നിക്ഷേപകരുടെ പരമ്പരാഗതമായ വരുമാന മാർഗമാണ് സ്ഥിര നിക്ഷേപങ്ങള്‍. ഇവയേക്കാള്‍ നേട്ടം നല്‍കുന്ന പല നിക്ഷേപ സാധ്യതകളും നിലവിലുണ്ടെങ്കിലും വിശ്വാസ്യതയാണ് നേട്ടം കുറവാണെങ്കിലും ഇവയെ പ്രിയപ്പെട്ടതാക്കുന്നത്. എന്നാലിവയുടെ നേട്ടം മെച്ചപ്പെടുത്താനുള്ള മാർഗം നോക്കിയാലോ? പലിശയ്ക്കും നികുതി സ്ഥിര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിക്ഷേപകരുടെ പ്രിയപ്പെട്ട പരമ്പരാഗത വരുമാന മാർഗമാണ് സ്ഥിര നിക്ഷേപങ്ങള്‍. ഇവയേക്കാള്‍ നേട്ടം നല്‍കുന്ന പല നിക്ഷേപ സാധ്യതകളും നിലവിലുണ്ടെങ്കിലും വിശ്വാസ്യതയാണ് നേട്ടം കുറവാണെങ്കിലും ഇവയെ പ്രിയപ്പെട്ടതാക്കുന്നത്. എന്നാല്‍ ഇവയുടെ നേട്ടം മെച്ചപ്പെടുത്താനുള്ള മാർഗം നോക്കിയാലോ?

പലിശയ്ക്കും നികുതി

ADVERTISEMENT

സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ നികുതി വിധേയമാണ്. ബാങ്കുകള്‍ക്ക് സ്ഥിര നിക്ഷേപ പലിശയില്‍ ഉറവിടത്തില്‍ നിന്ന് നികുതി (ടി ഡി എസ്) പിടിക്കേണ്ടി വരുമ്പോള്‍ കുറഞ്ഞ പലിശയോടൊപ്പം നികുതി എന്ന അധിക ബാധ്യതയും നിക്ഷേപകന് വരുന്നു.

ടിഡിഎസ് ഒഴിവാക്കാം

ADVERTISEMENT

നികുതി ഒഴിവ് പരിധിക്കകത്താണ് നിങ്ങളുടെ വരുമാനമെങ്കില്‍ ഇത്തരം സ്ഥിര നിക്ഷേപ പലിശയ്ക്ക് ടി ഡിഎസ് പിടിക്കുന്നത് ഒഴിവാക്കാം. പലിശ വരുമാനത്തിന് 10 ശതമാനം എന്ന നിരക്കിലാണ് ബാങ്കുകള്‍ ടി ഡി എസ് പിടിക്കുക. നിക്ഷേപകന്‍ പാന്‍ നമ്പര്‍ നല്‍കിയില്ലെങ്കില്‍ 20 ശതമാനമാകും നികുതി. 60 വയസില്‍ താഴെയുള്ളവരുടെ വരുമാനം 2.5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ നികുതി ഒഴിവ് ലഭിക്കും. 60 നും 80 നും ഇടയിലാണ് പ്രായമെങ്കില്‍ 3 ലക്ഷം വരെയും 80 ന് മുകളിലാണെങ്കില്‍ അഞ്ച് ലക്ഷം വരെയും ഒഴിവുണ്ടാകും.

ബാങ്കുകള്‍ ഇങ്ങനെ നികുതി പിടിക്കുന്നത് ഒഴിവാക്കണമെങ്കില്‍ നിങ്ങളുടെ വരുമാനം ഈ പരിധിക്കകത്താണെന്ന് ധനകാര്യ സ്ഥാപനങ്ങളെ അറിയിച്ചിരിക്കണം. 60 വയസില്‍ താഴെയാണ് പ്രായമെങ്കില്‍ അത്തരം നിക്ഷേപകര്‍ ഫോം 15 ജിയിലും അതിന് മുകളിലുള്ളവര്‍ ഫോം 15 എച്ചിലും ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണം. അങ്ങനെയാണെങ്കില്‍ പലിശയിന്‍മേലുള്ള നികുതിയില്‍ നിന്ന് രക്ഷപ്പെടാം. നികുതി ഇനത്തില്‍ നിങ്ങളുടെ  സ്ഥിര നിക്ഷേപത്തിൽ നിന്ന് പിടിക്കുന്നത് ഒഴിവാകുമ്പോൾ നേട്ടം വർധിക്കുകയും ചെയ്യും.

ADVERTISEMENT

English Summary : How to Avoid TDS from Your Bank FD Interest Income