കൂട്ടുപലിശ ആനുകൂല്യം വെറും തുച്ഛം, 25 ലക്ഷത്തിന്റെ വായ്പയ്ക്ക് 1682 രൂപ കോവിഡ് പ്രതിസന്ധിയാലായ ഇ എം ഐ അടവുകാരെ സാഹായിക്കാനുള്ള കേന്ദ്ര പദ്ധതിയായ കൂട്ടുപലിശ ഒഴിവാക്കല്‍ വഴി ഏകദേശം എത്ര രൂപ നേട്ടമുണ്ടാകും? വായ്പകളുടെ മൊറട്ടോറിയം കാലമായി ആര്‍ ബി ഐ പ്രഖ്യാപിച്ച മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള ആറ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് പ്രതിസന്ധിയിലായ ഇ എം ഐ അടവുകാരെ സഹായിക്കാനുള്ള കേന്ദ്ര പദ്ധതിയായ കൂട്ടുപലിശ ഒഴിവാക്കല്‍ വഴി ഏകദേശം എത്ര രൂപ നേട്ടമുണ്ടാകും? വായ്പകളുടെ മോറട്ടോറിയം കാലമായി ആര്‍ ബി ഐ പ്രഖ്യാപിച്ച മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള ആറ് മാസക്കാലയളവിലെ പലിശ പിടിക്കുന്നത് ഒഴിവാക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് കൂട്ടുപലിശ ആനുകൂല്യമായി നല്‍കാമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയത്. കൂട്ടു പലിശയും വായ്പ ബാക്കിയുടെ ആറ് മാസത്തെ സാധാരണ പലിശയും  തമ്മിലുള്ള വ്യത്യാസം പണമായി വായ്പ എടുത്തവരുടെ അക്കൗണ്ടില്‍ നവംമ്പര്‍ അഞ്ചിനകം എത്തുമെന്നാണ് അറിയിപ്പ്. എന്നാല്‍ ഇത് തുച്ഛമായ തുകയേ വരു.

കാര്യമായ നേട്ടമൊന്നും ഉപഭോക്താവിന് ഇതിലൂടെ ലഭ്യമല്ലെന്ന് കണക്കുകള്‍ പറയുന്നു. ഉദാഹരണത്തിന് 25,00,000 രൂപയുടെ ഭവന വായ്പ എടുത്ത ഒരാള്‍ക്ക് 1,682 രൂപയില്‍ താഴെയാകും ആനുകൂല്യം ലഭിക്കുക. എട്ട് ശതമാനം പലിശ നിരക്ക് കണക്കാക്കിയാല്‍ ആറ് മാസത്തെ കൂട്ട് പലിശയാണെങ്കില്‍1,01,682 രൂപയായിരിക്കും. സാധാരണ പലിശ  1,00,000 രൂപ. ഇത് തമ്മിലുള്ള വ്യത്യാസം 1682 രൂപ.

ADVERTISEMENT

ബിസിനസ് വായ്പയ്ക്ക് നേട്ടം കൂടും

പലിശ നിരക്ക് കൂടുതലുള്ള ബിസിനസ് വായ്പകളെ പോലുള്ളവയാണെങ്കില്‍ നേട്ടം കുറച്ചു കൂടി ഉയരാം. 12 ശതമാനം പലിശയുള്ള ബിസിനസ് വായ്പയിലാണ് ഇതേ തുക എങ്കില്‍ 3,800 രൂപയോളം നേട്ടമുണ്ടാകും.

ADVERTISEMENT

രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് ഇങ്ങനെ ആനുകൂല്യം നല്‍കുമെന്നാണ് പ്രഖ്യാപനം. അങ്ങനെയെങ്കില്‍ എട്ട് ശതമാനം പലിശയ്ക്ക് രണ്ട് കോടിയുടെ ഭവന വായ്പയ്ക്ക് ലഭിക്കുന്ന നേട്ടം13,452 രൂപയാകും. ഫെബ്രുവരി 29 ന് എന്‍ പി എ ആകാത്ത വായ്പകള്‍ക്കേ ഇത് ലഭിക്കൂ. സൂക്ഷ്മ-ചെറുകിട-ഇടത്തരം വായ്പകള്‍, ഭവന വായ്പ, വിദ്യാഭ്യാസ–വാഹന വായ്പകള്‍, വ്യക്തിഗത വായ്പകള്‍, ഉപഭോക്തൃ വായ്പകള്‍ എന്നിവയാണ് സ്‌കീമിന്റെ പരിധിയില്‍ വരിക. ഇതിന് ബാങ്കുകള്‍ക്കുണ്ടാകുന്ന 6,500 കോടി രൂപയുടെ അധിക ചെലവ് സര്‍ക്കാര്‍ പിന്നീട് ബാങ്കുകള്‍ക്ക് നല്‍കും.

English Summary : Details of Moratorium Benefits