എസ് ബി ഐ സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ചു രാജ്യത്തെ മുന്തിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ നിക്ഷേപ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. ചില നിശ്ചിത കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കില്‍ നേരിയ വര്‍ധന വരുത്തിയിട്ടുണ്ട്. ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുമേഖലാ ബാങ്കായ എസ് ബി ഐ നിക്ഷേപ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചത് സ്ഥിര നിക്ഷേപകർക്ക് നേട്ടമാകും. ചില നിശ്ചിത കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കില്‍ നേരിയ വര്‍ധന വരുത്തിയിട്ടുണ്ട്. ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശയില്‍ 0.1 ശതമാനം വര്‍ധന വരുത്തിയിട്ടുണ്ട്. 2 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇത് ബാധകമാണ്. പുതിയ നിക്ഷേപങ്ങള്‍ക്കും കാലാവധി എത്തി പുതുക്കുന്ന നിക്ഷേപങ്ങള്‍ക്കും പ്രാബല്യത്തിലായ പുതിയ നിരക്ക് ബാധകമാണ്.

പുതിയ നിരക്കുകള്‍ ഇങ്ങനെയാണ്. 7 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് 2.9 ശതമാനമാണ്. 46 ദിവസം മുതല്‍ 179 ദിവസം വരെയുള്ളവയ്ക്ക് 3.9 ശതമാനമാണ് പലിശ. 180 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ളവയുടെ നിരക്ക്് 4.4 ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന 4.9 ശതമാനത്തിന്് പകരം 5 ശതമാനം പലിശ ലഭിക്കും. രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തിന് താഴെ 5.1 ശതമാനവും അഞ്ച് വര്‍ഷം വരെ 5.3 ഉം 10 വര്‍ഷം വരെ 5.4 ശതമാനവുമാണ് പുതിയ നിരക്ക്. സെപ്റ്റംബര്‍ 10 നാണ് അവസാനമായി എസ് ബി ഐ പലിശ നിരക്ക് പുതിക്കിയത്. എല്ലാ നിക്ഷേപങ്ങള്‍ക്കും മേല്‍പറഞ്ഞതില്‍ നിന്ന് അര ശതമാനം പലിശ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കൂടുതല്‍ ലഭിക്കും.

ADVERTISEMENT

English Summary : SBI Upgraded Fixed Interst Rate