ബിറ്റ്‌കോയിന്‍ അടക്കം ആഗോളതലത്തില്‍ പ്രാചാരത്തിലുള്ള ക്രിപ്‌റ്റോ കറന്‍സികളെല്ലാം രാജ്യത്ത് ഉടന്‍ നിരോധിക്കുമെന്ന ധനമന്ത്രിയുടെ പ്രസ്താവന ഇന്ത്യന്‍ കറന്‍സിയുടെ ഡിജിറ്റല്‍ പതിപ്പിന് പച്ചക്കൊടിയാകുമോ? ഇന്ത്യന്‍ രൂപയുടെ ഡിജിറ്റല്‍ പതിപ്പ് അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് ആര്‍ ബി ഐ നേരത്തേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിറ്റ്‌കോയിന്‍ അടക്കം ആഗോളതലത്തില്‍ പ്രചാരത്തിലുള്ള ക്രിപ്‌റ്റോ കറന്‍സികളെല്ലാം രാജ്യത്ത് ഉടന്‍ നിരോധിക്കുമെന്ന ധനമന്ത്രിയുടെ പ്രസ്താവന ഇന്ത്യന്‍ കറന്‍സിയുടെ ഡിജിറ്റല്‍ പതിപ്പിന് പച്ചക്കൊടിയാകുമോ? ഇന്ത്യന്‍ രൂപയുടെ ഡിജിറ്റല്‍ പതിപ്പ് അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് ആര്‍ ബി ഐ നേരത്തേ വ്യക്തമാക്കിയിരുന്നു. പദ്ധതി യാഥാര്‍ഥ്യമായാല്‍ നിരോധിക്കപ്പെടുന്ന ക്രിപ്‌റ്റോ കറന്‍സിയ്ക്ക് ബദലായി ഇന്ത്യന്‍ ഡിജിറ്റല്‍ കറന്‍സി ഉടന്‍ പ്രചാരത്തില്‍ വന്നേയ്ക്കാം. ആര്‍ ബി ഐ നേരിട്ട് ഇറക്കുന്ന ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിയാകും പുറത്തിറങ്ങുക. ഇതിന്റെ ഭാഗമായിട്ടാണ് രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിരോധനമേര്‍പെടുത്താനുള്ള തീരുമാനം.

ബിറ്റ്‌കോയിന്‍ അടക്കമുള്ള സ്വകാര്യ ഡിജിറ്റല്‍ കറന്‍സികള്‍ക്ക് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. റോക്കറ്റ് പോലെ ഉയരുന്ന മൂല്യമാണ് ഇതിലെ വലിയ റിസ്‌ക്. രാജ്യത്ത് 70 ലക്ഷം പേര്‍ ക്രിപ്‌റ്റോ നിക്ഷേപകരായിട്ടുണ്ടെന്നാണ് ഒരു കണക്ക്.

ADVERTISEMENT

ജനുവരിയില്‍ ബിറ്റ്‌കോയിന്‍  ഇടപാട് നടന്നത് 38,000 ഡോളര്‍ മൂല്യത്തിനാണ്( 24.3 ലക്ഷം ഇന്ത്യന്‍ രൂപ). ഫെബ്രുവരി പകുതിയായപ്പോള്‍ മൂല്യം 46,900 ഡോളര്‍ ആയി ഉയര്‍ന്നു. ഫെബ്രുവരി 16 ലാകട്ടെ ഇത് 50,000 ത്തിലെത്തി.

സംശയം 

ADVERTISEMENT

ഇതുകൊണ്ട് തന്നെ ആര്‍ ബി ഐ യും സര്‍ക്കാരും ക്രിപ്‌റ്റോ കറന്‍സികളുടെ പോക്കില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.  ഈ സാഹചര്യത്തിലാണ് ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡിജിറ്റല്‍ കറന്‍സി എന്ന തരത്തില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നത്.

2018 ല്‍ ആര്‍ ബി ഐ ക്രിപ്‌റ്റോ ഇടപാട് ഇന്ത്യയില്‍ നിരോധിക്കുകയും ബാങ്കുകള്‍ക്ക് ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 2020 ല്‍ സുപ്രീം കോടതി ആര്‍ ബി ഐ ഉത്തരവ് റദ്ദാക്കി. 2019 ല്‍ ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ നിര്‍ദേശിക്കുന്ന നിയമത്തിന്റെ കരട് തയ്യാറാക്കിയിരുന്നു. 2017 ല്‍ ചൈന ക്രിപ്‌റ്റോ ഇടപാട് നിരോധിച്ചിരുന്നു. പിന്നീട് സ്വന്തം ഡിജിറ്റല്‍ കറന്‍സി രംഗത്തിറക്കി. കാര്യങ്ങള്‍ ഒരു വശത്ത് ഇങ്ങനെയാണെങ്കിലും ബിറ്റ് കോയിന് നിക്ഷേപകരുടെ പിന്തുണയും വിശ്വാസ്യതയും  ലോകത്ത് വര്‍ധിക്കുകയാണ്. മാസ്റ്റര്‍കാര്‍ഡും വീസയും അവരുടെ പേയ്‌മെന്റ് നെറ്റ് വര്‍ക്കില്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തെ വലിയ വാഹന നിര്‍മ്മാതാക്കളായ ടെസ്ല ബിറ്റ്‌കോയിനില്‍ വലിയ നിക്ഷേപം നടത്തിയത് ഈയിടെയാണ്. അവരുടെ ഉത്പന്നങ്ങള്‍ക്ക് ബിറ്റ്‌കോയിന്‍ ഇടപാട് അനുവദിച്ചിട്ടുമുണ്ട്.

ADVERTISEMENT

English Summary : RBI Digital Currency may become alternative for Crypto Currency