ഭവന വായ്പ പോലുള്ള ദീര്‍ഘകാല ബാധ്യത പേറുന്നവരാണ് 50 കളിലെത്തിയ ഭൂരിഭാഗം പേരും. 20-30 വര്‍ഷം ദൈര്‍ഘ്യമുള്ള വായ്പാ തിരിച്ചടവ് കാലയളവില്‍ പലിശ നിരക്കില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം. വായ്പ എടുക്കുമ്പോള്‍ ബാങ്കും ഇടപാടുകാരനും പരസ്പരം സമ്മതിച്ച് നിശ്ചയിക്കപ്പെട്ട പലിശ നിരക്കോ നിരക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭവന വായ്പ പോലുള്ള ദീര്‍ഘകാല ബാധ്യത പേറുന്നവരാണ് 50കളിലെത്തിയ ഭൂരിഭാഗം പേരും. 20-30 വര്‍ഷം ദൈര്‍ഘ്യമുള്ള വായ്പാ തിരിച്ചടവ് കാലയളവില്‍ പലിശ നിരക്കില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം. വായ്പ എടുക്കുമ്പോള്‍ ബാങ്കും ഇടപാടുകാരനും പരസ്പരം സമ്മതിച്ച് നിശ്ചയിക്കപ്പെട്ട പലിശ നിരക്കോ നിരക്ക് നിര്‍ണയ രീതിയോ പിന്നീട് ഏകപക്ഷീയമായി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മാറ്റാനാകുമോ?

ബാങ്കിന് മാറ്റാനാവില്ല

ADVERTISEMENT

വ്യക്തികളുടെ അനുമതിയില്ലാതെ പലിശ മാറ്റം പാടില്ലെന്ന് ഡെല്‍ഹി ഉപഭോക്തൃ കമ്മീഷന്‍ അതിന്റെ വിധിന്യായത്തില്‍ വ്യക്തമാക്കി. വായ്പ അടവ് തുടരുമ്പോള്‍ പലിശ നിരക്ക് സ്വയം മാറ്റുന്നത് 'അണ്‍ഫെയര്‍ ട്രേഡ് പ്രാക്റ്റീസി'ന്റെ പരിധിയില്‍ വരുമെന്നും ജസ്റ്റിസ് സംഗീത ധിങ്‌റ സെഗാള്‍ ഉത്തരവില്‍ വ്യക്തമാക്കി. ഭവനവായ്പകളുടെ പലിശ നിരക്ക് ഫ്‌ളോട്ടിങില്‍ നിന്ന് സ്ഥിര നിരക്കിലേക്ക് മാറ്റുമ്പോള്‍ ഇടപാടുകാരനെ നിശ്ചയമായും അറിയിച്ചിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സമ്മതപത്രം

ADVERTISEMENT

കാലാവധി മുഴുവന്‍ പലിശ കുറഞ്ഞാലും കൂടിയാലും അടയ്ക്കാമെന്ന് സമ്മത പത്രം നല്‍കിയാണ് ഫ്‌ളോട്ടിങ് നിരക്കില്‍ ( പലിശ നിരക്കിലെ വ്യത്യാസം വായ്പയിലും പ്രകടമാകും) വായ്പയെടുക്കുന്നത്. ഇത് പിന്നീട് സ്ഥിര നിരക്കിലേക്ക് ( ആര്‍ ബി ഐയുടെയോ ബന്ധപ്പെട്ട ബാങ്കിന്റെയോ പലിശ നിരക്കില്‍ എന്ത് മാറ്റമുണ്ടായാലും വായ്പ തിരിച്ചടവ് കാലയളവില്‍ പലിശ സ്ഥിരമായിരിക്കും) മാറ്റുമ്പോള്‍ ബന്ധപ്പെട്ടവരെ അറിയാക്കാനുള്ള ബാധ്യത ബാങ്കിനുണ്ട്. ഉപഭോക്താവിനെ അറിയിക്കാതെ ഏകപക്ഷീയമായി പലിശ നിരക്ക് മാറ്റിയ ബാങ്ക് നടപടി കമ്മീഷന്‍ അസാധുവാക്കി.

പിടിച്ച തുകയും നഷ്ടപരിഹാരവും

ADVERTISEMENT

2010 ല്‍ 7.25 ശതമാനത്തിനെടുത്ത ഭവനവായ്പയ്ക്ക് പിന്നീട് 8.75 ഉം അതിന് ശേഷം 12.25 ഉം ശതമാനം നിരക്കില്‍ പലിശ ഈടാക്കിയതിനെ തുടര്‍ന്നാണ്  ബന്ധപ്പെട്ട ബാങ്കിനെതിരെ ഉപഭോക്താവ് പരാതിയുമായെത്തിയത്. അധികമായി പിടിച്ച 1.62 ലക്ഷം രൂപയും 6 ശതമാനം പലിശയും പരാതിക്കാരന് തിരിച്ച് നല്‍കാനും മാനസീക വ്യഥയ്ക്കും കേസ് ചെലവിലേക്കുമായി മറ്റൊരു ഒരു ലക്ഷം രൂപ നഷ്ടപരിഹരമായി നല്‍കാനും കമമീഷന്‍ ഉത്തരവിട്ടു.

English Summary : Bnks can't Change Interest Rate of the Loan without the Permission of Loan Takers