രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട പരാതികളും പെരുകുകയാണ്. പണം ലഭിക്കാതാവുക, അക്കൗണ്ടില്‍ കുറവ് വന്നിട്ടും അത് അംഗീകരിക്കാതിരിക്കുക എന്നിങ്ങനെയുളള നിരവധി പരാതികള്‍ ഈ മേഖലയില്‍ ഉയരുന്നുണ്ട്. ഇതിനിടയിലാണ് ബോധപൂര്‍വ്വം നടക്കുന്ന തട്ടിപ്പുകള്‍. ഇതിനെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട പരാതികളും പെരുകുകയാണ്. പണം ലഭിക്കാതാവുക, അക്കൗണ്ടില്‍ കുറവ് വന്നിട്ടും അത് കിട്ടാതിരിക്കുക എന്നിങ്ങനെയുളള നിരവധി പരാതികള്‍ ഈ മേഖലയില്‍ ഉയരുന്നുണ്ട്. ഇതിനിടയിലാണ് ബോധപൂര്‍വം നടക്കുന്ന തട്ടിപ്പുകള്‍. ഇതിനെല്ലാം പരിഹാരമെന്ന നിലയില്‍ കര്‍ശന നടപടികളുമായി പുതുവര്‍ഷത്തില്‍ രംഗത്തിറങ്ങിയിരിക്കുകയാണ് ആര്‍ ബി ഐ. ഇനി മുതല്‍ ഡിജിറ്റല്‍ പണമിടപാട് രംഗത്തുണ്ടാകുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് അതാത് സ്ഥാപനങ്ങള്‍ തന്നെ ഒരുക്കുന്ന പരാതി പരിഹാര സംവിധാനത്തില്‍ ബന്ധപ്പെട്ട് പരിഹാരം നേടാം.

ഡിജിറ്റല്‍ പണമിടപാട് നിയന്ത്രിക്കുന്ന ബാങ്കുകളും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളും അവരുടെ സഹസ്ഥാപനങ്ങളും (പേയ്‌മെന്റ് സിസ്റ്റം ഒാപ്പറേറ്റര്‍മാര്‍) ഡിജിറ്റല്‍ പെയ്‌മെന്റുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് ഓണ്‍ലൈന്‍ ഡിസ്പ്യൂട്ട് റെസല്യൂഷന്‍ (ഒ ഡി ആര്‍) സംവിധാനം ഒരുക്കിയിരിക്കണമെന്നാണ് കേന്ദ്ര ബാങ്ക് നിര്‍ദേശം.ഇതനുസരിച്ച് ജനുവരി ഒന്നു മുതല്‍ ഈ സംവിധാനം നിലവില്‍ വന്നു.   എസ് എം എസ്, ആപ്പ്, ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പരാതി സമര്‍പ്പിക്കാം. ഒരിക്കല്‍ പരാതി നല്‍കിയാല്‍ കസ്റ്റമര്‍ക്ക് റഫറന്‍സ് നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് പരാതിയുടെ അവസ്ഥ ട്രാക്ക് ചെയ്യാം. ഒരു മാസത്തിനകം  പരിഹാരമായില്ലെങ്കിൽ ബന്ധപ്പെട്ട ഓംബുഡ്‌സ്മാന് പരാതി നല്‍കാം.

ADVERTISEMENT

English Summary : Solution for digital Payment Compliants