ഇന്ത്യ 10.5 % വരെ വളർച്ചനേടുമെന്ന് രാജ്യാന്തര റേറ്റിങ് ഏജൻസികളടക്കം പ്രവചിക്കുന്നുണ്ടെങ്കിലും ആർബിഐ വായ്പാ ലഭ്യത മെച്ചപ്പെടുന്ന നയം തുടരും ഡിസംബർ എട്ടിലെ ആർബിഐയുടെ പണനയ അവലോകനയോഗത്തിൽ നിലവിലെ പണനയം തുടരാൻ തന്നെ തീരുമാനം എടുത്തേക്കും. പണപ്പെരുപ്പത്തിന്റെ വെല്ലുവിളികളുണ്ടെങ്കിലും ഇപ്പോഴത്തെ

ഇന്ത്യ 10.5 % വരെ വളർച്ചനേടുമെന്ന് രാജ്യാന്തര റേറ്റിങ് ഏജൻസികളടക്കം പ്രവചിക്കുന്നുണ്ടെങ്കിലും ആർബിഐ വായ്പാ ലഭ്യത മെച്ചപ്പെടുന്ന നയം തുടരും ഡിസംബർ എട്ടിലെ ആർബിഐയുടെ പണനയ അവലോകനയോഗത്തിൽ നിലവിലെ പണനയം തുടരാൻ തന്നെ തീരുമാനം എടുത്തേക്കും. പണപ്പെരുപ്പത്തിന്റെ വെല്ലുവിളികളുണ്ടെങ്കിലും ഇപ്പോഴത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ 10.5 % വരെ വളർച്ചനേടുമെന്ന് രാജ്യാന്തര റേറ്റിങ് ഏജൻസികളടക്കം പ്രവചിക്കുന്നുണ്ടെങ്കിലും ആർബിഐ വായ്പാ ലഭ്യത മെച്ചപ്പെടുന്ന നയം തുടരും ഡിസംബർ എട്ടിലെ ആർബിഐയുടെ പണനയ അവലോകനയോഗത്തിൽ നിലവിലെ പണനയം തുടരാൻ തന്നെ തീരുമാനം എടുത്തേക്കും. പണപ്പെരുപ്പത്തിന്റെ വെല്ലുവിളികളുണ്ടെങ്കിലും ഇപ്പോഴത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബർ എട്ടിലെ  ആർബിഐയുടെ പണനയ അവലോകനയോഗത്തിൽ നിലവിലെ  പണനയം തുടരാൻ തന്നെ തീരുമാനം എടുത്തേക്കും. പണപ്പെരുപ്പത്തിന്റെ വെല്ലുവിളികളുണ്ടെങ്കിലും ഇപ്പോഴത്തെ നയവുമായി ആർബിഐ മുന്നോട്ടുപോകാനാണ് സാധ്യത.

സ്ഥായിയായ സാമ്പത്തിക വളർച്ച കൈവരിക്കാനും  പണമൊഴുക്കു നിയന്ത്രിക്കാനുമായി  ഒരു രാജ്യത്തെ കേന്ദ്രബാങ്ക് കൈക്കൊള്ളുന്ന നടപടികളെയാണ് പണനയമെന്നു പറയുന്നത്. സമ്പദ്ഘടനയിലെ പണത്തിന്റെ അളവു നിയന്ത്രിക്കുന്നതും പണപരമായ സുസ്ഥിരത ഉറപ്പുവരുത്തുന്നതും കേന്ദ്രബാങ്കാണ്. ഇന്ത്യയിൽ റിസർവ് ബാങ്കും അതിന്റെ ഭാഗമായ പണനയസമിതിയുമാണ് പണനയത്തിന്റെ ചുക്കാൻ പിടിക്കുന്നത്. ഇന്ത്യ 10.5 % വരെ വളർച്ച നേടുമെന്ന് രാജ്യാന്തര റേറ്റിങ് ഏജൻസികളടക്കം  പ്രവചിക്കുന്നുണ്ടെങ്കിലും  ആർബിഐ  വായ്പാ ലഭ്യത മെച്ചപ്പെടുത്തുന്ന നയം തുടരുകയാണ്.

ADVERTISEMENT

സമ്പദ്ഘടനയുടെ  വളർച്ച കുറഞ്ഞതോടെ  കുറച്ചുകാലമായി ആർബിഐ  പിന്തുടർന്ന്  പോരുന്ന അയഞ്ഞ വായ്പാ സംവിധാനം എന്നോ  അനായാസ പണനയമെന്നുമൊക്കെ വിളിക്കുന്ന  Accomodative Monetary Policyൽ  ഇത്തവണയും മാറ്റം വരുത്താനുള്ള സാധ്യതയില്ല.  

വളർച്ച മെച്ചപ്പെടുത്താൻ പണലഭ്യത കൂട്ടും

ജിഡിപിയുടെ അളവുകോൽ വച്ച് വളർച്ച താഴോട്ടു പോകുമ്പോൾ സമ്പദ്ഘടനയ്ക്കു ശക്തി പകരാനായി  മൊത്തത്തിലുള്ള പണലഭ്യത കൂട്ടണം. അതിനു കൈക്കൊള്ളുന്ന നടപടികളാണ് അനായാസ പണനയത്തിൽ ഉണ്ടാകുക.  

വളർച്ചയ്ക്ക് വേഗം കുറയുമ്പോൾ പലിശ നിരക്ക് കുറച്ച് കടമെടുക്കുന്നതിന്റെ ചെലവു ചുരുക്കാൻ ആർബിഐ ശ്രമിക്കും. കുറഞ്ഞ പലിശയ്ക്ക് പണം ലഭിക്കുമ്പോൾ ഉപഭോക്താക്കളും ബിസിനസ്സുകാരും കൂടുതൽ കടമെടുത്ത് ഉപഭോഗാവശ്യങ്ങൾ നിർവഹിക്കുന്നു.  അതുവഴി കൂടുതൽ മുതൽമുടക്ക് നടക്കുകയും അതു വഴി തൊഴിലും വരുമാനവും സാമ്പത്തികവളർച്ചയും മെച്ചപ്പെടുകയും ചെയ്യും.

ADVERTISEMENT

ഈ പണനയം ഇടക്കാല സാമ്പത്തിക വളർച്ചയ്ക്കു സഹായകമാകും, പക്ഷേ പണപ്പെരുപ്പം ഉണ്ടാകുമെന്നതിനാൽ ദീർഘകാലയളവിൽ അത് സമ്പദ്ഘടനയിൽ വിപരീതഫലം ഉണ്ടാക്കുമെന്നാണ് പ്രധാന വിമർശനം. സമ്പദ്ഘടനയിലെ പണലഭ്യത  ഒരുപരിധിക്കപ്പുറം കടക്കുമ്പോൾ അതു പണപ്പെരുപ്പത്തിലേക്കും വിലക്കയറ്റത്തിലേക്കും നയിക്കുന്നു. അമിതമായാൽ അമൃതും വിഷം.

2016ൽ തുടങ്ങിയ ഇടിവ്

2016 നവംബറിലെ നോട്ടുനിരോധനവും 2017 ജൂലൈയിൽ നടപ്പാക്കിയ ജിഎസ്ടിയും സമ്പദ്ഘടനയെ പിന്നോട്ടു വലിച്ചു.  2016–’17 ൽ 8.26%  ആയിരുന്ന  ജിഡിപി പടിപടിയായി കുറഞ്ഞ് 2019–’20 ൽ 4.04% ത്തിലേക്ക് കൂപ്പുകുത്തി. കോവിഡ് അടച്ചുപൂട്ടലിന്റെ ഫലമായി 2020–’21 ൽ ജിഡിപി വളർച്ച –7.97 %  എന്ന സർവകാലതകർച്ചയിലെത്തി. 

കോവിഡിനു മുൻപുതന്നെ,  രാജ്യത്തെ വളർച്ച ഇഴയാൻ തുടങ്ങിയപ്പോൾ ആർബിഐ പണനയത്തിൽ മാറ്റം വരുത്തി, അയഞ്ഞ വായ്പ  നയത്തിലേക്കു തിരിഞ്ഞു. ഇതിനായി  ഹ്രസ്വകാല പലിശയിൽ കുറവു വരുത്തിക്കൊണ്ടിരുന്നു. 2017 ജൂണിൽ 6.25% ആയിരുന്ന  റിപ്പോനിരക്ക് 2020 മേയ് 22 ആയപ്പോഴേക്കും 2.25%  കുറച്ച് 4.4 %ൽ എത്തിച്ചു. ഇതേസമയം  റിവേഴ്സ് റിപ്പോനിരക്ക് 6ൽ നിന്ന് 3.35% കുറച്ചു. ഒപ്പം പൊതുവിപണിയിൽ നിന്നും ഗവൺമെന്റ് സെക്യൂരിറ്റികളും ട്രഷറിബില്ലുകളും വാങ്ങിക്കൊണ്ടിരിക്കുകയും ചെയ്തു. ഈ നടപടികൾ വഴി വായ്പാച്ചെലവു കുറക്കാനും പണലഭ്യത കൂട്ടാനും കഴിഞ്ഞെങ്കിലും അതിന്റെ ഗുണം കോവിഡ് പ്രതിസന്ധി  മൂലം സമ്പദ്ഘടനയ്ക്കു ലഭിച്ചില്ല. 

ADVERTISEMENT

ആശ്വാസനടപടികൾ

അതോടെ  ചില ആശ്വാസനടപടികൾ സ്വീകരിച്ചു. അതു കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിച്ചു. വായ്പയുടെ ഒഴുക്കിനു  ശക്തി പകരാനായി ആർബിഐ ചില പ്രത്യേക മേഖലകളിലെ കോർപറേറ്റ് ബോണ്ടുകളിലും ഓഹരികളായി മാറ്റാൻ പറ്റാത്ത കടപ്പത്രങ്ങളിലും  പണം മുടക്കി പണലഭ്യത കൂട്ടാൻ ബാങ്കുകളോട് ആവശ്യപ്പെട്ടു. കമ്പോളത്തിന്റെ  ഒരേസമയം സെക്യൂരിറ്റികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഓപ്പറേഷൻ ട്വിസ്റ്റ് (Operation Twist) നടപടികളും ആരംഭിച്ചു. ഇതെല്ലാം സാമ്പത്തിക വളർച്ചയ്ക്കു ശക്തി പകരാൻ ആർബിഐ കൈക്കൊണ്ട ചില നടപടികളാണ്. 

ഈ നടപടികൾ സമ്പദ്ഘടനയുടെ തിരിച്ചുവരവിനു കുറെയൊക്കെ സഹായകമായി. നടപ്പുസാമ്പത്തിക വർഷം രാജ്യം 8 മുതൽ 10.5% വരെ വളർച്ച കൈവരിക്കുമെന്നാണ് ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ധനകാര്യ സ്ഥാപനങ്ങളും റേറ്റിങ് ഏജൻസികളും  ഇപ്പോൾ കണക്കു കൂട്ടുന്നത്. 

ജിഎസ്ടി വരുമാനം, ഇവേ–ബില്ലുകൾ, വൈദ്യുതി ഉപഭോഗം, വാഹന റജിസ്ട്രേഷൻ റെയിൽവേ  ചരക്കുകടത്ത്, കോർപ്പറേറ്റുകളുടെ ലാഭം, നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക്, ഉരുക്കിൻറെ ഉപഭോഗം എന്നിവ മെച്ചപ്പെട്ട  ജിഡിപി വളർച്ചയ്ക്കു വഴിയൊരുക്കുമെന്നു കരുതാം.  ഉയർന്ന സ്വകാര്യ ഉപഭോഗം, മെച്ചപ്പെട്ട മുതൽമുടക്ക്, ഉയർന്ന സർക്കാർ വ്യയം എന്നിവയും  പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്. അതേസമയം  അസംസ്കൃത എണ്ണയുടെ ആഗോള വിലക്കയറ്റം, ഉയർന്ന പണപ്പെരുപ്പം, ഉയർന്ന വ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദം എന്നിവ ആശങ്ക ഉളവാക്കുന്നുണ്ട്.

ലേഖകൻ സാമ്പത്തിക വിദഗ്ധനാണ്

English Summary : RBI will Announce Monetary Policy Tomorrow