്കാര്‍ ഉണ്ടാകുമോ എന്നതാണ് രണ്ടാമത്തെ ചോദ്യം. രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ ആകെ നിഷ്‌ക്രിയ ആസ്തികള്‍ 2020 മാര്‍ച്ചിലെ 8.5 ശതമാനത്തില്‍ നിന്ന് 2021 മാര്‍ച്ചില്‍ 12.5 ശതമാനമായി ഉയരുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നത്. ആകെ വായ്പകൾ എടുത്തിട്ടുള്ളതിൽ 50  ശതമാനത്തോളം പേര്‍ സര്‍ക്കാരിന്റെ മോറട്ടോറിയം പ്രയോജനപ്പെടുത്തിയതായാണ് കാണുന്നത്.  ഇതിന്റെ ഫലമായി മിക്കവാറും ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും അധിക വകയിരുത്തല്‍ നടത്തിയത് 2021-ലെ ഒന്നാം ത്രൈമാസത്തിലെ അറ്റാദായത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ബാങ്കിങ് രംഗത്തെ ലാഭക്ഷമതയെ ബാധിക്കുന്ന സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നത്. ഇതിനു പുറമേയാണ് 2020-21-ലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച നെഗറ്റീവ് ആയിരിക്കുമെന്ന വിലയിരുത്തല്‍.

ADVERTISEMENT

ഈ പ്രശ്നങ്ങൾക്കെല്ലാമിടയിലും ഡിജിറ്റല്‍ ബാങ്കിങ് രംഗം തിളങ്ങുന്നതും കാണാം. ഏറെക്കാലമായി ഡിജിറ്റല്‍ ബാങ്കിങ് പ്രയോജനപ്പെടുത്താന്‍ തയ്യാറാകാതിരുന്നവര്‍ പോലും അതു സ്വീകരിക്കുന്നു. ഇക്കാര്യത്തില്‍ ഏറ്റവും വലിയ നീക്കം വന്നത് റിസര്‍വ് ബാങ്കില്‍ നിന്നാണ്. ഉപഭോക്താവും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിലുള്ള  വീഡിയോ കോള്‍ വഴി കെവൈസി പൂര്‍ത്തിയാക്കാനാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. പൂര്‍ണമായും ഡിജിറ്റലായ അക്കൗണ്ടുകള്‍ ആരംഭിക്കാനുള്ള അവസരമാണ് ഇതിലൂടെ ബാങ്കുകള്‍ക്കു ലഭിച്ചത്. ബാങ്കില്‍ പോകാതെ സ്വന്തം വീട്ടിന്റെ സുരക്ഷിതത്വത്തിലിരുന്നു കൊണ്ട് അക്കൗണ്ട് ആരംഭിക്കാനും മറ്റു നിരവധി പദ്ധതികളില്‍ ഡിജിറ്റലായി ചേരാനുമെല്ലാം ഇത് ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുകയാണ്. സ്ഥിര നിക്ഷേപങ്ങള്‍ മുതല്‍ ക്രെഡിറ്റ് കാര്‍ഡുകളും വായ്പകളും അടക്കം ഇങ്ങനെ പ്രയോജനപ്പെടുത്താം ഡിജിറ്റലായി ലഭ്യമാക്കിയിട്ടുള്ള ഇത്തരം പദ്ധതികളുടെ ആവശ്യത്തില്‍ വന്‍ വര്‍ധനവാണ് മിക്കവാറും ബാങ്കുകളില്‍ അനുഭവപ്പെടുന്നത്.

സാങ്കേതികവിദ്യാ രംഗത്ത് സേവനങ്ങള്‍ നല്‍കുന്നതിനായുള്ള ബാങ്കുകളുടെ നീക്കം വര്‍ഷങ്ങളായി തുടരുന്ന ഒന്നാണ്. ലോക്ഡൗണ്‍ കാലത്ത് ബാങ്കുകള്‍ക്കു തടസമില്ലാതെ പ്രവര്‍ത്തിക്കാനായതും ഇതു കൊണ്ടു തന്നെയാണ്. നിര്‍മിത ബുദ്ധിയുടേയും ഡാറ്റാ വിശകലനത്തിന്റേയും ഉപയോഗമായിരിക്കും ഇനി വന്‍ മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടെത്താനും അതിനനുസരിച്ച് ഓരോരുത്തര്‍ക്കും ആവശ്യമായ പദ്ധതികള്‍ പ്രത്യേകം രൂപകല്‍പന ചെയ്ത് അവതരിപ്പിക്കാനുമെല്ലാം ഇതു സഹായിക്കും. ഇതോടൊപ്പം നഷ്ടസാധ്യതകള്‍, തട്ടിപ്പ് എന്നിവയെല്ലാം കൂടുതല്‍ ഫലപ്രദമായി കണ്ടുപിടിക്കാനും സാങ്കേതികവിദ്യ ബാങ്കുകളെ സഹായിക്കും.

ADVERTISEMENT

 ലേഖകൻ ആക്‌സിസ് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹോള്‍സെയില്‍ ബാങ്കിങ് വിഭാഗം മേധാവിയുമാണ്

English Summary : Digital Banking is Shining