ഉന്നതവിദ്യാഭ്യാസത്തിന് കുട്ടികൾ തയാറെടുക്കുന്ന സമയമാണിത്. ഇഷ്ടപ്പെട്ട കോഴ്സിനു ചേരാൻ വിദ്യാഭ്യാസ വായ്പകളാണ് ബഹുഭൂരിപക്ഷത്തിനും ആശ്രയം. അതു കൊണ്ട് തന്നെ പണ്ട് കാലങ്ങളിൽ നിന്നു വ്യത്യസ്തമായി വിദ്യാഭ്യാസ വായ്പകൾ നൽകുന്നതിന് ബാങ്കുകൾ തമ്മിൽ മത്സരമാണ്. ഈ സാഹചര്യത്തിൽ വായ്പയ്ക്ക് വേണ്ടി

ഉന്നതവിദ്യാഭ്യാസത്തിന് കുട്ടികൾ തയാറെടുക്കുന്ന സമയമാണിത്. ഇഷ്ടപ്പെട്ട കോഴ്സിനു ചേരാൻ വിദ്യാഭ്യാസ വായ്പകളാണ് ബഹുഭൂരിപക്ഷത്തിനും ആശ്രയം. അതു കൊണ്ട് തന്നെ പണ്ട് കാലങ്ങളിൽ നിന്നു വ്യത്യസ്തമായി വിദ്യാഭ്യാസ വായ്പകൾ നൽകുന്നതിന് ബാങ്കുകൾ തമ്മിൽ മത്സരമാണ്. ഈ സാഹചര്യത്തിൽ വായ്പയ്ക്ക് വേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉന്നതവിദ്യാഭ്യാസത്തിന് കുട്ടികൾ തയാറെടുക്കുന്ന സമയമാണിത്. ഇഷ്ടപ്പെട്ട കോഴ്സിനു ചേരാൻ വിദ്യാഭ്യാസ വായ്പകളാണ് ബഹുഭൂരിപക്ഷത്തിനും ആശ്രയം. അതു കൊണ്ട് തന്നെ പണ്ട് കാലങ്ങളിൽ നിന്നു വ്യത്യസ്തമായി വിദ്യാഭ്യാസ വായ്പകൾ നൽകുന്നതിന് ബാങ്കുകൾ തമ്മിൽ മത്സരമാണ്. ഈ സാഹചര്യത്തിൽ വായ്പയ്ക്ക് വേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉന്നതവിദ്യാഭ്യാസത്തിന് കുട്ടികൾ തയാറെടുക്കുന്ന സമയമാണിത്.വിദ്യാഭ്യാസ വായ്പകൾ നൽകുന്നതിന് ബാങ്കുകൾ തമ്മിൽ മത്സരമാണ്. ഈ സാഹചര്യത്തിൽ വായ്പയ്ക്ക് വേണ്ടി തയാറെടുക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളിതാ.

1. കോഴ്‌സ് വിശകലനം വേണം

ADVERTISEMENT

ആദ്യം തന്നെ ശരിയായ സ്ഥാപനത്തിൽ, ശരിയായ കോഴ്സ് തന്നെയാണോ പഠിക്കുന്നതെന്ന് വിശകലനം ചെയ്യണം. ഉദാഹരണത്തിന്, കേരളത്തിലെ ഏതെങ്കിലുമൊരു സ്വാശ്രയ കോളേജിൽ നിന്നും എംബിഎ നേടുന്നതും കോഴിക്കോട് ഐഐഎമ്മിൽ നിന്നു ബിരുദം നേടുന്നതും തമ്മിൽ സമാനതകളില്ലാത്ത അന്തരമുണ്ട്. 

നല്ലൊരു ജോലി കിട്ടിയില്ലെങ്കിൽ തിരിച്ചടവിന് മറ്റ് മാർഗങ്ങളില്ലാത്തവരാണ് ഏറ്റവും ജാഗ്രത പുലർത്തേണ്ടത്. അഡ്മിഷൻ ലഭിച്ച സ്ഥാപനത്തിൽ കോഴ്സ് പഠിച്ചിറങ്ങിയാൽ ഒരു വർഷത്തിനുള്ളിൽ വായ്പാഗഡു തിരിച്ചടയ്ക്കാൻ പാകത്തിൽ ജോലി ലഭിക്കുമോ എന്നത് ഉറപ്പാക്കണം. ഇതിനായി സ്ഥാപനത്തിന്റെ ക്യാംപസ് പ്ലേസ്മെന്റു വിവരങ്ങൾ പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. ക്യാംപസ് പ്ലേസ്മെന്റ് ഇല്ലാത്ത സ്ഥാപനമാണെങ്കിൽ അപകടസാധ്യത കൂടുതലാണ്. പൂർവവിദ്യാർഥികളുമായി സംവദിച്ച് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാം. 

2. ഏത് ബാങ്കിനെ സമീപിക്കണം?

വിദ്യാഭ്യാസ വായ്പയ്ക്കായി ഏത് ബാങ്ക് തിരഞ്ഞെടുക്കുമെന്നത് ഏവരിലും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. മൊറട്ടോറിയം കാലാവധി, പലിശ, തിരിച്ചടവ് നിബന്ധനകൾ തുടങ്ങിയവയ്ക്ക് മുൻ‌തൂക്കം നൽകി വേണം ബാങ്ക് തിരഞ്ഞെടുക്കാൻ. ഇവയ്ക്ക് പുറമേ പ്രോസസിങ് ഫീ, മാർജിൻ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കണം. ചില ബാങ്കുകളിൽ പലിശ കുറവായിരിക്കുമെങ്കിലും വായ്പാ അനുബന്ധ ചിലവുകൾ വളരെ കൂടുതലായിരിക്കും. പലിശ നിരക്കിൽ മാത്രം ശ്രദ്ധ പതിപ്പിച്ചുകൊണ്ട് ഒരു ബാങ്കിനെ തിരഞ്ഞെടുക്കുന്നത് ഉചിതമല്ല. വിവിധ ബാങ്കുകളുടെ വായ്പകൾ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി ലഭ്യമാണ്. അതു വിശകലനം ചെയ്തു ഏതു ബാങ്ക് വേണമെന്നു തീരുമാനിക്കാം. ഒപ്പം വിദ്യാഭ്യാസവായ്പയ്ക്ക് ബാങ്ക് മുന്നോട്ട് വയ്ക്കുന്ന എല്ലാ നിബന്ധനകളും വ്യവസ്ഥകളും പൂർണമായി മനസ്സിലാക്കുകയും വേണം. 

ADVERTISEMENT

3. ഇഎംഐ എത്ര നീട്ടണം?

പ്രതിമാസ തിരിച്ചടവ് കുറയുന്നതിനാൽ പലരും ദൈർഘ്യമേറിയ വായ്പയാകും വാങ്ങുന്നത്. എന്നാൽ കാലയളവ് കൂടുന്നതിനാൽ പലിശയുൾപ്പെടെ ഭീമമായ നഷ്ടമാണ് ഉണ്ടാകുക. ഉദാഹരണം, 10 ലക്ഷം രൂപ അഞ്ച് വർഷത്തേക്ക് 9% പലിശക്ക് എടുത്താൽ പ്രതിമാസ തിരിച്ചടവ് 20,758 രൂപയും ആകെ തിരിച്ചടവ് 12,45,501 രൂപയും ആകും. 

എന്നാൽ ഇതേ വായ്പ 10 വർഷത്തേക്കാണെങ്കിൽ മാസഗഡു 12,668 രൂപയിലേക്ക് ചുരുങ്ങും. പക്ഷേ, ആകെ തിരിച്ചടവ് 15,20,109 രൂപയായി ഉയരും. പഠനശേഷം ശോഭനമായ ഭാവി ഉറപ്പ് നൽകുന്ന കോഴ്സാണെങ്കിൽ ദൈർഘ്യം കുറഞ്ഞ ലോണുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

4. പ്രത്യാഘാതം മനസ്സിലാക്കുക

ADVERTISEMENT

വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കേണ്ടതില്ല എന്നൊരു വിശ്വാസം ചിലർക്കെങ്കിലും ഉണ്ട്. പക്ഷേ വായ്പ തിരിച്ചടയ്ക്കാതിരുന്നാൽ അതു മുന്നോട്ട് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാം. കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ പലിശയും പലിശയ്ക്കു മേൽ പലിശയും അടക്കം താങ്ങാനാകാത്ത ഭാരമാകും. തുടർജീവിതം സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാനും ഇതു വഴിവെയ്ക്കും. തിരിച്ചടവ് മുടങ്ങുന്നത് ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കും. ഇത് ഭാവിയിൽ വായ്പകൾ നിഷേധിക്കപ്പെടാനും കാരണമാകാം.

5. മൊറട്ടോറിയം കാലത്ത് പലിശയടയ്ക്കാം

വിദ്യാഭ്യാസ വായ്പയുടെ മൊറട്ടോറിയം കാലാവധി പഠനം പൂർത്തിയാക്കി ഒരു വർഷം വരെയോ, ജോലി ലഭിച്ച് ആറ് മാസം വരെയോ ആണ്. ഇക്കാലയളവിൽ തിരിച്ചടവ് നിർബന്ധമില്ലെങ്കിലും പലിശ ഈടാക്കും. വിദ്യാഭ്യാസ വായ്പയെടുക്കുന്ന പലരും തിരിച്ചടവിനെക്കുറിച്ച് ആലോചിക്കുന്നതു തന്നെ മൊറട്ടോറിയം കഴിയാറാകുമ്പോഴാണ്. എന്നാൽ മൊറട്ടോറിയം കാലത്ത് അതാത് സമയത്തെ പലിശ അടയ്ക്കാം. അങ്ങനെ ചെയ്താൽ ഭാവിബാധ്യതയിൽ വൻകുറവ് വരും. ജോലി കിട്ടാൻ വൈകിയാലും കടക്കെണി കുറയ്ക്കാനുമാകും. മാത്രമല്ല, പിന്നീടുള്ള തിരിച്ചടവുകളിൽ ചെറിയ ഇളവുകളും പ്രതീക്ഷിക്കുകയുമാവാം.

ലേഖകൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ഗവേഷകനാണ്

English Summary: Know These Things before Taking Education Loan