ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി ഉപയോഗിച്ച് നടത്തുന്ന ബാങ്കിങ് ഇടപാടുകളിലൂടെ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പണം നഷ്ടപ്പെട്ടാല്‍ ഇനി മുതല്‍ നഷ്ടപരിഹാരം കിട്ടും. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍ പി സി ഐ) എഇപിഎസ് (ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം) ഇടപാടുകളിലൂടെ പണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി ഉപയോഗിച്ച് നടത്തുന്ന ബാങ്കിങ് ഇടപാടുകളിലൂടെ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പണം നഷ്ടപ്പെട്ടാല്‍ ഇനി മുതല്‍ നഷ്ടപരിഹാരം കിട്ടും. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍ പി സി ഐ) എഇപിഎസ് (ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം) ഇടപാടുകളിലൂടെ പണം നഷ്ടപ്പെടുന്ന ഇരകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നത്. രാജ്യത്തെ റീട്ടെയ്ല്‍ പേയ്‌മെന്റ് സംവിധാനം നിയന്ത്രിക്കുന്ന ആര്‍ ബി ഐയുടെ കീഴിലെ സ്ഥാപനമാണ് എന്‍ പി സി ഐ.

തട്ടിപ്പുകള്‍ പെരുകി

ADVERTISEMENT

ആധാര്‍ ഐഡന്റിറ്റിയായി ഉപയോഗിച്ച് അടിസ്ഥാന ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സംവിധാനമാണ് എ ഇ പി എസ്. ഇവിടെ ആധാറിലെ ബയോമെട്രിക് ഡാറ്റ ദുരുപയോഗം ചെയ്യുന്നതു മൂലമോ സാങ്കേതിക തകരാര്‍ കാരണമോ തട്ടിപ്പ് നടക്കാം. കോവിഡ് കാലത്ത് വലിയ തോതില്‍ ഇങ്ങനെ സാധാരണക്കാരുടെ പണം തട്ടിപ്പുകാര്‍ കവര്‍ന്നെടുത്തിരുന്നു. ഇടപാടുകാരുടേതല്ലാത്ത കാരണങ്ങളാല്‍ ഇങ്ങനെ പണം നഷ്ടപ്പെടുന്ന സാഹചര്യം കൂടിയപ്പോഴാണ് നഷ്ടപരിഹാരം നല്‍കാന്‍ ബന്ധപ്പെട്ട ബാങ്കുകളെ ഉത്തരവാദിത്വപ്പെടുത്തുന്ന ചട്ടം വരുന്നത്.

പരാതി നല്‍കാം

ADVERTISEMENT

ഈ ഇടപാടില്‍ പണം നഷ്ടപ്പെട്ടതായി മനസിലാക്കിയാല്‍ വ്യക്തികളോ സ്ഥാപനങ്ങളോ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് അടക്കം ബന്ധപ്പെട്ട (ഇഷ്യൂയിംഗ് ബാങ്ക്) ബാങ്കില്‍ പരാതി നല്‍കണം. ബാങ്ക് അഞ്ച് ദിവസത്തിനുള്ളില്‍ ഇത് അക്വയറിങ് ബാങ്കി ( കാര്‍ഡ് ഉപയോഗിച്ചും മറ്റും കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍  കാര്‍ഡ് പേയ്‌മെന്റുകള്‍ സ്വീകരിക്കാന്‍ മര്‍ച്ചന്റിനെ അനുവദിക്കുന്ന സ്ഥാപനം) നെ അറിയിച്ചിരിക്കണം. എന്‍ പി സി ഐ പിന്നീട് അക്വയറിങ് ബാങ്കിന് 10 ദിവസത്തെ സമയം അനുവദിക്കും. പണം തട്ടിക്കപ്പെട്ടത് തങ്ങളുടെ കാരണം കൊണ്ടല്ലെന്ന് ഇതിനകം ബോധ്യപ്പെടുത്താനായില്ലെങ്കില്‍ മൂന്ന് ദിവസത്തിനകം നഷ്ടമായ പണം റിഇംബേഴ്‌സ് ചെയ്യണമെന്ന് പുതിയ ചട്ടം നിര്‍ദേശിക്കുന്നു.പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, അക്കൗണ്ടിലെ ബാലന്‍സ് അന്വേഷണം തുടങ്ങിയവയൊക്കെ ആധാര്‍ ഉപയോഗിച്ച് നടത്താനാകും.

English Summary : Bank will Give Compensation if Aadhaar Based Transaction Failed