ഡെബിറ്റ് കര്‍ഡുകള്‍ നഷ്ടപ്പെടുന്നത് പുത്തരിയല്ല. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ ഇത് പലപ്പോഴും സംഭാവ്യമാണ്. എന്നാല്‍ ഇതിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ബാങ്കുമായി ബന്ധപ്പെട്ട് എത്രയും വേഗം കാര്‍ഡ് ബ്ലോക്ക് ചെയ്യുക എന്നതാണ് പ്രധാനം. രാജ്യത്തെ മുന്‍നിര ബാങ്കായ എസ് ബി ഐ അതിന്റെ അക്കൗണ്ടുടമകള്‍ക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡെബിറ്റ് കാര്‍ഡുകള്‍ നഷ്ടപ്പെട്ടാല്‍ ഇതിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ബാങ്കുമായി ബന്ധപ്പെട്ട് എത്രയും വേഗം കാര്‍ഡ് ബ്ലോക്ക് ചെയ്യുക എന്നതാണ് പ്രധാനം. രാജ്യത്തെ മുന്‍നിര ബാങ്കായ എസ് ബി ഐ അതിന്റെ അക്കൗണ്ടുടമകള്‍ക്കായി ടോള്‍ഫ്രീ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. കാര്‍ഡ് നഷ്ടമായാല്‍ ഉടന്‍ ഈ നമ്പറുകളില്‍ ഒന്നില്‍ വിളിച്ച് നിര്‍ദേശങ്ങള്‍ പാലിച്ച് ബ്ലോക്ക് ചെയ്യാം. അതുപോലെ പുതിയ കാര്‍ഡ് ലഭിക്കുവാന്‍ കാലതാമസമൊഴിവാക്കാന്‍ അതേ നമ്പറില്‍ റജിസ്റ്റര്‍ ചെയ്യാം. കാര്‍ഡ് നിങ്ങളുടെ റജിസ്‌ട്രേഡ് അക്കൗണ്ടില്‍ വീട്ടിലെത്തും. ചെയ്യേണ്ടത് ഇത്രമാത്രം.

കാര്‍ഡ് നഷ്ടമായാല്‍

ADVERTISEMENT

ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെടുന്ന പക്ഷം എസ് ബി ഐ അക്കൗണ്ടുടമകള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം. 1800 112 211 അല്ലെങ്കില്‍ 1800 425 3800. ഈ നമ്പറുകളില്‍ ഒന്നില്‍ വിളിച്ച് നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാല്‍ ഈ സൗകര്യം ലഭിക്കും. രണ്ട് വിധത്തില്‍ കാര്‍ഡ് ബ്ല്രോക്ക് ചെയ്യാം.

ബ്ലോക്ക് ചെയ്യാം

ADVERTISEMENT

റജിസ്‌ട്രേഡ് മൊബൈല്‍ നമ്പറും ഡെബിറ്റ് കാര്‍ഡ് നമ്പറും  ഉപയോഗിച്ചാണ്  ബ്ലോക്ക് ചെയ്യുന്നതെങ്കില്‍ നമ്പര്‍ ഡയല്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന നിര്‍ദേശമനുസരിച്ച് 1 എന്ന നമ്പര്‍ ആണ് അമര്‍ത്തേണ്ടത്. റജിസ്‌ട്രേഡ് മൊബൈല്‍ നമ്പറും അക്കൗണ്ട് നമ്പറും ഉപയോഗിച്ചാണ് ബ്ലോക്ക് ചെയ്യുന്നതെങ്കില്‍ 2 എന്ന നമ്പറാണ് അമര്‍ത്തേണ്ടത്. അക്കൗണ്ട് നമ്പറിന്റെ അവസാന അഞ്ചക്ക നമ്പറുകളാണ് ഇതിനായി നല്‍കേണ്ടത്. പിന്നീട് ഇത് കണ്‍ഫേം ചെയ്ത് ബ്ലോക്ക് നടപടി പൂര്‍ത്തിയാക്കാം. വിവരം നിങ്ങള്‍ക്ക് എസ് എം എസ് ആയി ലഭിക്കും.

പുതിയ കാര്‍ഡിന്

ADVERTISEMENT

പഴയത് ബ്ലോക്കായതോടെ പുതിയ ഡെബിറ്റ് കാര്‍ഡിന് നിര്‍ദേശം നല്‍കാം. ഇതിനായി നിര്‍ദേശിക്കുന്ന നമ്പര്‍ അമര്‍ത്തി ജനനത്തീയതി കൃത്യമായി നല്‍കേണ്ടതുണ്ട്. നടപടി പൂര്‍ത്തിയായാല്‍ അഡ്രസിലേക്ക് പഴയതിന് പകരമായി പുതിയ കാര്‍ഡ് എത്തും. കാര്‍ഡ് മാറ്റത്തിനുള്ള ഫീസ് ഇവിടെയും ബാധകമാണ്.

English Summary: Dial in This number to Block Your SBI Cards