അത്യാവശ്യത്തിന് വ്യക്തിഗത വായ്പ വലിയ ഉപകാരമാണെങ്കിലും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് വലിയ കുരുക്കാകുകയും ചെയ്യും. ചില കാര്യങ്ങള്‍ ഇവിടെ ഇടപാടുകാരന്‍ ഉറപ്പാക്കേണ്ടതുണ്ട്. ക്രെഡിറ്റ് സ്‌കോര്‍ ഏത് വായ്പയ്ക്കും ബാങ്കുകള്‍ ക്രെഡിറ്റ് സ്‌കോര്‍ പരിഗണിക്കാറുണ്ട്. മോശം സ്‌കോറാണെങ്കില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്യാവശ്യത്തിന് വ്യക്തിഗത വായ്പ വലിയ ഉപകാരമാണെങ്കിലും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് വലിയ കുരുക്കാകും. ചില കാര്യങ്ങള്‍ ഇവിടെ ഇടപാടുകാരന്‍ ഉറപ്പാക്കേണ്ടതുണ്ട്.

ക്രെഡിറ്റ് സ്‌കോര്‍

ADVERTISEMENT

ഏത് വായ്പയ്ക്കും ബാങ്കുകള്‍ ക്രെഡിറ്റ് സ്‌കോര്‍ പരിഗണിക്കാറുണ്ട്. മോശം സ്‌കോറാണെങ്കില്‍ ഒട്ടു മിക്ക ബാങ്കുകളും ഒറ്റയടിക്കുതന്നെ ഒഴിവാക്കും. ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്ന് നിന്നാല്‍ വായ്പ ലഭിക്കാനുള്ള സാധ്യത ഏറെയാണ്. സ്ഥിരവരുമാനമില്ലെങ്കില്‍ സംശയം വേണ്ട ബാങ്കുകള്‍ വായ്പയ്ക്കുള്ള അപേക്ഷകള്‍ നിരസിക്കും. ചുരുങ്ങിയത് മൂന്ന് മാസത്തെയെങ്കിലും സാലറി സ്ലിപ്പ് പല സ്ഥാപനങ്ങളും ചോദിക്കാറുണ്ട്. സ്ഥാപനത്തിന്റെ പ്രശസ്തിയും ലോണ്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡമാണ്. അഡ്രസ്,വരുമാനം,ഐഡന്റിറ്റി,എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ വ്യക്തിഗത വായ്പയ്ക്ക് നിര്‍ബന്ധമാണ്.

നോ ഡ്യൂ സര്‍ട്ടിഫിക്കറ്റ്

ADVERTISEMENT

വായ്പ മുഴുവന്‍ അടച്ച് തീരുമ്പോള്‍ ബാങ്ക് നല്‍കുന്ന രേഖയാണ് എന്‍ ഡി സി. വായ്പ തിരിച്ചടച്ച് കഴിഞ്ഞുടനെ നമ്മള്‍ വാങ്ങി വയ്ക്കേണ്ട സര്‍ട്ടിഫിക്കറ്റാണിത്. മാത്രമല്ല, പലപ്പോഴും തര്‍ക്കത്തിന് സാധ്യത മനസില്‍ കണ്ട് അത് സൂക്ഷിക്കുകയും വേണം. ഇനി ഏന്തെങ്കിലും തരത്തില്‍ നിയമനടപടികളിലേക്ക് നീങ്ങിയാല്‍ പണം മുഴുവന്‍ തിരിച്ചടച്ചതാണെന്ന് തെളിയിക്കാന്‍ ഇടപാടുകാരന്റെ കൈവശമുള്ള ഒരേ ഒരു രേഖയായിരിക്കും ഇത്. ഉടനെ മറ്റൊരു ലോണ്‍ എടുക്കണമെന്നുണ്ടെങ്കിലും ഈ രേഖ ഉപകാരപ്പെടും. ബാങ്ക് കൗണ്ടറില്‍ ആണ് നിങ്ങള്‍ അവസാനത്തെ ഗഡു അടയ്ക്കുന്നതെങ്കില്‍ ഉടനെ തന്നെ ഇത് കൈപ്പറ്റാവുന്നതാണ്. ഓണ്‍ലൈന്‍ ഇടപാടാണെങ്കില്‍ പിന്നീട് ഇത് റജിസ്റ്റേഡ് അഡ്രസിലേക്ക് അയയ്ക്കാനാണ് സാധ്യത.എന്തായാലും ഇത് ഉറപ്പ് വരുത്തിയിരിക്കണം.

സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്

ADVERTISEMENT

ഇതോടൊപ്പം അക്കൗണ്ട് സ്റ്റേറ്റ്മെന്റും ചില ബാങ്കുകള്‍ നല്‍കാറുണ്ട്. വായ്പയ്ക്ക് ശേഷം ക്രഡിറ്റ് സ്‌കോറില്‍ ഇടിവ് സംഭവിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് അത് ക്രമപ്പെടുത്താനാകും.  കൂടാതെ വായ്പ  വാങ്ങുമ്പോള്‍ ബ്ലാങ്ക് ചെക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അതും തിരികെ വാങ്ങേണ്ടതാണ്.

English Summary : Know more About Loan Repayment