ചെറിയ തുക മുടക്കാമോ ? ഈ കൊറോണക്കാലത്ത് വണ്ടിപിടിച്ച് ബാങ്കിൽ പോയി ക്യൂ നിന്ന് കഷ്ടപ്പെട്ടു നടത്തുന്ന ഇടപാടുകൾ വീട്ടുപടിക്കൽ തന്നെ നടത്താൻ കഴിഞ്ഞാൽ എന്തു സൗകര്യമായിരിക്കും അല്ലേ ? എങ്കിൽ, അങ്ങനെയൊരു സൗകര്യം ബാങ്കുകൾ ലഭ്യമാക്കിക്കഴിഞ്ഞു എന്നതാണു വസ്തുത. ചെറിയൊരു സർവീസ് ചാർജ് നൽകാൻ തയ്യാറാണോ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ കൊറോണക്കാലത്ത് വണ്ടിപിടിച്ച് ബാങ്കിൽ പോയി ക്യൂ നിന്ന് കഷ്ടപ്പെട്ടു നടത്തുന്ന ഇടപാടുകൾ വീട്ടുപടിക്കൽ തന്നെ നടത്താൻ കഴിഞ്ഞാൽ എന്തു സൗകര്യമായിരിക്കും അല്ലേ ? എങ്കിൽ, അങ്ങനെയൊരു സൗകര്യം ബാങ്കുകൾ ലഭ്യമാക്കിക്കഴിഞ്ഞു എന്നതാണു വസ്തുത. ചെറിയൊരു സർവീസ് ചാർജ് നൽകാൻ തയാറാണോ,  ബാങ്കിംഗ് സേവനങ്ങൾ ഇനി നിങ്ങളുടെ വീട്ടുപടിക്കലെത്തുന്നതാണ്. 

ആർക്കൊക്കെയാണു ലഭിക്കുക ?

ADVERTISEMENT

വാതിൽപ്പടി ബാങ്കിംഗ് (Doorstep banking Service ) എന്ന ഈ സേവനം 70 വയസിനു മേലുള്ള മുതിർന്ന പൗരർ, അന്ധതയുൾപ്പെടെയുള്ള ശാരീരിക അവശതകൾ നേരിടുന്നവർ എന്നിവർക്കാണ് ബാങ്കുകൾ നിലവിൽ ലഭ്യമാക്കിയിരിക്കുന്നത്.

എന്തൊക്കെ സൗകര്യങ്ങൾ ലഭ്യമാണ്?

• പണം നിക്ഷേപിക്കുക, പിൻവലിക്കുക   

• ചെക്ക് ബുക്ക് അഭ്യർത്ഥന, 15 ജി / 15 എച്ച് ഫോമുകൾ, ഐടി / ജിഎസ്ടി ചലാൻ, സ്ഥിരനിക്ഷേപ അക്കൗണ്ട് തുറക്കാനുള്ള ഫോം, ടിഡിഎസ് സർട്ടിഫിക്കറ്റ്/ ഫോം 60, തിരിച്ചറിയൽ രേഖകൾ, അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനായി ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ്, പേഓർഡർ തുടങ്ങിയവ കൈപ്പറ്റുക 

ADVERTISEMENT

• സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ്, അക്കൗണ്ട് സ്റ്റേറ്റ്മെന്റ് തുടങ്ങിയവ ഏൽപ്പിക്കുക.

എത്രയാണ് സർവീസ് ചാർജ്?

പല ബാങ്കുകളിലും പല ചാർജുകളാണെങ്കിലും ഓരോ സന്ദർശനത്തിനും 50 മുതൽ 250 രൂപ വരെയാണ് പൊതുവെ ഈടാക്കുന്നത്.

മറ്റു നിബന്ധനകൾ

ADVERTISEMENT

• 1000 മുതൽ 10000 രൂപ വരെയുള്ള ഇടപാടുകളാണ് ഈ സൗകര്യത്തിലൂടെ നടത്താനാവുന്നത്.

• പ്രവാസികൾക്കും ജോയിന്റ് അക്കൗണ്ടുടമകൾക്കും നിലവിൽ ഈ സൗകര്യം ലഭ്യമല്ല.

• ബാങ്ക് പ്രവൃത്തിദിവസങ്ങളിൽ മാത്രമായിരിക്കും സേവനം ലഭ്യമാവുക.

• പ്രതിമാസം പരമാവധി 3 മുതൽ 5 തവണ മാത്രമേ ഒരു ഇടപാടുകാരന് വാതിൽപ്പടി ബാങ്കിംഗ് സേവനം ലഭ്യമാവൂ.

വാതിൽപ്പടി ബാങ്കിംഗ് സേവനത്തിനായി രജിസ്റ്റർ ചെയ്യാൻ  ബാങ്കു ശാഖയുമായോ കസ്റ്റമര്‍ കെയറുമായോ ബന്ധപ്പെടുക.