ഇന്ത്യയിൽ ഇന്നു നാം കാണുന്ന തരത്തിലുള്ള ബാങ്കുകൾ ഇല്ലാതാവുന്ന കാലം ഉടനുണ്ടാകുമോ? അതിനുള്ള സൂചനകൾ പലതാണ്. പരമ്പരാഗതമായി ബാങ്കുകൾ ചെയ്തിരുന്ന സേവനങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മറ്റു കമ്പനികൾ ഏറ്റെടുത്തു ചെയ്യാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. അതേസമയം തിരിച്ച് മറ്റുള്ള മേഖലകൾ

ഇന്ത്യയിൽ ഇന്നു നാം കാണുന്ന തരത്തിലുള്ള ബാങ്കുകൾ ഇല്ലാതാവുന്ന കാലം ഉടനുണ്ടാകുമോ? അതിനുള്ള സൂചനകൾ പലതാണ്. പരമ്പരാഗതമായി ബാങ്കുകൾ ചെയ്തിരുന്ന സേവനങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മറ്റു കമ്പനികൾ ഏറ്റെടുത്തു ചെയ്യാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. അതേസമയം തിരിച്ച് മറ്റുള്ള മേഖലകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ഇന്നു നാം കാണുന്ന തരത്തിലുള്ള ബാങ്കുകൾ ഇല്ലാതാവുന്ന കാലം ഉടനുണ്ടാകുമോ? അതിനുള്ള സൂചനകൾ പലതാണ്. പരമ്പരാഗതമായി ബാങ്കുകൾ ചെയ്തിരുന്ന സേവനങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മറ്റു കമ്പനികൾ ഏറ്റെടുത്തു ചെയ്യാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. അതേസമയം തിരിച്ച് മറ്റുള്ള മേഖലകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ഇന്നു നാം കാണുന്ന തരത്തിലുള്ള ബാങ്കുകൾ ഇല്ലാതാവുന്ന കാലം ഉടനുണ്ടാകുമോ? അതിനുള്ള സൂചനകൾ പലതാണ്.    

പരമ്പരാഗതമായി  ബാങ്കുകൾ ചെയ്തിരുന്ന  സേവനങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മറ്റു ഫിൻടെക് കമ്പനികൾ  ഏറ്റെടുത്തു ചെയ്യാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. അതേസമയം തിരിച്ച്  മറ്റുള്ള  മേഖലകൾ വെട്ടിപിടിക്കാൻ ബാങ്കുകൾ ശ്രമം നടത്തുന്നുണ്ടെങ്കിലും കാര്യമായി വിജയിച്ചിട്ടുമില്ല.അതോടെ മറ്റുള്ളവർ സ്വന്തം മേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നത് കണ്ടിരിക്കേണ്ട അവസ്ഥയിലാണ് ഇന്ന് ബാങ്കുകൾ. ഇന്റർനെറ്റ് വലകൾക്കിടയിലൂടെ സ്വന്തം ബിസിനസ് ഒഴുകിമാറിയത് ബാങ്കുകൾ അറിഞ്ഞുവന്നപ്പോഴേക്കും കുറച്ചു വൈകി.

ADVERTISEMENT

തട്ടിയെടുത്തത് സ്മാർട്ട് ഫോണുകൾ

ബാങ്കുകളുടെ ആധിപത്യം അവസാനിപ്പിച്ചത് ആരാണ്? സംശയം വേണ്ട, മൊബൈൽ ഫോൺ തന്നെ. ടെലികോം രംഗത്തെ  മാറ്റങ്ങളും,  ഇന്റർനെറ്റ് ജനകീയമായതും, ഫോണ്‍  തീരെ വിലക്കുറവിൽ ലഭിച്ചതും താഴെ തട്ടിലുള്ളരെ പോലും ഫോൺ ഉപയോഗിക്കുവാൻ പ്രാപ്തരാക്കി. വഴിയിൽ പച്ചക്കറി വിൽക്കുന്നവർ വരെ യു പി ഐ  സേവനങ്ങൾ  കൈനീട്ടി സ്വീകരിച്ചത് ബാങ്കിങ് സേവനങ്ങളെ അപ്രസക്തമാക്കിക്കൊണ്ടിരിക്കുന്നു. സമൂഹത്തിന്റെ സാമ്പത്തികഘടന തന്നെ മാറ്റി മറിച്ചതു ടെലികോം മേഖലയാണ്. ഇന്ന് ഇന്ത്യയിലെ ബാങ്കുകളുടെ എണ്ണത്തേക്കാൾ കൂടുതൽ ഫിൻടെക് (സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങൾ) പേയ്മെന്റ് സേവനദാതാക്കളുണ്ട്. വരുമാനം ലഭിച്ചു തുടങ്ങുന്ന യുവജനത മൊബൈൽ പേയ്മെന്റ് സേവനങ്ങൾ മാത്രം  തിരഞ്ഞെടുക്കുന്നതും ബാങ്കുകൾക്ക് വിനയാകുന്നു.  

ഗ്രാമീണ മേഖലയിലെ നിക്ഷേപം സംഘടിത  മേഖലയിലേക്ക് കൊണ്ടുവരുവാൻ ഫിനാൻഷ്യൽ ആപ്പുകൾ സഹായകരമായി. ഭാവിയിൽ ഇത്തരം സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുവാൻ സാഹചര്യമൊരുക്കി ആപ്പുകളിലേക്കു സ്റ്റാർട്ടപ്പ് ധനസഹായം കൂടുതലായി ഒഴുകിയെത്തുന്നുമുണ്ട്. വ്യക്തിഗത വായ്പ മാത്രമല്ല കോർപറേറ്റ് വായ്പകളും ഫിന്‍ ടെക് കമ്പനികൾ വാരിക്കോരി നൽകാൻ തുടങ്ങിയിരിക്കുന്നു.

ഇതും ബാങ്കിനു  തിരിച്ചടിയാണ്.  ചുരുക്കത്തിൽ  ബാങ്ക് നൽകിയിരുന്ന എല്ലാ സേവനങ്ങളും ടെലികോം ദാതാക്കൾ തുച്ഛമായ ചിലവിൽ നൽകുന്നു. സ്റ്റാർട്ടപ്പുകളേയും ഫിൻ ടെക് കമ്പനികളെയും പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയം പിന്താങ്ങാതെയിരിക്കാൻ  റിസർവ് ബാങ്കിനുമാകില്ല. അതുകൊണ്ടു തന്നെ റിസർവ് ബാങ്കിന്റെ പല നയങ്ങളും, ബാങ്കിങ് മേഖലയുടെ വളർച്ച കുറയ്ക്കാൻ കാരണമായി.  

ADVERTISEMENT

ബാഡ് ബാങ്ക്  പ്രശ്നങ്ങൾ മാറ്റുമോ?  

കേന്ദ്ര സർക്കാർ വാരിക്കോരി കൊടുത്തിട്ടും അവസാനിക്കാത്ത പ്രശ്നങ്ങളും കിട്ടാക്കടവും ആണ് പൊതുമേഖലാ ബാങ്കുകൾക്കുള്ളത്. ഇതു ഒഴിവാക്കാനാണ് ബാഡ് ബാങ്ക് നടപ്പിലാക്കുന്നത്.രാജ്യത്തിന്റെ വളർച്ച മെച്ചപ്പെടുത്താൻ  ശക്തമായ ബാങ്കിങ് സിസ്റ്റം വേണമെന്ന  തിരിച്ചറിവിൽ നിന്നാണ് ബാഡ് ബാങ്ക് എന്ന ആശയമുണ്ടായത്. 1980 കൾ മുതൽ അമേരിക്കയിലും സ്വീഡനിലും ഫിൻലൻഡ്‌, ബെൽജിയം, ഇന്തോനേഷ്യ എന്നിവിടങ്ങളിലുമൊക്കെ പരീക്ഷിച്ച്  വിജയിച്ചതുമാണിത്. 

പൊതുമേഖലാ ബാങ്കുകളുടെ  ബാലൻസ് ഷീറ്റുകൾ വൃത്തിയായാൽ അവയുടെ ഓഹരി മൂല്യം കുതിച്ചുയരും. പൊതുമേഖലാബാങ്കുകളുടെ കിട്ടാക്കടമെല്ലാം 'ബാഡ് ബാങ്കിലേക്ക്' മാറ്റുന്നത്   ഒരു പരിഹാരമായി തോന്നാം.  പക്ഷേ അവയുടെ പ്രവർത്തരീതി നോക്കിയാൽ പിന്നെയും  കിട്ടാക്കടങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കും. അത്തരത്തിലുള്ളതാണ് നമ്മുടെ പൊതുമേഖലാ ബാങ്കിങ് സിസ്റ്റം. അതിനാൽ ബാഡ് ബാങ്ക് ഉണ്ടാക്കിയതുകൊണ്ട് പൊതുമേഖലാ ബാങ്കുകളുടെ പ്രശ്നങ്ങൾ മാറുമോയെന്നു സംശയമാണ്. വേലി തന്നെ വിളവ് തിന്നുന്ന പോലെ  പൊതുമേഖലാ ബാങ്കുകളുടെ തലപ്പത്തിരിക്കുന്നവരുടെ പല പ്രവൃത്തികളും പ്രതിസന്ധികൾ രൂക്ഷമാക്കുന്നുമുണ്ട്.

പൊളിച്ചെഴുത്ത് വേണം

ADVERTISEMENT

നമ്മുടെ ബാങ്കിങ് ശൈലി പൊളിച്ചെഴുത്ത് നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ലയനങ്ങളും ഏറ്റെടുക്കലുകളും തുടക്കം മാത്രമാണ്. പേയ്മെന്റ് പ്ലാറ്റുഫോമുകളുടെ സംസ്ക്കാരം ഉൾക്കൊണ്ടുകൊണ്ട് കാര്യക്ഷമമായ തൊഴിൽ സംസ്കാരം പൊതുമേഖലാ ബാങ്കുകളടക്കം നടപ്പിൽ വരുത്തിയില്ലെങ്കിൽ നിലനിൽപ്പ് പ്രശ്നമാകും.

വായ്പ കൊടുക്കുക, ഡെപ്പോസിറ്റ് സ്വീകരിക്കുക എന്നീ അടിസ്ഥാന ബാങ്കിങ് ധർമ്മങ്ങളിൽനിന്നും  കഴിഞ്ഞ 20 വർഷം കൊണ്ട്  ബാങ്ക് ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ട്. പക്ഷേ ഇടപാടുകാരന്റെ അനുദിനം മാറുന്ന  ആവശ്യങ്ങൾക്കനുസരിച്ചുള്ള സേവനം നടപ്പിൽ വരുത്തിയാലെ  ചെറുകിട ബാങ്കുകളും പൊതുമേഖല ബാങ്കുകളും നിലനിൽക്കുകയുള്ളൂ. 

ന്യൂജെന്‍ ഡിജിറ്റൽ ആപ്പുകൾ  ലഭ്യമാക്കുന്ന വേഗതയിൽ ബാങ്കുകൾ സേവനം നൽകുന്നില്ല. ആമസോൺ, ഗൂഗിൾ പോലുള്ള അതിഭീമന്മാർ ബാങ്കിങ് ബിസിനസിന്റെ താളം തെറ്റിക്കാൻ പോന്ന വാഗ്ദാനവും സേവനവും  ഓഫറുകളുമായി  രംഗത്തുണ്ട്. പലചരക്ക്, തുണിത്തരം ഗൃഹോപകരണങ്ങൾ,  ഇലക്ട്രോണിക് വസ്തുക്കൾ എന്നിവയെല്ലാം  ഒരു കുടകീഴിൽ ലഭ്യമാക്കുന്നു. അതോടൊപ്പം  ഇൻസ്റ്റൻറ് വായ്പയും മാസഗഡു അടക്കമുള്ള  ബാങ്കിങ് സേവനങ്ങളും കൂടി നൽകുമ്പോൾ അത് പകരംവെക്കാനാകാത്ത  പുതു സംസ്കാരം സമൂഹത്തിൽ സൃഷ്ടിക്കുന്നു.  

വായ്പകളുമായി ആപ്പുകൾ

വായ്പ പെട്ടെന്ന് ലഭ്യമാക്കുന്ന പേയ്മെന്റ്ആപ്പുകളും പരമ്പരാഗത ബാങ്കുകൾക്ക് ഭീഷണിയാണ്. മുതിർന്ന പൗരന്മാർക്കും ഡിജിറ്റൽ നിരക്ഷരർക്കും  വേണ്ടി മാത്രം ബാങ്ക് ശാഖകൾ നില നിർത്തേണ്ട സ്ഥിതിയാണിന്ന്. പാസ്‌ബുക്കിൽ വിവരങ്ങൾ പതിച്ചുകിട്ടണമെന്ന പഴയ തലമുറയുടെ ആവശ്യങ്ങളെ പൂർണമായും അവഗണിക്കാനാകില്ല.  പക്ഷെ ചെലവു  കുറക്കാനായി ശാഖകൾ പൂട്ടുന്ന പ്രവണത കൂടുകയാണ്. അഞ്ചുവർഷത്തിനുള്ളിൽ ബാങ്കിൽ ക്യൂ നിന്ന് കാര്യം നടത്തുന്ന രീതി  ഇല്ലാതാകുമെന്ന് പല പഠനങ്ങളും  സൂചിപ്പിക്കുന്നുണ്ട്.  

മുൻപ്  കൂടുതൽ ശാഖ തുറക്കുന്നത്  അഭിമാനമായിരുന്നെങ്കിൽ  ഇന്ന് പുതിയ സാങ്കേതിക വിദ്യാ  മികവുപയോഗിച്ച്  ബിസിനസ് കൂട്ടുന്നതിനുള്ള തന്ത്രത്തിനാണ് സ്വീകാര്യത. സാങ്കേതിക വിദ്യ കൊണ്ടു മാത്രമായില്ല സൈബർ സുരക്ഷാസംവിധാനങ്ങളും ഇൻഷുറൻസുകളുംകൂടി ഉപഭോക്താവിന് നൽകേണ്ട ബാധ്യത ബാങ്കുകൾക്കുണ്ട്. ബാങ്കിന്റെ ഒരു  സുരക്ഷാവീഴ്ച  ആയിരക്കണക്കിന് പേരെ അക്കൗണ്ടുകൾ മാറ്റാൻ പ്രേരിപ്പിക്കും. കള്ളന്മാരാകട്ടെ  പുതു തട്ടിപ്പുകൾക്ക് രൂപം കൊടുത്ത്  ഓരോദിവസവും പുതിയ തലവേദനകൾ ഉണ്ടാക്കുകയും ചെയ്യുന്നു.  

ക്രിപ്റ്റോ കറൻസി

ക്രിപ്റ്റോകറൻസികളുടെ ഉദയമാണ്  വലിയ ഭീഷണി.  ഇപ്പോഴും  ആർബഐയുടെ പൂർണ അംഗീകാരം ഇല്ലാത്തിനാൽ ഭൂരിപക്ഷവും  മാറിനിൽക്കുന്ന അവസ്ഥയുണ്ട്. ക്രിപ്റ്റോകറൻസികൊണ്ട് നേരിട്ട്, ആരുമറിയാതെ  എന്തും  വാങ്ങാം എന്നതാണ്  ഇടനിലക്കാരൻ എന്ന നിലയിൽ ബാങ്കുകൾക്ക് ഭീഷിണിയാകുന്നത്.  

ന്യൂ ജനറേഷൻ വാലറ്റുകളും  ബാങ്കുകൾക്ക് പകരക്കാരാകുകയാണ്. ഇടപാടുകാരുടെ പെരുമാറ്റരീതികൾ  നെറ്റ് ഡാറ്റായുടെ  സഹായത്തോടെ  മനസ്സിലാക്കുന്ന കമ്പനികൾ അവർക്കു താല്പര്യമുള്ള വസ്തുക്കളുടെ പരസ്യങ്ങൾ അവരിലേയ്ക്ക് എത്തിക്കുന്നു. അതുകൊണ്ടു തന്നെ വ്യാപാര ഭീമന്മാരും ഇത്തരം വാലെറ്റുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഡിജിറ്റൽ വിനിമയത്തെ  സർക്കാർ പ്രോത്സാഹിപ്പിക്കുന്നതും ക്യാഷ്‌ലെസ്സ് വ്യവസ്ഥയിലേക്കുള്ള വളർച്ചയും ബാങ്കുകളെ ഒഴിവാക്കാനും വാലറ്റ് സേവനങ്ങളെ ആശ്രയിക്കാനും പ്രേരിപ്പിക്കുന്നുണ്ട്. 

സുരക്ഷിതമായും കാര്യക്ഷമമായും പെട്ടെന്ന്  ഇടപാടുകൾ  നടപ്പാക്കുന്നു എന്നതും ഇവയുടെ മികവാണ്. കോവിഡിനുശേഷം,  ആളുകൾക്ക് മറ്റാരുടെയും സമ്പർക്കമില്ലാതെ പെട്ടെന്ന് കാര്യം നടന്നുകിട്ടണമെന്നാണ്. ഇതു നിറവേറ്റാനായി  പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ NBFC കളും  പേയ്മെന്റ്റ് ആപ്പുകളും മത്സരിക്കുകയാണ്. 

ബാങ്കുകൾ ഇടനിലക്കാർ അല്ലാതായി  

ഇന്ന്  ബാങ്കിൽ നിന്നും പണമെടുത്താണ് ഫോണിലൂടെ കൊടുക്കുന്നതെങ്കിൽ  അതും മാറുകയാണ്. ബാങ്കിൽ നിന്നല്ലാതെ പണമെടുക്കുവാനുള്ള മാർഗങ്ങൾ വന്നുകഴിഞ്ഞു. ഇപ്പോൾ തന്നെ പണം പാർക്ക് ചെയ്യുന്നതിന് ഓൺലൈൻ വാലറ്റുകൾ തമ്മിൽ മത്സരമുണ്ട്. ക്രിപ്റ്റോകറൻസി ഈ പ്രവണത കൂടുതൽ എളുപ്പത്തിലാക്കുകയും ചെയ്യും. പുതിയ പല സ്റ്റാർട്ടപ്പുകൾക്കും പണം നേരെ പാർക്ക് ചെയ്യുവാനുള്ള സൗകര്യം ഉള്ളതിനാലും ക്രിപ്റ്റോകറൻസി ഉപയോഗിക്കുവാനുള്ള സൗകര്യം ഉള്ളതിനാലും ബാങ്കുകളെ ആശ്രയിക്കേണ്ട ആവശ്യമില്ല. 

നേരിട്ട് പണം കൊടുക്കുവാൻ സൗകര്യങ്ങൾ  വന്നതോടെ ബാങ്കുകളുടെ നില പരുങ്ങലിലാണ്. ബാങ്കിനു കിട്ടേണ്ട കമ്മീഷൻ ഇല്ലാതായത്തോടെ നിലനിൽപ്പിനായി അവർ പുതിയ സാങ്കേതിക സൗകര്യങ്ങൾ ഉപഭോക്താക്കൾക്ക് നല്കിയേപറ്റൂവെന്ന അവസ്ഥയിലുമാണ്. 

20 വർഷംമുൻപ്  സീറോ ബാലൻസ് അക്കൗണ്ട് എന്നത്  ആലോചിക്കാനാകുമായിരുന്നില്ല. ക്യാഷ് ബാക്, ഡിസ്‌കൗണ്ട്, വീട്ടുപടിക്കലെത്തി  അക്കൗണ്ട് തുറക്കുന്നത് തുടങ്ങിയ നിലനിൽപ്പിനായുള്ള പോരാട്ടം ബാങ്കുകളും നടപ്പിലാക്കുന്നുണ്ട്. പക്ഷേ ഇതും സഹായകമായിട്ടില്ല.  

ചെലവു കുറക്കാനോ വരുമാനം അത്ര ഉയർത്താനോ പറ്റുന്നില്ല. വലിയ സംരംഭങ്ങൾക്ക് കൊടുക്കുന്ന വായ്പ കിട്ടാകടമാകുന്നതും പ്രശ്നമാണ്. അതേസമയം ഫിൻ ടെക് കമ്പനികൾ വായ്പകൾ കോർപ്പറേറ്റ് സംരംഭങ്ങൾക്ക് കൊടുക്കുന്നുമുണ്ട് തിരിച്ചടവ് ഉറപ്പാക്കുന്നുമുണ്ട്.   

നിക്ഷേപവും വരുന്നില്ല   

പലിശ കുത്തനെ കുറഞ്ഞതോടെ നിക്ഷേപത്തിനായും ബാങ്കുകൾക്ക് മത്സരിക്കേണ്ടിവന്നു. നിക്ഷേപ  പലിശയ്ക്ക് നികുതി  കൊടുക്കണമെന്നതും സ്ഥിര നിക്ഷേപങ്ങളുടെ ശോഭ കെടുത്തി. പതുക്കെ ബാങ്ക് സ്ഥിരനിക്ഷേപമെന്നത് ഇല്ലാതാകുമെന്ന് പല സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പു നൽകുന്നുണ്ട്.   

വായ്പാ പലിശ  കുറഞ്ഞതും  ലാഭവിഹിതത്തെ ബാധിച്ചു. റിസർവ് ബാങ്ക് പല വട്ടം നിരക്കുകൾ കുറച്ചതു ബാങ്കുകൾ കണ്ടില്ലെന്നു നടിക്കുകയും  ഉപഭോക്താക്കളിലേക്ക് കൈമാറാതെയിരിക്കുകയും ചെയ്തു. അതേസമയം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ ‍(NBFC)  കുറഞ്ഞ പലിശക്ക് വായ്പ കൊടുത്തു ഉപഭോക്താക്കളെ തങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു. പലിശ കൂടിയ സ്ഥിര നിക്ഷേപങ്ങളും പുത്തൻ കമ്പനികൾ നൽകുന്നുണ്ട്. സൗജന്യമായും ഓഫറുകൾ നൽകിയും ഫിൻ ടെക് കമ്പനികൾ  മത്സരിച്ചപ്പോൾ ബാങ്കുകൾ പണമിടപാടുിനുള്ള    കമ്മീഷൻ തുക പോലും കുറക്കാതെയുമിരുന്നു.

കാലത്തിനൊത്ത് മാറാതെ  

ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച് ,വിശകലനം ചെയ്തു അവരെ സ്വാധീനിക്കുന്ന മാർക്കറ്റ് തന്ത്രങ്ങൾ ഫിൻ ടെക് കമ്പനികൾ  നടപ്പാക്കി. അതേസമയം ഇത്തരം ഡാറ്റാകളുടെ സ്വർണഖനിയുടെ മുകളിലിരുന്നിട്ടും കാലം മാറിയതോ ഡേറ്റ സയൻസ് പുരോഗമിച്ചതോ അറിയാതെ ബാങ്കുകൾ ഈ വിവരങ്ങൾക്കു മുകളിൽ വർഷങ്ങളായി അടയിരുന്നു.

അതേസയമം പുതിയ ഓൺലൈൻ തട്ടിപ്പുകൾ തടയാനും സിസ്റ്റത്തിനാകുന്നില്ല. ഈ അവസ്ഥ സംജാതമായതോടെയാണ്  ബാങ്കുകളുടെ പ്രസക്തി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഇന്ന് ചോദ്യം ചെയ്യപ്പെടുന്നത്.  

 ഭീഷണി ഉയർത്തി ഡിജിറ്റല്‍ കറൻസി

ക്രിപ്റ്റോകറൻസികൾക്ക്  ബദലായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി(CBDC) വരുന്നതോടെ വീണ്ടും ബാങ്കുകളുടെ നിലനിൽപ്പ് പ്രശ്നമാകും. ഡെബിറ്റ് – ക്രെഡിറ്റ് കാർഡുകൾ  ഉപയോഗിക്കാനാകാത്തവർക്കു പോലും  കൈകാര്യം ചെയ്യാനാകും വിധം ഡിജിറ്റൽ കറൻസി വിഭാവനം ചെയ്യുന്നത് താഴെ തട്ടിലുള്ളവരെക്കൂടി  പങ്കാളികളാക്കാനാകും. മാത്രമല്ല 'ഇന്റർ ബാങ്ക് സെറ്റില്്‍മെന്റ്  എന്നതും  ഇതോടെ ഇല്ലാതാകും. 'ക്യാഷ്‌ലെസ്സ് ' സമ്പദ് വ്യവസ്ഥയിലേക്കുള്ള കുതിപ്പിനിടയിൽ  ഇതുകൂടി വരുന്നതോടെ ബാങ്കുകളുടെ നില  പരുങ്ങലിലാകും.  

കൂടുതൽ  ശാഖകൾ പൂട്ടുകയും(ബ്രാഞ്ച് ബാങ്കിങ്), ഓൺലൈൻ ബാങ്കിങ് ആയി ബാങ്കുകൾ ചുരുങ്ങുകയും ചെയ്യുമെന്നുള്ളത്  സമീപഭാവിയിൽ  സംഭവിക്കും. ഒരു വിഭാഗം ആളുകളുടെ സാങ്കേതിക പരിജ്ഞാനമില്ലായ്മ മൂലം പൂർണമായും ശാഖകൾ  പൂട്ടാനാകില്ല.  

എങ്കിലും സാങ്കേതിക വിദ്യയുടെ പരിണാമത്തിൽപെട്ട് ബാങ്കുകളുടെ രൂപം പാടെ മാറുമെന്നുള്ളത് ഉറപ്പാണ്. ഡിജിറ്റൽ സേവനങ്ങളുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന പുതിയ സ്റ്റാർട്ടപ്പ് ഫിന്ടെക്  കമ്പനികൾക്കു കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാമെങ്കിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള  ബാങ്കുകൾക്ക് എന്തുകൊണ്ട് കൂടുതൽ വളരുവാൻ സാധിക്കുന്നില്ല? ഈ ചോദ്യം സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തുന്ന ബാങ്കുകൾ നിലനിൽക്കുകയും മറ്റുള്ളവ ചരിത്രമാവുകയും  ചെയ്യും. 

English Summary: What will be the Future of Indian Banks?