പലപ്പോഴും അപ്രതീക്ഷിതമായി പണത്തിന് ആവശ്യം വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ തുണയാകുന്ന ഒന്നാണ് സ്ഥിര നിക്ഷേപത്തിലെ ഓവര്‍ ഡ്രാഫ്റ്റ്. കോവിഡ് പോലുള്ള മഹാമാരിക്കാലത്ത് പണത്തിന് പെട്ടന്ന് ആവശ്യം വരിക സ്വാഭാവികമാണ്. ബാങ്കില്‍ സ്ഥിര നിക്ഷേപമുണ്ടെങ്കിലും കാലാവധി എത്തുന്നതിന് മുമ്പ് അത് എടുത്താല്‍ പലിശ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലപ്പോഴും അപ്രതീക്ഷിതമായി പണത്തിന് ആവശ്യം വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ തുണയാകുന്ന ഒന്നാണ് സ്ഥിര നിക്ഷേപത്തിലെ ഓവര്‍ ഡ്രാഫ്റ്റ്. കോവിഡ് പോലുള്ള മഹാമാരിക്കാലത്ത് പണത്തിന് പെട്ടന്ന് ആവശ്യം വരിക സ്വാഭാവികമാണ്. ബാങ്കില്‍ സ്ഥിര നിക്ഷേപമുണ്ടെങ്കിലും കാലാവധി എത്തുന്നതിന് മുമ്പ് അത് എടുത്താല്‍ പലിശ പോകും. ഈ സാഹചര്യത്തിലാണ് നിക്ഷേപത്തിന്റെ ഈടില്‍ ബാങ്കില്‍ നിന്ന് അനുവദിക്കുന്ന ഓവര്‍ഡ്രാഫ്റ്റ് തുണയാകുന്നത്.  തുക അക്കൗണ്ടില്‍ ഉണ്ടാകും. ഉപയോഗിക്കുന്ന  പണത്തിന് മാത്രം പലിശ നല്‍കിയാല്‍ മതിയാകും. മാസം എടുത്ത പണത്തിന് പലിശ അടച്ച് പുതുക്കിയാല്‍ ബാധ്യത ഉണ്ടാകുകയുമില്ല.

90 ശതമാനം വരെ വായ്പ

ADVERTISEMENT

നിങ്ങളുടെ സ്ഥിര നിക്ഷേപത്തുകയുടെ 90 ശതമാനം വരെ ഇവിടെ വായ്പയായി നല്‍കും. ഉദാഹരണത്തിന് രണ്ട് ലക്ഷം രൂപ സ്ഥിരനിക്ഷേപമുള്ള ബാങ്കില്‍ നിന്ന് നിങ്ങള്‍ക്ക് 1.8 ലക്ഷം രൂപ വരെ ഒ ഡി ലഭിക്കും. ഇതില്‍ 20,000 രൂപയുടെ ആവശ്യം വന്നാല്‍ ആ പണം അക്കൗണ്ടില്‍ നിന്നെടുക്കാം. അതിന് മാത്രം പലിശ നല്‍കിയാല്‍ മതിയാകും. ഉപയോഗത്തിന് ശേഷം കൈയില്‍ പണമെത്തുമ്പോള്‍ അതു വരെയുള്ള പലിശയും ചേര്‍ത്ത് തിരിച്ചടയ്ക്കാം. അല്ലെങ്കില്‍ പലിശയടച്ച് പുതുക്കാം.

പലിശ നിരക്ക്

ADVERTISEMENT

സാധാരണ നിലയില്‍ നിങ്ങളുടെ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്കിന്റെ 1-2 ശതമാനം കൂടുതലായിരിക്കും ഇതിന്. 6 ശതമാനമാണ് നിങ്ങളുടെ സ്ഥിര നിക്ഷേപ പലിശയെങ്കില്‍ എട്ട് ശതമാനമായിരിക്കും ഒ ഡി യില്‍ നിന്ന് നിങ്ങള്‍ എടുക്കുന്ന പണത്തിന് ഈടാക്കുക.

ഹ്രസ്വകാല സഹായം

ADVERTISEMENT

ചുരുങ്ങിയ കാലത്തേക്കുള്ള ലിക്വഡിറ്റി പ്രശ്‌നത്തിന് പരിഹാരമായേ സ്ഥിര നിക്ഷേപ ഒ ഡിയെ പരിഗണിക്കാവൂ. കാരണം കൂടുതല്‍ കാലയളവിലേക്ക് ചെറുതല്ലാത്ത തുകകള്‍ ആവശ്യമായി വരുന്നു എങ്കില്‍ ഇത് ഗുണകരമാകില്ല. കാരണം നിങ്ങളുടെ പണത്തിന് ലഭിക്കുന്ന നേട്ടത്തേക്കാള്‍ കൂടിയ നിരക്കിലാകും അതിന്റെ ഈടിന്‍മേല്‍ നിങ്ങള്‍ക്ക് പണം ലഭിക്കുക. രണ്ടോ മൂന്നോ മാസത്തിനപ്പുറമുള്ള വലിയ ആവശ്യമാണെങ്കില്‍ സ്ഥിര നിക്ഷേപം കാലാവധിക്ക് മുമ്പ് അവസാനിപ്പിക്കുന്നതാകും ഉത്തമം. നേട്ടവും കോട്ടവും പരിഗണിച്ച് ഇവിടെ ഉചിത തീരുമാനത്തിലെത്തുക.

English Summary : You can Use Fixed Deposit OD for Emergency Situation