ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പ്രത്യേക ഓംബുഡ്‌സ്മാന്‍ സംവിധാനം ഇനി ഉണ്ടാകില്ല. രാജ്യത്തെ ധനകാര്യ മേഖലയിലെ എല്ലാ പരാതി പരിഹാര സംവിധാനങ്ങളേയും ഒരേ കുടക്കീഴിലാക്കുന്നു. പുതിയ ഏകീകൃത ഓംബുഡ്‌സമാന്‍ സംവിധാനം 2021 ജൂണില്‍ നിലവില്‍ വരും. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളില്‍ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പ്രത്യേക ഓംബുഡ്‌സ്മാന്‍ ഇനി ഉണ്ടാകില്ല. രാജ്യത്തെ ധനകാര്യ മേഖലയിലെ എല്ലാ പരാതി പരിഹാര സംവിധാനങ്ങളേയും ഒരേ കുടക്കീഴിലാക്കുന്നു. പുതിയ ഏകീകൃത ഓംബുഡ്‌സമാന്‍ സംവിധാനം 2021 ജൂണില്‍ നിലവില്‍ വരും. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിച്ച് നിര്‍വഹണ വിഭാഗത്തിന്റെ വീഴ്ചകള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന സംവിധാനമാണ് ഓംബുഡ്‌സ്മാന്‍. ധനകാര്യ രംഗത്ത് ഇങ്ങനെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ബാങ്കിങ് ഓംബുഡ്‌സ്മാന്‍. ബാങ്കിംഗ് സേവനത്തില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ സംബന്ധിച്ച പരാതികള്‍ക്ക് ഓംബുഡ്‌സ്മാന്‍ പരിഹാരം നിര്‍ദേശിക്കും. ഇത് അന്തിമമായിരിക്കുകയും ചെയ്യും.

ഇതുവരെ ബാങ്കിംഗ്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കിതര പ്രീ പെയ്ഡ് ഉത്പന്നങ്ങള്‍ എന്നിവയുടെ പരാതി പരിഹാരത്തിന് പ്രത്യേകമായി ഓംബുഡ്‌സ്മാന്‍ സംവിധാനം ഉണ്ടായിരുന്നു. ഇതാണ് പരിഷ്‌കരിച്ച് ധനരകാര്യമേഖലയ്ക്ക് മുഴുവന്‍ ബാധകമായ ഒന്നാക്കി മാറ്റുന്നത്. പുതിയ സംവിധാനത്തില്‍ ഇടപാടുകാര്‍ക്ക് അവരുടെ പരാതികള്‍ കേന്ദ്രീകൃതമായ ഒറ്റ സ്ഥലത്ത് അവതരിപ്പിക്കാം. പരാതികളില്‍ ബാങ്കുകള്‍ നല്‍കിയ തീര്‍പ്പ് തൃപ്തിയാകാത്തവര്‍ക്ക് നിലവില്‍ ആര്‍ ബി ഐ തുറന്നിട്ടുള്ള കംപ്ലെയിന്റ് മാനേജ്‌മെന്റ് സംവിധാനത്തില്‍ (സി എം എസ് പോര്‍ട്ടല്‍) റജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും കേന്ദ്ര ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2006 ലാണ് ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. എല്ലാ ദേശസാത്കൃത വാണിജ്യ ബാങ്കുകളും സഹകരണ സംഘങ്ങളും ഇതിന് കീഴില്‍ വരും. കൂടാതെ റീജിയണല്‍ റൂറല്‍ ബാങ്കുകളും ഈ സംവിധാനത്തിന് കീഴിലാണ്. ഇപ്പോള്‍ രാജ്യത്താകമാനം 22 റീജിയണല്‍ ഓഫീസുകള്‍ ഉണ്ട്.

ADVERTISEMENT

English Summary: All Banking,Non Banking Complaints will deal with Single Ombudsman