കോവിഡ് കാലത്തെ സുരക്ഷിത വായ്പ എന്ന നിലയില്‍ ഭവനവായ്പയ്ക്ക് ഇതുവരെയില്ലാത്ത ഓഫറുകളുമായി ബാങ്കുകള്‍. പല ബാങ്കുകളും ഉത്സവ കാല നിരക്ക് എന്ന നിലയിലാണ് കുറഞ്ഞ പലിശയും പ്രോസസിംഗ് ചാര്‍ജും നിശ്ചയിച്ച് പരമാവധി ബിസിനസ് പിടിക്കാന്‍ ഒരുങ്ങുന്നത്. പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങി വച്ച ഈ പലിശ യുദ്ധത്തിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്തെ സുരക്ഷിത വായ്പ എന്ന നിലയില്‍ ഭവനവായ്പയ്ക്ക് ഇതുവരെയില്ലാത്ത ഓഫറുകളുമായി ബാങ്കുകള്‍. പല ബാങ്കുകളും ഉത്സവകാല നിരക്ക് എന്ന നിലയിലാണ് കുറഞ്ഞ പലിശയും പ്രോസസിങ് ചാര്‍ജും നിശ്ചയിച്ച് പരമാവധി ബിസിനസ് പിടിക്കാന്‍ ഒരുങ്ങുന്നത്. പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങി വച്ച ഈ പലിശ യുദ്ധത്തിലേക്ക് സ്വകാര്യ ബാങ്കുകളും ചേർന്നിട്ടുണ്ട്. ഈ രംഗത്ത് ആദ്യം പലിശ ഇളവ് പ്രഖ്യാപിച്ച സ്വകാര്യ ബാങ്ക്‌ കോട്ടക് മഹീന്ദ്രയാണ്. വിപണിയില്‍ ഏറ്റവും കുറഞ്ഞ നിരക്കായ 6.5 ശതമാനമാണ് ബാങ്കിന്റെ ഉത്സവകാല നിരക്ക്. യെസ് ബാങ്കും എച്ച് എസ് ബി സി ബാങ്കും നിരക്കിളവ് നൽകുന്നുണ്ട്. എസ് ബി ഐ, എച്ച് ഡി എഫ് സി, എച്ച് എസ് ബി സി, യെസ് ബാങ്ക് എന്നിവയിലെല്ലാം പുതിയ ഭവന വായ്പകള്‍ 6.70 ശതമാനം നിരക്കില്‍ ലഭിക്കും. കൂടാതെ ശമ്പളവരുമാനക്കാരായ സ്ത്രീകള്‍ക്ക് പലിശ നിരക്കില്‍ .05 ശതമാനം അധിക കിഴിവും നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് 6.65 ശതമാനമാണ് പലിശ നിരക്ക്. കോവിഡ് പ്രതിസന്ധിയുടെ കാലത്തും അടവില്‍ കാര്യമായ ഇടിവില്ലാത്ത താരതമ്യേന സുരക്ഷിത വായ്പ എന്ന നിലയിലാണ് ബാങ്കുകള്‍ ചരിത്രത്തിലെ കുറഞ്ഞ നിരക്കില്‍ ഭവന വായ്പകള്‍ അനുവദിക്കാന്‍ മത്സരിക്കുന്നത്.

English Summary : Banks Offering Lowest Home Loan Interest Rate for Ladies