രാജ്യത്തെ മുന്‍നിര പൊതുമേഖലാ ധനകാര്യസ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക് അതിന്റെ അക്കൗണ്ടുടമകള്‍ക്ക് ചെക്ക് ബുക്ക് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി. ബാങ്ക് പുറത്തുവിട്ട ട്വീറ്റില്‍, രണ്ട് ലയന ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ അസാധുവാകുമെന്ന് അറിയിച്ചു. ഓറിയന്റല്‍ ബാങ്ക് ഓഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുന്‍നിര പൊതുമേഖലാ ധനകാര്യസ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക് അതിന്റെ അക്കൗണ്ടുടമകള്‍ക്ക് ചെക്ക് ബുക്ക് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി. ബാങ്കിന്റെ ട്വീറ്റില്‍, രണ്ട് ലയന ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ അസാധുവാകുമെന്ന് അറിയിച്ചു. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ചെക്ക് ബുക്കുകളാണ് ഒക്ടോബര്‍ ഒന്നു മുതല്‍ അസാധുവാകുക. ഈ രണ്ട് ബാങ്കുകളും 2020 ഏപ്രിലില്‍ പി എന്‍ ബിയില്‍ ലയിച്ചിരുന്നു.

ചെക്ക്ബുക്ക് ആവശ്യപ്പെടാം

ADVERTISEMENT

ഒക്ടോബര്‍ ഒന്നു മുതല്‍ ഈ ചെക്കുകളില്‍ ഇടപാടുകള്‍ നടത്താനാവില്ലാത്തതിനാല്‍ പഴയ ചെക്ക് ബുക്കുകള്‍ എത്രയും വേഗം മാറ്റണം. പുതിയ ഐ എഫ് എസ് സി, എം ഐ സി ആര്‍ കോഡുകള്‍ ഉള്‍പ്പെടുന്ന പി എന്‍ ബി ചെക്ക് ബുക്ക് കൈപ്പറ്റണമെന്നും ബാങ്ക് അറിയിച്ചു. എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ്, പി എന്‍ ബി വണ്‍ എന്നിവയിലൂടെ പുതിയ പി എന്‍ ബിയുടെ പുതിയ ചെക്ക്ബുക്കിന് റിക്വസ്റ്റ് നല്‍കാം. കൂടാതെ കോള്‍ സെന്റര്‍ വഴിയും പുതിയ ചെക്ക്ബുക്ക് ആവശ്യപ്പെടാം.

സര്‍വീസ് ചാര്‍ജ് ഒഴിവാക്കി

ADVERTISEMENT

ഉത്സവകാല ഓഫറുകളും പി എന്‍ ബി പ്രഖ്യാപിച്ചു. ബാങ്ക് നല്‍കുന്ന എല്ലാ തരത്തിലുള്ള റീട്ടെയ്ല്‍ വായ്പകള്‍ക്കും ഉത്സവ കാലത്ത് സര്‍വീസ് ചാര്‍ജ് ഒഴിവാക്കി. ഭവന-വാഹന വായ്പ, വ്യക്തിഗത വായ്പ, സ്വര്‍ണപ്പണയവായ്പ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാണ്.

English Summary: Cheque book Details of Punjab National bank after Merger with UBI and OBC