ജൂണ്‍ 30 ന് ശേഷവും പണമിടപാടുകള്‍ തടസമില്ലാതെ നടത്താന്‍ കരുതലെടുക്കണമെന്ന് അക്കൗണ്ടുടമകള്‍ക്ക് പ്രമുഖ ബാങ്കുകളായ എച്ച് ഡി എഫ് സിയും എസ് ബി ഐ യും മുന്നറിയിപ്പ് നല്‍കി. ഇതനുസരിച്ച് ഇനിയും പാന്‍ ആധാറുമായി ബന്ധിപ്പക്കാത്തവര്‍ ജൂണ്‍ 30 നകം ചെയ്യണം. അറിയിപ്പ് അനുസരിച്ച് ഈ തിയതിക്കകം ആധാറുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂണ്‍ 30 ന് ശേഷവും പണമിടപാടുകള്‍ തടസമില്ലാതെ നടത്താന്‍ കരുതലെടുക്കണമെന്ന് അക്കൗണ്ടുടമകള്‍ക്ക് പ്രമുഖ ബാങ്കുകളായ എച്ച് ഡി എഫ് സിയും എസ് ബി ഐ യും മുന്നറിയിപ്പ് നല്‍കി. ഇതനുസരിച്ച് ഇനിയും പാന്‍ ആധാറുമായി ബന്ധിപ്പക്കാത്തവര്‍ ജൂണ്‍ 30 നകം ചെയ്യണം. അറിയിപ്പ് അനുസരിച്ച് ഈ തിയതിക്കകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ പിന്നീട് പ്രവര്‍ത്തിക്കുന്നതല്ല. അങ്ങനെ വന്നാല്‍ പ്രധാന സാമ്പത്തിക ഇടപാടുകളെല്ലാം അവതാളത്തിലാകുമെന്നും ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇങ്ങനെ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വിൽപ്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ നടക്കാതാവും. പിന്നീട് എപ്പോഴാണോ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് അന്നു മുതല്‍ നിലവിലുണ്ടായിരുന്ന പാന്‍ നമ്പര്‍ പുനഃസ്ഥാപിക്കപ്പെടും. അതോടെ ഈ സാമ്പത്തിക ഇടപാടുകള്‍ നടത്താനുമാകും. അതേ സമയം പാൻ ഇല്ലാത്ത വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള സാധാരണ ഇടപാടുകാരുടെ ഇടപാടുകൾ തടസപ്പെടില്ല.

രാജ്യത്ത് ഇനിയും ആധാറുമായി ബന്ധിപ്പിക്കാനുള്ള പാന്‍കാര്‍ഡുകളുടെ എണ്ണം 17 കോടിയോളമാണ്. ആദായ നികുതി വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ 30.75 കോടി പാന്‍ കാര്‍ഡുകളാണ്  കഴിഞ്ഞ ജനുവരി ഏഴു വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്.  പറഞ്ഞ തീയതിക്കകം ബന്ധിപ്പിക്കല്‍ നടന്നിട്ടില്ലെങ്കില്‍ അത്തരം പാന്‍ നമ്പറുകള്‍ തത്കാലത്തേയ്ക്ക് പ്രവര്‍ത്തന രഹിതമാകും. ഐ ടി ആക്ട് സെക്ഷന്‍ 272 ബി അനുസരിച്ച് 10,000 രൂപ വരെ പിഴ ചുമാത്താവുന്ന കുറ്റവുമാണിത്.  ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് പാനിലും ആധാറിലും രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ഒന്നായിരിക്കണം. പേര്, ജനന തിയതി, ലിംഗം ഇവ ഇരുകാര്‍ഡുകളിലും വ്യത്യസ്തമാകാന്‍ പാടില്ല. അങ്ങനെയെങ്കില്‍ അത് പരിഹരിക്കേണ്ടി വരും.

ADVERTISEMENT

English Summary : Link Pan and Aadhaar before June 30