ജൂണ്‍ ഒന്നു മുതല്‍ കൈമാറുന്ന ചെക്കുകള്‍ക്ക് 'പോസിറ്റിവ് പേ കണ്‍ഫര്‍മേഷന്‍' ബാങ്ക് നിര്‍ബന്ധമാക്കുന്നു. അര ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ക്കാണ് ഇത്തരത്തിലുള്ള 'ഡബിള്‍ ലെയര്‍' സുരക്ഷ നിര്‍ബന്ധമാക്കുന്നത്. ചെക്ക് കൈമാറുമ്പോള്‍ തുക, തീയതി അടക്കമുള്ള വിവരങ്ങള്‍ മുന്‍കൂറായി ബാങ്കിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂണ്‍ ഒന്നു മുതല്‍ കൈമാറുന്ന ചെക്കുകള്‍ക്ക് 'പോസിറ്റിവ് പേ കണ്‍ഫര്‍മേഷന്‍' ബാങ്ക് ഓഫ് ബറോഡ നിര്‍ബന്ധമാക്കുന്നു. അര ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ക്കാണ് ഇത്തരത്തിലുള്ള 'ഡബിള്‍ ലെയര്‍' സുരക്ഷ നിര്‍ബന്ധമാക്കുന്നത്. ചെക്ക് കൈമാറുമ്പോള്‍ തുക, തീയതി അടക്കമുള്ള വിവരങ്ങള്‍ മുന്‍കൂറായി ബാങ്കിന് നല്‍കണമെന്നാണ് നിര്‍ദേശം. ചെക്ക് ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പ് തടയുന്നതിന്  ആര്‍ ബി ഐ യുടെ  പുതിയ മാര്‍ഗരേഖ നടപ്പാക്കുന്നതിനാണ് ബാങ്ക്  ഇത് നടപ്പാക്കുന്നത്

സുരക്ഷാ തട്ട്

ADVERTISEMENT

അക്കൗണ്ടുടമ ആര്‍ക്കെങ്കിലും ചെക്ക് നല്‍കിയാല്‍ ഉടന്‍ കൊടുത്ത ചെക്കിന്റെ വിശദ വിവരങ്ങള്‍ ബാങ്കുമായി പങ്കുവയ്ക്കണം. ഒപ്പം ആരുടെ പേരിലാണോ ചെക്ക് നല്‍കിയത് അയാളുടെ പേരുവിവരങ്ങളും കൈമാറണം. ബാങ്കിലെത്തുമ്പോള്‍ ചെക്ക് സാധാരണ (ഒപ്പ് അടക്കമുള്ള കാര്യങ്ങള്‍) പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് പുറമേ ചെക്ക് നല്‍കിയ ആള്‍ ബാങ്കിലേക്ക് ഷെയര്‍ ചെയ്ത വിവരങ്ങളും താരതമ്യം ചെയ്യുന്നു. ഇവ രണ്ടും ഒന്നാണെങ്കില്‍ മാത്രം പണം നല്‍കും. അല്ലെങ്കില്‍ തിരിച്ചയക്കും.

തുക അര ലക്ഷം കടന്നാല്‍

ADVERTISEMENT

ബാങ്ക് ഓഫ് ബറോഡ അക്കൗണ്ടുടമകള്‍ക്ക്  50,000 രൂപ വരെ പോസിറ്റിവ് പേ ബാധകമല്ല. 50,000 രൂപയില്‍ കൂടിയ തുകയാണ് ഇങ്ങനെ കൈമാറുന്നതെങ്കില്‍ വിവരങ്ങള്‍ നിര്‍ബന്ധമായും കൈമാറിയിരിക്കണം. ചെക്ക് ഗുണഭോക്താവിന് കൈമാറുമ്പോള്‍ എസ് എം എസ്, മൊബൈല്‍ ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം അടക്കമുള്ള ഡിജിറ്റല്‍ സങ്കേതത്തിലൂടെ വിശദാംശങ്ങള്‍ ബാങ്കുകള്‍ക്ക് കൈമാറാം. ഇങ്ങനെ കൈമാറുന്ന വിവരങ്ങള്‍ പോസിറ്റിവ് പേയുടെ കേന്ദ്രീകൃത ഡാറ്റാ സിസ്റ്റത്തിലേക്ക് പോകും. ചെക്ക് ബാങ്കില്‍ നല്‍കുമ്പോള്‍ സിസ്റ്റത്തിലുള്ള ഈ വിവരങ്ങളുമായി ഒത്തുനോക്കി പണം നല്‍കും.

എന്തൊക്കെ വിവരങ്ങള്‍ നല്‍കണം

ADVERTISEMENT

ചെക്ക് നല്‍കുന്ന അക്കൗണ്ടുടമകള്‍ ഇനി പറയുന്ന വിവരങ്ങളാണ് കൈമാറേണ്ടത്. ചെക്ക് നല്‍കുന്നത് ആര്‍ക്കാണോ അയാളുടെ പേര്. സ്ഥാപനങ്ങള്‍ക്കാണെങ്കില്‍ അത്. ചെക്ക്‌നമ്പര്‍, തീയതി, തുക തുടങ്ങിയ കാര്യങ്ങൾ നൽകണം

English Summary : Bank of Baroda will Introduce Positice Pay Facility from June 1