കോഴിക്കോട്∙ റിസർവ് ബാങ്ക് അനുമതിയില്ലാത്ത സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കരുത് എന്നു നിർദേശിച്ചത് അടുത്തിടെയാണ്. ‘‘ അയ്യോ സഹകരണ ബാങ്കിൽ നിക്ഷേപിച്ച് എന്റെ പൈസ പോകുമോ, അവിടെ നിന്നു പിൻവലിച്ചു മറ്റേതെങ്കിലും ബാങ്കിൽ ഇടണോ?’’ എന്ന ആശങ്കയാണു പലർക്കും. പലരും പരിഭ്രാന്തരായി സഹകരണ

കോഴിക്കോട്∙ റിസർവ് ബാങ്ക് അനുമതിയില്ലാത്ത സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കരുത് എന്നു നിർദേശിച്ചത് അടുത്തിടെയാണ്. ‘‘ അയ്യോ സഹകരണ ബാങ്കിൽ നിക്ഷേപിച്ച് എന്റെ പൈസ പോകുമോ, അവിടെ നിന്നു പിൻവലിച്ചു മറ്റേതെങ്കിലും ബാങ്കിൽ ഇടണോ?’’ എന്ന ആശങ്കയാണു പലർക്കും. പലരും പരിഭ്രാന്തരായി സഹകരണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ റിസർവ് ബാങ്ക് അനുമതിയില്ലാത്ത സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കരുത് എന്നു നിർദേശിച്ചത് അടുത്തിടെയാണ്. ‘‘ അയ്യോ സഹകരണ ബാങ്കിൽ നിക്ഷേപിച്ച് എന്റെ പൈസ പോകുമോ, അവിടെ നിന്നു പിൻവലിച്ചു മറ്റേതെങ്കിലും ബാങ്കിൽ ഇടണോ?’’ എന്ന ആശങ്കയാണു പലർക്കും. പലരും പരിഭ്രാന്തരായി സഹകരണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിസർവ് ബാങ്ക് അനുമതിയില്ലാത്ത സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കരുത് എന്നു നിർദേശിച്ചത് അടുത്തിടെയാണ്. ‘‘ അയ്യോ സഹകരണ ബാങ്കിൽ നിക്ഷേപിച്ച് എന്റെ പൈസ പോകുമോ, അവിടെ നിന്നു പിൻവലിച്ചു മറ്റേതെങ്കിലും ബാങ്കിൽ ഇടണോ?’’ എന്ന ആശങ്കയാണു പലർക്കും. പലരും പരിഭ്രാന്തരായി സഹകരണ ബാങ്കുകളെ സമീപിക്കുന്നു. യഥാർഥത്തിൽ ഇല്ലാത്ത ഭൂതത്തിനെ നോക്കി പരിഭ്രാന്തരാവുകയാണ് ഇടപാടുകാർ എന്നാണു സംസ്ഥാനത്തെ സഹകാരികൾ ചൂണ്ടിക്കാട്ടുന്നത്. 

ഈ സാഹചര്യത്തിൽ പ്രമുഖ സഹകാരിയും കേരള സഹകരണ ഫെഡറേഷൻ സംസ്ഥാന ചെയർമാനും സഹകരണ മേഖലയിലെ ആദ്യത്തെ കാൻസർ ആശുപത്രിയായ കോഴിക്കോട് എംവിആർ കാൻസർ സെന്റർ, നിർമാണ മേഖലയിലെ ‘ലാഡർ’ തുടങ്ങിയ ശ്രദ്ധേയമായ സംരംഭങ്ങൾക്കു തുടക്കമിടുകയും ചെയ്ത സി.എൻ.വിജയകൃഷ്ണൻ സംസാരിക്കുന്നു. 

ADVERTISEMENT

നാട്ടിൻപുറത്തെ സർവീസ് സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചവരൊക്കെ ആശങ്കയിലാണ്? പണം പോകുമോ? ഇനി എന്തു ചെയ്യും? തുടങ്ങിയ ആശങ്കകളാണ് ഉള്ളത്. അവരോട് എന്താണു പറയാനുള്ളത്?

ഈ മുന്നറിയിപ്പു കണ്ട് ആരും പേടിക്കേണ്ട കാര്യമില്ല. കേരളത്തിലെ സഹകരണ മേഖലയിൽ ഇതു സംബന്ധിച്ച് പ്രതിസന്ധിയില്ല.  ഇപ്പോ ആർബിഐ പറഞ്ഞത് അവർ മുൻപേ പറയാൻ തുടങ്ങിയതാണ്. ഒരു പത്രക്കുറിപ്പു കൂടി ഇറക്കി എന്നേ ഉള്ളൂ. നോട്ട് നിരോധന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ  ഒരു നിക്ഷേപകന്റെയും  ഒരു പൈസ പോലും പോകില്ല എന്നു പറഞ്ഞു. അതായിരുന്നു സത്യം. ഇടപാടുകാർ തുടർന്നും സഹകരണ മേഖലയെ വിശ്വസിച്ചു. ആ ഒരു ഉറപ്പ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും മന്ത്രിമാരുടെ ഭാഗത്തു നിന്നും സഹകാരികളുടെ ഭാഗത്തു നിന്നും കിട്ടിയാൽ തീരാവുന്ന ആശങ്കകളേ ഇപ്പോഴുള്ളൂ. അതുകൊണ്ട് ആരും നിക്ഷേപം പിൻവലിക്കാൻ ഓടിച്ചെല്ലേണ്ട കാര്യമില്ല. 

പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളാണ് സർവീസ് സഹകരണ ബാങ്കുകൾ എന്നറിയപ്പെടുന്നത്. കേരളത്തിൽ മാത്രമാണ് സഹകരണ സംഘങ്ങൾ സർവീസ് ബാങ്ക് ആയി പ്രവർത്തിക്കുന്നത്. അത് എത്രയോ കാലമായി തുടർന്നു വരുന്നതാണ്. അതു മാറുമ്പോൾ പൊതുജനങ്ങൾക്ക് ഒരു പ്രയാസമുണ്ടാക്കും. ബാങ്ക് എന്ന പേര് പോയി, ഇനി നമ്മുടെ നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വം ഉണ്ടാകുമോ എന്നൊക്കെ സാധാരണക്കാർക്ക് ആശങ്കയുണ്ടാകും. അതിനൊന്നും ഒരു അടിസ്ഥാനവുമില്ല.

സത്യത്തിൽ ബാങ്ക് എന്ന പേര് മാറിയതു കൊണ്ട് ഒരു പ്രയാസവും കേരളത്തിലെ സഹകരണ മേഖലയ്ക്കുണ്ടാകാൻ പോകുന്നില്ല. ഉദാഹരണത്തിന് കേരളത്തിലെ വനിത സൊസൈറ്റികൾ. ചെറിയ പാർട്ടിയായ സിഎംപിക്കു തന്നെ എട്ടോ ഒൻപതോ വനിത സൊസൈറ്റികൾ ഉണ്ട്. അതൊക്കെ തന്നെ വലിയ നിക്ഷേപവും വായ്പയും ഉള്ള സ്ഥാപനങ്ങളാണ്. എംപ്ലോയീസ് കോ–ഓപറേറ്റീവ് സൊസൈറ്റികളിൽ ഒക്കെ വലിയ നിക്ഷേപമുണ്ട്. അതുകൊണ്ട് സംഘങ്ങളുടെ പേരിനൊപ്പം ബാങ്ക് എന്ന ഒരു പേര് വന്നതു കൊണ്ടോ പോയതു കൊണ്ടോ ഒന്നും സംഭവിക്കാൻ പോകുന്നില്ല. 

ADVERTISEMENT

കഴിഞ്ഞ വർഷം ബാങ്കിങ് നിയന്ത്രണ ഭേദഗതി ആക്ട് നിലവിൽ വന്നപ്പോഴേ ഇത്തരമൊരു ആശയക്കുഴപ്പം നിലനിന്നിരുന്നു.  ആരും ആശങ്കപ്പെടേണ്ടതില്ലെന്നു സംസ്ഥാന സർക്കാർ ഉറപ്പു നൽകിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഇപ്പോൾ നില നിൽക്കുന്നുള്ളൂ. ആർബിഐ ഇൻഷുറൻസ് പരമാവധി അഞ്ച് ലക്ഷം രൂപയേ  കിട്ടൂ. അതിനൊക്കെ എത്രയോ മുൻപ് നിക്ഷേപ ഗ്യാരണ്ടി സ്കീം കേരളം നടപ്പാക്കിയിരുന്നു.  ഇപ്പോൾ അത് ഒന്നര ലക്ഷം രൂപ വരെ കിട്ടും. കേരള സർക്കാർ അടിയന്തരമായി  ഇതു 10 ലക്ഷം രൂപയാക്കി ഉയർത്തണം. അതിനു പ്രശ്നമൊന്നുമില്ല. 1600 സർവീസ് സഹകരണ ബാങ്കുകളിൽ ഏറിയാൽ ഏതെങ്കിലും ഒന്നോ രണ്ടിനോ മാത്രമാണു നഷ്ടപരിഹാരം നൽകേണ്ടി വരിക. ഓരോ നിക്ഷേപം വർധിക്കുന്തോറും അതിനനുസരിച്ചു പ്രീമിയം തുക അടച്ചു കൊണ്ടിരിക്കുന്നുണ്ട്. ഗ്യാരണ്ടി സ്കീമിൽ എത്രയോ കോടി രൂപ ഇപ്പോഴുമുണ്ട്. അതിനാൽ 10 ലക്ഷം രൂപയാക്കി ഉയർത്താൻ പ്രശ്നമില്ല. അങ്ങനെ മാറ്റിക്കഴിഞ്ഞാൽ ആർബിഐ പിന്നെ നിക്ഷേപ സുരക്ഷയുടെ കാര്യം പറയുന്നതിൽ  കാര്യമില്ല. 

എന്താണ് ഇപ്പോൾ ഇത്തരത്തിലൊരു ആർബിഐ മുന്നറിയിപ്പിനു കാരണം?

കേരളത്തിലെ സർവീസ് സഹകരണ ബാങ്കുകളുടെ മുൻപിൽ ബാങ്ക്  എന്നു വെച്ചതു കൊണ്ട് എന്താണു നഷ്ടം?  ‘നിധി’ എന്ന പേരിൽ എത്രയോ സ്ഥാപനങ്ങൾ വന്നു. ആർക്കാണ് അതുകൊണ്ടുള്ള നേട്ടം. കേരളത്തിൽ നിധി വന്നിട്ട് ഒന്നു രണ്ടു വർഷങ്ങളായി. അതൊക്കെ പ്രാഥമിക സംഘങ്ങളുടെ മുന്നിലാണു വരുന്നത്. മൾട്ടി സ്റ്റേറ്റ് കോ–ഓപറേറ്റീവ് ബാങ്കുകൾ എന്ന പേരിൽ സംഘങ്ങൾ വന്നു. അവരൊക്കെ ഇതേ പണിയാണ് എടുക്കുന്നത്? എന്നിട്ട് അവരുടെ കാര്യത്തിലൊന്നും റിസർവ് ബാങ്ക് ഇടപെടൽ ഉണ്ടാകാത്തത് എന്തു കൊണ്ടാണ്?

എന്നാൽ സാധാരണ ബാങ്കുകൾ ചെയ്യുന്നതു പോലെ നിക്ഷേപം സ്വീകരിക്കലും വായ്പ നൽകലും മാത്രമല്ല കേരളത്തിൽ സർവീസ് സഹകരണ ബാങ്കുകൾ ചെയ്യുന്നത്.അവരൊന്നും എടുക്കാത്ത ഒരുപാട് ജോലികൾ നമ്മുടെ നാട്ടിലെ പ്രാഥമിക സഹകരണ സംഘങ്ങൾ എടുക്കുന്നുണ്ട്. സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പ്രാഥമിക സംഘങ്ങൾ ഇടപെടുന്നു. അവന്റെ വീട്, തൊഴിൽ, വിവാഹം, രോഗം തുടങ്ങി ഏതു മേഖലയുമായും സഹകരണ സംഘങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. നീതി മെഡിക്കൽ സ്റ്റോർ മുതൽ  ഹോട്ടലുകളും തിയേറ്ററുകളും വരെ പ്രാഥമിക സഹകരണ സംഘങ്ങൾ നടത്തുന്നുണ്ട്.അതിനാൽ സർവീസ് സഹകരണ ബാങ്കുകളെ മറ്റു ബാങ്കുകൾ പോലെ കാണരുത്. 

ADVERTISEMENT

 

നിരവധി സ്വകാര്യ നിക്ഷേപ കേന്ദ്രങ്ങൾ കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചു പൊട്ടിയില്ലേ? അതിലൊന്നും ഒരു നിയന്ത്രണവും ആരും നടത്തുന്നില്ലല്ലോ? കേരള സർക്കാരിന്റെ കൃത്യമായ ഓഡിറ്റ് സംവിധാനത്തിനു കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ സഹകരണ മേഖലയ്ക്ക് എതിരെ മാത്രം നിരന്തരം കണ്ണുരുട്ടുകയും വടിയെടുക്കുകയും ചെയ്യുന്നതിന്റെ ഉദ്ദേശമെന്താണ്? സർവീസ് സഹകരണ ബാങ്കുകളെ അതതു സംസ്ഥാനങ്ങളിൽ സ്വതന്ത്രമായി  തുടർന്നു പോകാൻ അനുവദിക്കുകയാണ് ആർബിഐ ചെയ്യേണ്ടത്.  വേണമെങ്കിൽ 400–500 കോടിക്കു മുകളിൽ നിക്ഷേപമുള്ള സംഘങ്ങളെ ആർബിഐ നിയന്ത്രണത്തിൽ ബാങ്കിങ് ലൈസൻസ് നൽകി ആർബിഐ നിയന്ത്രിക്കട്ടെ. അതിൽ താഴെ നിക്ഷേപമുള്ളയെ സർവീസ് സഹകരണ ബാങ്ക് ആയി തുടരാൻ അനുവദിക്കണം. 

ആശയക്കുഴപ്പം നീക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടേണ്ടതല്ലേ? അത്തരത്തിലൊരു ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ടോ? 

കഴിഞ്ഞ വർഷം ബാങ്കിങ് നിയന്ത്രണ ഭേദഗതി ആക്ട് വന്നപ്പോഴേ സർക്കാർ കാര്യക്ഷമമായി ഇടപെടേണ്ടതായിരുന്നു. ബാങ്കിങ് നിയന്ത്രണ ആക്ടിൽ മാറ്റം വരുത്തണമെന്ന് കേന്ദ്രത്തിൽ പ്രധാനമന്ത്രിയെയും സഹകരണ മന്ത്രിയെയും ധരിപ്പിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം. രാഷ്ട്രീയം നോക്കാതെ മുഴുവൻ എംപിമാരെയും വിളിച്ചു കാര്യം ധരിപ്പിച്ചു പാർലമെന്റിൽ ഇടപെടാൻ ആവശ്യപ്പെടണം. നിലവിൽ 50 ശതമാനത്തോളം പ്രാഥമിക സഹകരണ ബാങ്കുകൾ സിപിഎമ്മിനു കീഴിലും 45 ശതമാനം യുഡിഎഫിന്റെ കയ്യിലുമുണ്ട്. ഇവരെയെല്ലാം ഒന്നിച്ച് അണിനിരത്തണം. ഇനി രാഷ്ട്രീയം മാത്രം നോക്കി കേരളത്തിലെ സഹകരണ മേഖലയെ മുന്നോട്ടു നയിക്കാനാകില്ലെന്നു സർക്കാർ തിരിച്ചറിയണം. സഹകരണവുമായി ബന്ധപ്പെട്ട് ഒരു സർവകക്ഷി യോഗം വിളിച്ചു ചേർക്കണം. അതിൽ പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്ത് വിളിക്കണം. ആദായ നികുതി കേസിൽ ആരാണു സംഘത്തിലെ അംഗങ്ങൾ എന്നു സുപ്രീംകോടതി കൃത്യമായി പറഞ്ഞിട്ടുണ്ട്. എ,ബി,സി എന്നിങ്ങനെയുള്ള മെംബർഷിപ് കേരള സഹകരണ നിയമത്തിൽ പറഞ്ഞതാണ്. അതുകൊണ്ട് എല്ലാവർക്കും തുല്യ അവകാശമാണ്. അതു നിലനിർത്തി കിട്ടാൻ സുപ്രീംകോടതിയെ സമീപിക്കണം. 

കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിൽ കണ്ണു വെച്ചു കൊണ്ട് കോർപറേറ്റ് അണിയറയിൽ വലിയ നീക്കങ്ങൾ നടക്കുന്നുണ്ട്? അതാണോ ഇത്തരം നീക്കങ്ങൾക്കു പുറകിലെ പ്രധാന കാരണം?

ആ വാദം 100 ശതമാനം സത്യമാണ്. ചില സ്ഥാപനങ്ങളിലേക്ക് നിക്ഷേപം മാറ്റിയാൽ ഉദ്യോഗസ്ഥർക്കു വൻ തുക കമ്മിഷൻ വാഗ്ദാനം ചെയ്തു വരെ സ്വകാര്യ സ്ഥാപനങ്ങൾ എത്തുന്നു. സ്ഥാപനത്തിന്റെ പേരൊന്നും ഞാനിപ്പോൾ പറയുന്നില്ല. സഹകരണ സ്ഥാപനത്തിൽ നിക്ഷേപമുള്ള ഇടപാടുകാരന്റെ പേര് പറഞ്ഞു കൊടുത്താൽ കമ്മിഷൻ തരാം എന്നു  പോലും പറഞ്ഞു വരുന്നു. അത്യന്തം അപകടകരമായ പോക്കാണിത്. 

മറുവശത്താണെങ്കിലോ സഹകരണ മേഖലയിലെ നിക്ഷേപം ആകർഷകമല്ലാത്ത വിധത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുന്നു. കേരള ബാങ്ക് രൂപീകരണത്തോടെ കേരള ബാങ്കും സർവീസ് സഹകരണ ബാങ്കുകളോട് മത്സരിക്കുന്ന വിധത്തിലേക്ക് മാറി. കേരള ബാങ്കിൽ ധാരാളം ഫണ്ട് ഉണ്ട്. അതു വിതരണത്തിനു കഴിയുന്നില്ല എന്നുള്ളതു കൊണ്ട് നിക്ഷേപങ്ങൾക്ക് പലിശ 6.25 ശതമാനമാക്കി കുറച്ചു. എന്നാൽ കുറച്ചു കൂടി പലിശ കിട്ടും എന്നു കരുതി ഒരു സുരക്ഷയുമില്ലാത്ത നിധിയിലും സ്വകാര്യ നിക്ഷേപ സ്ഥാപനങ്ങളിലും ആളുകൾ പണം കൊണ്ടു പോയി നിക്ഷേപിക്കുന്നു. വിപണിയിൽ പിടിച്ചു നിൽക്കാൻ കഴിയുന്ന വിധത്തിൽ ആകർഷകമായ ആനുകൂല്യങ്ങൾ ഈ മേഖലയിൽ കൊടുക്കാൻ നമുക്ക് കഴിയണം. 

കേരളത്തിലെ സഹകരണ മേഖലയെ തകർക്കുക എന്ന ബോധപൂർവമായൊരു ശ്രമം ഇപ്പോഴത്തെ നീക്കങ്ങളിലുണ്ടോ?

ഉണ്ടാകാം. ഇല്ലെന്നു പറയാനാകില്ല. കാരണം ഇപ്പോൾ നടക്കുന്ന പല കാര്യങ്ങളും കണ്ടാൽ അത്തരത്തിൽ സംശയം തോന്നും. ഭിന്നമായ രാഷ്ട്രീയം വെച്ചു പുലർത്തുന്നവർ എന്ന നിലയിൽ കേന്ദ്ര സർക്കാരിനു ചിലപ്പോൾ ചില താൽപര്യങ്ങളുണ്ടായേക്കാം.  കേരളത്തിലെ സഹകരണ മേഖലയിൽ രാഷ്ട്രീയത്തിനു വൻ സ്വാധീനമുണ്ട്. കേരളത്തിലെ എൽഡിഎഫും യുഡിഎഫും സഹകരണ മേഖലയുമായി നേരിട്ടു ബന്ധപ്പെട്ടു കിടക്കുന്നു. ഇവരെ എങ്ങനെ തകർക്കാം എന്ന ആലോചനയുമുണ്ടാകും. 55 ശതമാനം എൽഡിഎഫും 40 ശതമാനം യുഡിഎഫുമാണ് ഈ മേഖല കൈവശം വെച്ചിരിക്കുന്നത്. ഇരു മുന്നണികളെയും തകർക്കാനും  കേരള രാഷ്ട്രീയത്തിൽ ഇടപെടാനും സഹകരണ മേഖല വഴി കഴിയുമെന്നു കേന്ദ്ര സർക്കാർ ചിലപ്പോൾ പ്രതീക്ഷിക്കുന്നുണ്ടാകും. ഗുജറാത്തിൽ ഒക്കെ അത്തരം മാതൃകകൾ അവർ പരീക്ഷിച്ചതും വിജയിച്ചതുമാണ്. 

കേന്ദ്ര സഹകരണ മന്ത്രാലയം വന്നത് കേരളത്തിൽ ഗുണം ചെയ്യുമോ?

സഹകരണ മേഖല ഗുണമാകുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ല. കൊല്ലാനാണോ വളർത്താനാണോ നീക്കമെന്നു കണ്ടറിയണം. സഹകരണം എന്നതു സംസ്ഥാന വിഷയമാണ്. അതു നിലനിർത്തി കൊണ്ടു പോകണം. കേന്ദ്ര സർക്കാരിന്റെ പുതിയ നിയമപ്രകാരം എല്ലാ സംസ്ഥാനങ്ങളിലും ഒരു ശൃംഖല ഉണ്ടാക്കുക എന്നതായിരിക്കും അവർ പ്രധാനമായും ഉദ്ദേശിക്കുന്നത്. എൻസിഡിസി പോലുള്ള സ്ഥാപനങ്ങൾ സഹകരണ മേഖലയുടെ ഭാഗമായി വന്നു. നേരത്തെ ഇതൊക്കെ കൃഷി വകുപ്പിന്റെ ഭാഗമായിരുന്നു. അതെല്ലാം എടുത്ത് സഹകരണ മന്ത്രാലയത്തിന്റെ ഭാഗമാക്കി മാറ്റി.അതുപോലെ തന്നെ വലിയ സ്ഥാപനങ്ങൾ സഹകരണ മേഖലയിൽ കൊണ്ടു വന്നു. 

കേരളത്തിന് ഇനിയെന്തായാലും സഹകരണ മേഖലയിൽ കടുത്ത രാഷ്ട്രീയം വെച്ചു പുലർത്താനാകില്ല.  അങ്ങനെ കേരളത്തിലെ സഹകരണ മേഖലയ്ക്കു മുന്നോട്ടു പോകാനാകില്ല. സഹകരണ മേഖല നിലനിർത്തിയ ശേഷമേ  രാഷ്ട്രീയത്തെ കുറിച്ച് ആലോചിക്കാനാകൂ. 

ചില സ്ഥാപനങ്ങളിലെങ്കിലും അഴിമതിയും ക്രമക്കേടും നടക്കുന്നു. ഇതും ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നില്ലേ?

വൻകിട ബാങ്കുകളിൽ അഴിമതിയും തട്ടിപ്പും നടക്കുന്നില്ലേ? പൊതുമേഖലാ സ്ഥാപനങ്ങളിൽ നടക്കുന്നില്ലേ? അതുവെച്ചു നോക്കുമ്പോൾ തുലോം തുച്ഛമായ പ്രശ്നങ്ങളാണു സഹകരണ മേഖലയിൽ ഉണ്ടായത്. എന്നാൽ അതിനെ ഊതിപ്പെരുപ്പിച്ചു അനാവശ്യമായ ഭീതിയുണ്ടാക്കുകയാണ്. സഹകരണ മേഖലയിലെ ഓഡിറ്റിങ് കുറ്റമറ്റതാക്കാനുള്ള നടപടിയാണ് സർക്കാർ അടിയന്തരമായി എടുക്കേണ്ടത്. സംസ്ഥാന സർക്കാർ അന്ധമായ രാഷ്ട്രീയം ഉപേക്ഷിക്കണം. ഉദ്യോഗസ്ഥരുട മനോഭാവം മാറണം. ഇതു രണ്ടുമാണ് സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ ആദ്യം ചെയ്യേണ്ടത്. 

തൃശൂരിലെ കരുവന്നൂർ ബാങ്ക് പ്രശ്നത്തിൽ അഡീഷനൽ റജിസ്ട്രാർ മുതൽ താഴോട്ടുള്ള നിരവധി ജീവനക്കാരെ സ്ഥലംമാറ്റി. ഒരു അഡീഷനൽ റജിസ്ട്രാറോ ജോ.റജിസ്ട്രാറോ അസിസ്റ്റന്റ് റജിസ്ട്രാറോ വിചാരിച്ചാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ല. അവർക്ക് എത്ര സ്ഥലങ്ങളിൽ പോയി നോക്കാൻ കഴിയും?  ഓരോ ജില്ലയിലും അത്രയ്ക്കു സഹകരണ സ്ഥാപനങ്ങളുണ്ട്. അഞ്ചും പത്തും സ്ഥാപനങ്ങളും അവയുടെ ശാഖകളും ഒക്കെ പരിശോധിക്കാൻ ആകെ ഒരു ഇൻസ്പെക്ടറാണ് ഉണ്ടാകുക. 60 സ്ഥാപനങ്ങളിൽ വരെ പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥരുണ്ട്. അതുകൊണ്ട് ക്രമക്കേടുകളൊന്നും കൃത്യസമയത്ത് കണ്ടെത്താൻ കഴിയുന്നില്ല. ചിലയിടത്തെങ്കിലും അഴിമതി നടക്കാൻ ഇതാണു കാരണം. മൂന്നോ നാലോ സർവീസ് സഹകരണ ബാങ്കുകൾ മാത്രമാണു പണ്ടുണ്ടായിരുന്നത്. ഇന്ന് 30 സഹകരണ സ്ഥാപനങ്ങൾക്ക് ബ്രാഞ്ചുകൾ അടക്കം ആയിരം സ്ഥാപനങ്ങളുണ്ടായിരിക്കും. സർക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ടത് ഇവിടെയാണ്. 

പിന്നെ സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ എന്ന നിലയിൽ സർക്കാർ കൊണ്ടു വരുന്ന കാര്യങ്ങൾ യഥാർഥത്തിൽ ശക്തിപ്പെടുത്തുമോ അതോ തളർത്തുമോ എന്നു പരിശോധിക്കണം. ഇപ്പോൾ തന്നെ സഹകരണ ബിൽ വരുന്നു എന്നു പറയുന്നു. രണ്ട് ടേം ഡയറക്ടർമാർ ആയാൽ പിന്നെ ആവാൻ പാടില്ല, പ്രസിഡന്റ് പദവിയിൽ തുടരേണ്ട എന്നൊക്കെ പറയുന്നത് ശരിയല്ല. അങ്ങനെ ഒരു ബില്ല് വന്നാൽ അതു ശരിയല്ല. കഴിവുള്ള ആളുകൾക്ക് മുൻഗണന നൽകണം. എന്തു കൊണ്ട് ഇ.ശ്രീധരനെ ഇപ്പോഴും ആളുകൾ ഉപയോഗിക്കുന്നു. മറ്റ് എൻജിനീയർമാർ ഇല്ലാത്തതു കൊണ്ടല്ലോ. 

കഴിവുള്ളവരെ അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ നാട്ടിലെ ഏതെങ്കിലും ബാങ്ക് അഴിമതി നടത്തി എന്നതിന്റെ പേരിൽ ഈ മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന മുഴുവൻ പേരെയും അടച്ചാക്ഷേപിക്കുകയല്ല വേണ്ടത്. 

കേരളത്തിൽ സഹകരണ മേഖലയുടെ ഭാവി ഇനി എന്താണ്?

അനന്ത സാധ്യതകളാണ്.  ടൂറിസവും സഹകരണവുമേ ഇനി കേരളത്തിൽ നിലനിൽക്കൂ. വലിയ  വ്യവസായങ്ങൾ വരും എന്നൊന്നും ആരും പ്രതീക്ഷിക്കേണ്ട. 

അതിന് ഒരുപാട് കാരണങ്ങളുണ്ട്. നിക്ഷേപകർ ഇങ്ങോട്ടു വരാൻ ഭയപ്പെടുന്നു. ടൂറിസം രംഗത്തു പോലും വൻ ഹോട്ടൽ ഗ്രൂപ്പുകൾ വരാൻ തയാറാകുന്നില്ല.നേരത്തെ ഉള്ളവരിൽ നിന്ന് ഏറ്റെടുത്തു നടത്താൻ കഴിയുമോ എന്നു മാത്രമേ നോക്കുന്നുള്ളൂ. ഇവിടെ ഒരു സംരംഭം തുടങ്ങി വിജയിപ്പിച്ചെടുക്കുന്നത് വലിയ പാടാണ് എന്നാണ് അവരുടെയൊക്കെ തോന്നൽ. ആരെങ്കിലും ഉണ്ടാക്കിയാൽ ഏറ്റെടുത്തു നടത്താം എന്നാണു പറയുന്നത്. നമ്മുടെ ആളുകൾക്ക് ജോലി കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ചെറുപ്പക്കാർ പുറത്തു പോകും. ഇപ്പോൾ തന്നെ കേരളം വൃദ്ധസദനമായി കഴിഞ്ഞു. അതുകൊണ്ട് പരമാവധി മേഖലകളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ സഹകാരികൾ തയാറാകണം. മഞ്ചേരിയിൽ 5 തീയേറ്ററുകൾ സഹകരണ മേഖലയിലാണ് ലാഡർ പ്രവർത്തിപ്പിക്കുന്നത്. കായംകുളത്ത് തീയേറ്ററില്ല. അവിടെ നല്ല സർവീസ് സഹകരണ ബാങ്കുകൾ ഉണ്ട്. എന്തു കൊണ്ട് അവർക്കു തുടങ്ങിക്കൂട.ഇത്തരത്തി്ൽ നമ്മുടെ ആലോചനകൾ പുരോഗമിക്കണം. അതിനു സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടാൻ നമ്മൾ ഇപ്പോൾ തയാറാകണം. 

English Summary : What will Happen to Co Operative Sector in Kerala