പണത്തിന് അത്യാവശ്യം വരുമ്പോള്‍ പലിശ ഉപേക്ഷിച്ച് എഫ് ഡി കാലാവധി എത്തുന്നതിന് മുമ്പ് പിന്‍വലിക്കുന്നതിന് പകരം പുതിയ സ്ഥിര നിക്ഷേപ പദ്ധതി ഒരുക്കി എസ് ബി ഐ. സ്ഥിര നിക്ഷേപത്തിന്റെ പലിശ ലഭിക്കുകയും അത്യാവശ്യത്തിന് പണം പിന്‍വലിക്കുകയും ചെയ്യാം എന്നുള്ളതാണ് എസ് ബി ഐ പുതുതായി കൊണ്ടുവന്ന മള്‍ട്ടി ഓപ്ഷന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണത്തിന് അത്യാവശ്യം വരുമ്പോള്‍ പലിശ ഉപേക്ഷിച്ച് എഫ് ഡി കാലാവധി എത്തുന്നതിന് മുമ്പ് പിന്‍വലിക്കുന്നതിന് പകരം പുതിയ സ്ഥിര നിക്ഷേപ പദ്ധതി ഒരുക്കി എസ് ബി ഐ. സ്ഥിര നിക്ഷേപത്തിന്റെ പലിശ ലഭിക്കുകയും അത്യാവശ്യത്തിന് പണം പിന്‍വലിക്കുകയും ചെയ്യാം എന്നുള്ളതാണ് എസ് ബി ഐ പുതുതായി കൊണ്ടുവന്ന മള്‍ട്ടി ഓപ്ഷന്‍ ഡിപ്പോസിറ്റ് സ്‌കീമിന്റെ പ്രത്യേകത.

അവശ്യത്തിന് പിന്‍വലിക്കാം

ADVERTISEMENT

അത്യാവശ്യമില്ലാത്ത പണം സ്ഥിര നിക്ഷേപമായി ബാങ്കുകളില്‍ സൂക്ഷിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ മൂന്നും, അഞ്ചൂം വര്‍ഷ കാലാവധിയില്‍ നിക്ഷേപിച്ചതിന് ശേഷം പണത്തിന് ആവശ്യം വന്നാല്‍ നിലവിലുള്ള എഫ് ഡി പിന്‍വലിക്കുകയാണ് പതിവ്. കാലാവധി പൂര്‍ത്തിയാവാത്തതിനാല്‍ വാഗ്ദാനം ചെയ്ത പലിശ ബാങ്കുകള്‍ ഒഴിവാക്കും. പുതിയ പദ്ധതിയില്‍ ആവശ്യത്തിന് പണം കാലാവധി നോക്കാതെ 1,000 ത്തിന്റെ ഗുണിതങ്ങളായി പിന്‍വലിക്കാം.

10,000 രൂപ വരെ പദ്ധതിയില്‍ ഉയര്‍ന്ന പലിശയ്ക്ക് ഇങ്ങനെ നിക്ഷേപിക്കാം. പിന്നീട് 1,000 ത്തിന്റെ ഗുണിതങ്ങളായും നിക്ഷേപമാകാം. ഈ സ്‌കീമിലെ നിക്ഷേപത്തിന് ഉയര്‍ന്ന പരിധിയില്ല.

ADVERTISEMENT

പലിശ

നിലവിലെ സ്ഥിര നിക്ഷേപ പലിശ ഇതിനും ബാധകമായിരിക്കും. അതായത് 5.4 ശതമാനം വരെ കാലാവധി അനുസരിച്ച് പലിശ ലഭിക്കും. ഈ സ്‌കീമില്‍ പണം നിക്ഷേപിക്കാനുള്ള ചുരുങ്ങിയ കാലം ഒരു വര്‍ഷവും പരമാവധി അഞ്ച് വര്‍ഷവുമായി നിജപ്പെടുത്തിയിട്ടുണ്ട്. കാലാവധി എത്താതെ പൂര്‍ണമായും പണം പിന്‍വലിക്കാവുന്ന സാധ്യതയും ഈ പദ്ധതിയിലുണ്ട്. ഇതിന് അര മുതല്‍ ഒരു ശതമാനം വരെ പലിശ കുറയ്ക്കും.

ADVERTISEMENT

English Summary: We can Withdraw Money from this Fixed deposit with out the concern of Interest