ആരോഗ്യ സംരക്ഷണത്തിൽ ആളുകൾ അതീവ ശ്രദ്ധ പുലർത്താൻ തുടങ്ങിയതോടെ പുതുപുത്തൻ അവസരങ്ങളും ഉണ്ടായി തുടങ്ങി. ഫിറ്റ് നസ് സെന്ററുകളും ജിമ്മുകളും മുട്ടിനു മുട്ടിനു ഉയരാൻ തുടങ്ങിയപ്പോഴാണ് ബാങ്കുകൾക്കും ബോധമുദിച്ചത്. എന്നാൽ പിന്നെ പണത്തിന്റെ കുറവുകൊണ്ട് ആരോഗ്യ സംരക്ഷണത്തിൽ പിന്നോക്കം പോകേണ്ടതില്ല. അങ്ങനെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യ സംരക്ഷണത്തിൽ ആളുകൾക്ക് അതീവ ശ്രദ്ധയാണിപ്പോൾ. അതോടെ പുതുപുത്തൻ അവസരങ്ങളാണ് ആരോഗ്യ സംരക്ഷണ രംഗത്ത്  വരുന്നത്. ഫിറ്റ്നസ് സെന്ററുകളും ജിമ്മുകളും മുട്ടിനു മുട്ടിനു ഉയരാൻ തുടങ്ങിയപ്പോഴാണ് ബാങ്കുകൾക്കും ബോധമുദിച്ചത്. എന്നാൽ പിന്നെ പണത്തിന്റെ കുറവുകൊണ്ട് ആരോഗ്യ സംരക്ഷണത്തിൽ പിന്നോക്കം പോകേണ്ടതില്ലെന്ന്. അങ്ങനെയാണ് ആരോഗ്യ സംരക്ഷണത്തിനായുള്ള ഒരു എക്സ്ക്ലൂസീവ് ക്രെഡിറ്റ് കാർഡ് - ആക്സിസ് ബാങ്ക് ഓറാ ക്രെഡിറ്റ് കാർഡ് എന്ന പേരിൽ ആക്സിസ് ബാങ്ക് അവതരിപ്പിച്ചത്

ആനുകൂല്യങ്ങൾ അനവധി

ADVERTISEMENT

വാർഷിക ഫീസ് 749 രൂപ. കാർഡ് എടുക്കുന്നവർക്ക് ഡെക്കാത് ലൺ നൽകുന്ന 750 രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി കിട്ടുന്നു. പോഷ് വൈൻ, ഡെക്കാത് ലൺ, പ്രാക്റ്റോ, ഫിറ്റേണിറ്റി, ഇൻഡസ് ഹെൽത്ത് പ്ലസ്, ഐഎംജി എന്നിവർ നൽകുന്ന നിരവധി സൗജന്യ വാഗ്ദാനങ്ങൾ കാർഡുടമകൾക്ക് ആസ്വദിക്കാനുമാകും.

ഡോക്ടർമാരുമായി സൗജന്യ വിഡിയോ കൺസൾട്ടേഷൻ, സൗജന്യ ഓഫ് ലൈൻ / ഓൺലൈൻ ഫിറ്റ്നസ് വർക്കൗട്ട് സെഷൻ, മരുന്നുകൾക്കും പരിശോധനകൾക്കും ഡിസ്കൗണ്ട് എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്നു. 200 രുപക്കുള്ള ഓരോ ഇടപാടിനും 2x റിവാർഡ് പോയിന്റ്, ഇൻഷുറൻസ് ചെലവുകൾക്ക് 5x റിവാർഡ് പോയിന്റ്, 400 രൂപ മുതൽ 4000 രൂപ വരെയുള്ള പ്രതിമാസ ഇന്ധന ചെലവുകളിൽ 1% കിഴിവ്, ന്യൂട്രിഷണൽ കൺസൾട്ടേഷൻ, പോഷകാഹാരം എന്നിവക്കു മേൽ 30% കിഴിവ്, പാർട്ട്ണർ റെസ്റ്റോറന്റുകളിൽ 20% ഇളവ് ഇങ്ങനെ ഒട്ടനവധി ഓഫറുകളാണ് ബാങ്ക് നൽകുന്നത്.

ADVERTISEMENT

ആർക്ക് അപേക്ഷിക്കാം?

18 വയസ്സിനും 70 വയസ്സിനും ഇടയിലുള്ളവർക്ക് കാർഡിന് അപേക്ഷിക്കാം. ശമ്പളക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും അർഹതയുണ്ട്. വരുമാനം തെളിയിക്കുന്ന രേഖകളും കെ.വൈ.സി യുമായി ബാങ്കിനെ സമീപിക്കുക.

ADVERTISEMENT

English Summary : Axis Bank Aura Credit Card Mainly for Health Care