കോവിഡില്‍ പുറത്തിറങ്ങാനവാതെ കഷ്ടപ്പെടുന്നവര്‍ക്കുള്ള സൗകര്യമായ 'വാതിൽപ്പടി ബാങ്കിങി'നുള്ള ചെലവ് പഞ്ചാബ് നാഷണല്‍ ബാങ്ക് കുറച്ചു. ഇനി മുതല്‍ അക്കൗണ്ടുടമയുടെ ആവശ്യമനുസരിച്ച് വീട്ടുപടിക്കല്‍ പണമെത്തിക്കാന്‍ ഒറ്റത്തവണ 50 രൂപ നല്‍കിയാല്‍ മതിയാകും. ഇളവ് രണ്ട് തവണ കോവിഡിന്റെ രണ്ടാം വ്യാപനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡില്‍ പുറത്തിറങ്ങാനാവാതെ കഷ്ടപ്പെടുന്നവര്‍ക്കുള്ള സൗകര്യമായ 'വാതിൽപ്പടി ബാങ്കിങി'നുള്ള ചെലവ് പഞ്ചാബ് നാഷണല്‍ ബാങ്ക് കുറച്ചു. ഇനി മുതല്‍ അക്കൗണ്ടുടമയുടെ ആവശ്യമനുസരിച്ച് വീട്ടുപടിക്കല്‍ പണമെത്തിക്കാന്‍ ഒറ്റത്തവണ 50 രൂപ നല്‍കിയാല്‍ മതിയാകും.

ഇളവ് രണ്ട് തവണ

ADVERTISEMENT

കോവിഡിന്റെ രണ്ടാം വ്യാപനം കണക്കിലെടുത്ത് മേയ്, ജൂണ്‍ മാസങ്ങളിലായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഒരു മാസം രണ്ട് തവണയില്‍ കൂടുതല്‍ കുറഞ്ഞ ചാര്‍ജിന്റെ ആനുകൂല്യം ലഭിക്കില്ല.

കോവിഡിന്റെ പശ്ചാത്തലത്തില്‍ എസ് ബി ഐ അടക്കമുള്ള എല്ലാ പൊതുമേഖലാ ബാങ്കുകളും വാതിൽപ്പടി ബാങ്കിങ് നടപ്പാക്കിയിട്ടുണ്ട്. അതാത് ബാങ്കുകളുടെ വെബ് പോര്‍ട്ടല്‍, ആപ്പ്, ടോള്‍ഫ്രീ നമ്പര്‍ എന്നിവയിലൂടെ ഇൗ സേവനം ആവശ്യപ്പെടാം. ഇതിനായി അക്കൗണ്ടും ആധാര്‍ നമ്പറും ബന്ധിപ്പിക്കേണ്ടതുണ്ട്.1,000 നും 10,000 നും ഇടയിലുള്ള തുകയാണ് ലഭിക്കുക. മൈക്രോ എ ടി എമ്മിലൂടെയാണ് ഏജന്റ് പണം നല്‍കുക. ഇത് കൂടാതെ  ചെക്ക് കളക്ഷന്‍, ചെക്ബുക്ക് അപക്ഷ, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഡി ഡി , ടി ഡി എസ് ഫോം അടക്കമുളള എല്ലാ സേവനങ്ങളും ലഭ്യമാണ്.

ADVERTISEMENT

വീട്ടില്‍ പണമെത്താന്‍

ടോള്‍ ഫ്രീ നമ്പറിലൂടെയോ വെബ്‌സൈറ്റിലൂടെയോ ഇതിനായി റജിസ്റ്റര്‍ ചെയ്യാം. പിന്നീട് പണം പിന്‍വലിക്കുന്നതടക്കമുള്ള സൗകര്യങ്ങള്‍ തിരഞ്ഞെടുക്കാം. ഡെലിവറി അഡ്രസും സമയവും നല്‍കാം. സര്‍വീസ് ഫീസ് ഒ കെ യാണെങ്കില്‍ വീട്ടിലെത്തുന്ന ഏജന്റിന്റെ പേരും മൊബൈല്‍ നമ്പറും നിങ്ങളുടെ ഫോണില്‍ സന്ദേശമായി വരും.

ADVERTISEMENT

English Summary : Punjab National Bank Slashed Door Step Banking Service Rate Slashed