്ഭവനവായ്പ എടുത്ത് കൃത്യമായി ഇ എം ഐ അടയ്ക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ടോപ്പ് അപ്പ് വായ്പയ്ക്ക് നിങ്ങളും അര്‍ഹരാണ്. ഭവന വായ്പ എടുത്തതിന് ശേഷം പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഇതു ഉപകരിക്കും. മറ്റ് വായ്പകളില്‍ നിന്ന് വ്യത്യസ്തമായി ഇതിന് പലിശ കുറയും എന്നതാണ് നേട്ടം. നിലവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭവനവായ്പ എടുത്ത് കൃത്യമായി ഇ എം ഐ അടയ്ക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ടോപ്പ് അപ്പ് വായ്പയ്ക്ക് നിങ്ങളും അര്‍ഹരാണ്. ഭവന വായ്പ എടുത്തതിന് ശേഷം പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഇതു ഉപകരിക്കും. മറ്റ് വായ്പകളില്‍ നിന്ന് വ്യത്യസ്തമായി ഇതിന് പലിശ കുറയും എന്നതാണ് നേട്ടം. നിലവിലെ ഭവന വായ്പ 7 ശതമാനത്തിനാണ് നിങ്ങള്‍ എടുത്തിരിക്കുന്നതെങ്കില്‍ അതേ പലിശ നിരക്കില്‍ തന്നെ നിങ്ങളുടെ ആവശ്യത്തിന് സാധാരണ നിലയില്‍ ബാങ്കുകള്‍ ടോപ് അപ്പ് വായ്പ അനുവദിക്കും. മറ്റ് വായ്പകള്‍ തേടി പോയാല്‍ ശരാശരി 9-10 ശതമാനമായിരിക്കും നിരക്ക്്. ഇവിടെ തിരിച്ചടവിന് കൂടുതല്‍ നീണ്ട കാലയളവ് ലഭിക്കുമെന്ന നേട്ടവുമുണ്ട്.

ഇ എം ഐ മുടക്കരുത്

ADVERTISEMENT

ടോപ് അപ്പ് വായ്പ അനുവദിക്കുന്നതിന് ബാങ്കുകള്‍ക്ക് ചില പരിഗണനകളുണ്ട്. ഇ എം ഐ അടവ് മുടങ്ങാന്‍ പാടില്ല എന്നുളളതാണ് ആദ്യ മാനദണ്ഡം. അടവ് മുടക്കുന്നവര്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവരോ അല്ലെങ്കില്‍ കൃത്യത ഇല്ലാത്തവരോ ആണെന്നാണ് അനുമാനിക്കപ്പെടുക. അതുകൊണ്ട് ഇ എം ഐ അടയ്ക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തരുത്.

12 -24 ഇന്‍സ്റ്റാള്‍മെന്റ്

ADVERTISEMENT

സാധാരണ നിലയില്‍ ഒരു വര്‍ഷം മുടങ്ങാതെ ഇ എം ഐ അടക്കുന്നവര്‍ക്ക് ആകെ വായ്പ തുകയുടെ 10 ശതമാനം വരെ ടോപ് അപ്പിന് സാധ്യതയുണ്ട്. അതേ സമയം രണ്ട് വര്‍ഷം ഇ എം ഐ തെറ്റിക്കാത്തവരാണെങ്കില്‍ മറ്റ് പരിഗണനകള്‍ക്ക് വിധേയമാക്കി ഇത് 20 ശതമാനം വരെ നല്‍കാം. അതായത് 20 ലക്ഷമാണ് വായ്പയെടുത്തിട്ടുള്ളത് എങ്കില്‍ മറ്റൊരു 4 ലക്ഷം കൂടി അതേ പലിശ നിരക്കില്‍ ടോപ്പ് അപ്പ് ചെയ്യാം.

കാലാവധി

ADVERTISEMENT

ടോപ്പ് അപ്പ് വായ്പകള്‍ക്ക് വിവിധ ബാങ്കുകള്‍ വിവിധ കാലാവധിയാണ് നല്‍കുന്നത്. വായ്പ നല്‍കുന്നതും അതിനുള്ള പരിഗണനകളും വിവിധ ബാങ്കുകള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. പുതിയ ഭവന വായ്പയുടെ അതേ കാലാവധിയില്‍ ടോപ് അപ്പ് വായ്പകള്‍ അനുവദിക്കുന്നവരുണ്ട്. അതേ സമയം 5,10 വര്‍ഷത്തേയ്്ക്ക് മാത്രം ടോപ്പ് അപ്പ് വായ്പകള്‍ നല്‍കുന്ന ബാങ്കുകളുമുണ്ട്. ഉദാഹരണത്തിന് എസ് ബി ഐ ടോപ് അപ്പ് വായ്പകള്‍ നല്‍കുന്നതിന് പരമാവധി കാലാവധി 30 വര്‍ഷം തന്നെയാണ്. ഭവന വായ്പയുടെ കൂടിയ കാലയളവും ഇതാണ്.

English Summary : Top Up Loan from Home Loan