ആര്‍ ബി ഐ രണ്ട് ഘട്ടങ്ങളിലായി അനവദിച്ച ആറു മാസത്തെ വായ്പ മൊറട്ടോറിയം ഓഗസ്റ്റില്‍ അവസാനിച്ചതോടെ ഇ എം ഐ തിരിച്ചടവ് പഴയതു പോലെയായിട്ടുണ്ട്. എന്നാല്‍ കോവിഡ് വ്യാപനം തുടരുന്നതിനാല്‍ ജോലി നഷ്ടപ്പെട്ടവര്‍ക്കോ വരുമാനം കുറഞ്ഞവര്‍ക്കോ തിരിച്ചടവ് സാധ്യമാകാത്ത അവസ്ഥയിലാണ്. ഇതിനായി ഇ എം ഐ കുറച്ച് തിരിച്ചടവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആര്‍ ബി ഐ രണ്ട് ഘട്ടങ്ങളിലായി അനവദിച്ച വായ്പ മോറട്ടോറിയത്തിന്റെ കാര്യത്തിൽ സുപ്രീം കോടതി എന്തു തീരുമാനമെടുക്കുമെന്ന് നാളെ (സെപ്തംബർ 28) അറിയാം. കോവിഡ് വ്യാപനം തുടരുന്നതിനാല്‍ ജോലി നഷ്ടപ്പെട്ടവര്‍ക്കോ വരുമാനം കുറഞ്ഞവര്‍ക്കോ തിരിച്ചടവ് ഇനിയും സാധ്യമാകാത്ത അവസ്ഥയിലാണ്. മോറട്ടോറിയം ലഭ്യമായാലും ഇല്ലെങ്കിലും വായ്പ പുനക്രമീകരിക്കാനുള്ള അവസരം നമുക്ക് പ്രയോജനപ്പെടുത്താം. അതിനായി ഇക്കാര്യങ്ങൾ അറിയുക

വരുമാനം കുറഞ്ഞതായി തെളിയിക്കണം

ADVERTISEMENT

കോവിഡ് മഹാമാരിയില്‍ രാജ്യത്തെ ഒരു പാട് സ്ഥാപനങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടായിട്ടുണ്ട്. ഇവിടങ്ങളില്‍ ജോലിയെടുക്കുന്നവരില്‍ പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ശമ്പളത്തില്‍ കുറവ് വരുത്തിയ മറ്റൊരു വലിയ വിഭാഗവുമുണ്ട്. ഇവര്‍ക്ക് തത്കാലത്തെ ഞെരുക്കം കൊണ്ട് വായ്പ എന്‍ പി എ ആകാതിരിക്കാനുള്ള ആശ്വാസ നടപടിയാണ് വായ്പ പുനക്രമീകരണം. അതുകൊണ്ട് കോവിഡ് പ്രതിസന്ധിയില്‍ വരുമാനം കുറഞ്ഞവരോ നഷ്ടമായവരോ ആണെന്ന് കാണിക്കുന്ന രേഖ ഉപഭോക്താക്കള്‍ ബാങ്കുകള്‍ക്ക് നല്‍കേണ്ടി വരും. ഇത് പരിശോധിച്ച് നിജസ്ഥിതി ബോധ്യപ്പെട്ട ശേഷമാകും നടപടി.

കൂടുതല്‍ കുറഞ്ഞാല്‍

ADVERTISEMENT

ഇതില്‍ മറ്റൊരു പ്രതിസന്ധി കൂടി ഒളിഞ്ഞിരിപ്പുണ്ട്. വായ്പ ഇടപാടുകാരന്‍ നല്‍കുന്ന രേഖയില്‍ വാരുമാനം പാടെ നിലച്ചവര്‍ (കോവിഡ് പ്രതിസന്ധിയിലായ സ്ഥാപനങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി ജോലി നഷ്ടപെട്ടവര്‍) അത് രേഖപ്പെടുത്തിയാല്‍ പിന്നീട് എങ്ങനെ പുനക്രമീകരിക്കപ്പെട്ട വായ്പ ഗഡക്കള്‍ അടച്ച് തീര്‍ക്കും എന്നൊരു യുക്തി ഇവിടെ ബാങ്ക് പ്രയോഗിച്ചേക്കാം. അതുപോലെ ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ടവരാണെങ്കില്‍ അതിനനുസരിച്ചാകും ബാങ്ക് വായ്പ ഗഡു നിശ്ചയിക്കുക. അതുകൊണ്ട്് ഇക്കാര്യത്തില്‍ നല്‍കുന്ന രേഖകള്‍ പ്രധാനപ്പെട്ടതാണ്. ഇതോടൊപ്പം ഉപഭോക്താവിന്റെ വായ്പാ ചരിത്രവും പരിശോധിക്കും. ഇതെല്ലാം നോക്കിയേ പുനക്രമീകരണനടപടയിലേക്ക് ബാങ്ക് കടക്കൂ.

സാലറി സ്ലിപ്പ്

ADVERTISEMENT

ജോലിക്കാരാണെങ്കിൽ സാലറി സ്ലിപ്പ് നൽകേണ്ടതുണ്ട്. സ്വയം തൊഴില്‍ കണ്ടെത്തിയവരാണെങ്കില്‍ ബിസിനസിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കേണ്ടി വരും. ബാങ്ക് സ്റ്റേറ്റ്‌മെന്റിനോടൊപ്പം ജി എസ് ടി റിട്ടേണ്‍, ആദായ നികുതി റിട്ടേണ്‍ തുടങ്ങിയവയും നല്‍കേണ്ടി വരും. അതാത് ബാങ്കിന്റെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ വിശദവിവരം നല്‍കിയിട്ടുണ്ട്.

ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ

വായ്പ പുനഃക്രമീകരണം ക്രെഡിറ്റ് സ്‌കോറിനെ പ്രത്യക്ഷത്തില്‍ ബാധിക്കില്ല. അതേസമയം ക്രെഡിറ്റ് ബ്യൂറോ ഇത്തരം അക്കൗണ്ടുകളെ റിസ്ട്രക്‌ച്ചേര്‍ഡ് എന്ന തരത്തിലായിരിക്കും രേഖപ്പെടുത്തുക. ഇതിന് നിശ്ചിത ഫീസ് ബാങ്കുകള്‍ ഈടാക്കിയേക്കാം.

english Summary : Details of Documents for Loan Restructuring