ദിവസങ്ങൾക്കുമുമ്പാണ് ഭവനവായ്പ കുടിശിക കാരണം ജപ്തി നേരിട്ട ഒരു അഭിഭാഷകൻ വയനാട്ടിൽ ആത്മഹത്യ ചെയ്തത്. ഭവന വായ്പാ പലിശ നിരക്കുകൾ വളരെ കുറഞ്ഞു നിൽക്കുന്ന ഈ സമയത്തും ഇത്തരം ദുരന്തങ്ങൾ എന്തുകൊണ്ട് സംഭവിക്കുന്നു? ഭവന വായ്പ എടുക്കുംമുമ്പ് നിർബന്ധമായും പരിഗണിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? • തിരിച്ചടവ്

ദിവസങ്ങൾക്കുമുമ്പാണ് ഭവനവായ്പ കുടിശിക കാരണം ജപ്തി നേരിട്ട ഒരു അഭിഭാഷകൻ വയനാട്ടിൽ ആത്മഹത്യ ചെയ്തത്. ഭവന വായ്പാ പലിശ നിരക്കുകൾ വളരെ കുറഞ്ഞു നിൽക്കുന്ന ഈ സമയത്തും ഇത്തരം ദുരന്തങ്ങൾ എന്തുകൊണ്ട് സംഭവിക്കുന്നു? ഭവന വായ്പ എടുക്കുംമുമ്പ് നിർബന്ധമായും പരിഗണിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? • തിരിച്ചടവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസങ്ങൾക്കുമുമ്പാണ് ഭവനവായ്പ കുടിശിക കാരണം ജപ്തി നേരിട്ട ഒരു അഭിഭാഷകൻ വയനാട്ടിൽ ആത്മഹത്യ ചെയ്തത്. ഭവന വായ്പാ പലിശ നിരക്കുകൾ വളരെ കുറഞ്ഞു നിൽക്കുന്ന ഈ സമയത്തും ഇത്തരം ദുരന്തങ്ങൾ എന്തുകൊണ്ട് സംഭവിക്കുന്നു? ഭവന വായ്പ എടുക്കുംമുമ്പ് നിർബന്ധമായും പരിഗണിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? • തിരിച്ചടവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസങ്ങൾക്കുമുമ്പാണ് ഭവനവായ്പ കുടിശിക കാരണം ജപ്തി നേരിട്ട ഒരു അഭിഭാഷകൻ വയനാട്ടിൽ ആത്മഹത്യ ചെയ്തത്. ഭവന വായ്പാ പലിശ നിരക്കുകൾ വളരെ കുറഞ്ഞു നിൽക്കുന്ന ഈ സമയത്തും ഇത്തരം ദുരന്തങ്ങൾ എന്തുകൊണ്ട് സംഭവിക്കുന്നു?സ്ഥിതി ഇങ്ങനെയെങ്കിൽ വരും മാസങ്ങളിൽ പലിശ നിരക്കുയരുമ്പോൾ ഭവന വായ്പ തിരിച്ചടയ്ക്കാനാകാതെ ജീവിതം ഒരു മുഴം കയറിൽ അവസാനിപ്പിക്കാനൊരുങ്ങുന്നവരുടെ എണ്ണം കൂടുമോ? ഭവന വായ്പ എടുക്കും മുമ്പ് നിർബന്ധമായും പരിഗണിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നറിഞ്ഞിരുന്നാൽ, ഒന്നു താരതമ്യം നടത്തി നോക്കിയാൽ ഇത്തരം അവസ്ഥകൾ ഒഴിവാക്കാനായേക്കും.

വീടിന്റെയും വായ്പയുടെയും വലുപ്പം

ADVERTISEMENT

∙തിരിച്ചടവ് കാലാവധി ഏറ്റവും കൂടിയ വായ്പകളിൽ ഒന്നാണ് ഭവന വായ്പ - 15 മുതൽ മുതൽ 30 വർഷം വരെ. നമ്മൾ ജോലി ചെയ്യുന്ന കാലഘട്ടം തന്നെ ഏതാണ്ട് ഇത്രത്തോളമേ വരൂ. നമ്മുടെ ജോലിയെയും വരുമാനത്തെയും സാരമായി ബാധിക്കുന്ന ഒരുപാട് കാര്യങ്ങൾ ഈ കാലയളവിൽ സംഭവിക്കാം. 2007 മുതൽ ഇതുവരെയുള്ള 15 വർഷങ്ങളിലാണ് ആഗോള സാമ്പത്തിക മാന്ദ്യം,  നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കൽ, കോവിഡ് വ്യാപനം, യുക്രെയ്ൻ യുദ്ധം എന്നിവ സമ്പദ്‌വ്യവസ്ഥയെ പലരീതിയിൽ ബാധിച്ചത്.  ഇതിനും പുറമേയാണ് 2011ന് ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നേരിട്ട മാന്ദ്യം. ഇതിനെല്ലാം പുറമെയാണ് കേരളത്തെ കാര്യമായി ബാധിച്ച  ഗൾഫ് രാജ്യങ്ങളിലെ മാന്ദ്യം. സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതത്വം ഇത്തരത്തിൽ ഉയർന്നിരിക്കുമ്പോൾ വലിയ തുക വായ്പയായി എടുത്തു ആഡംബര വീടുകൾ നിർമ്മിക്കുകയെന്ന മലയാളിയുടെ സ്വഭാവം കടക്കെണിയിലേക്ക്  നയിച്ചേക്കാം. വീടിന്റെയും വായ്പയുടെയും വലുപ്പം കുറയുമ്പോൾ ഇത്തരം അനിശ്ചിതത്വങ്ങൾ നേരിടാൻ നമ്മൾ പ്രാപ്തരാകും.  

∙ഒരു കാറോ എസിയോ വാങ്ങിയതിനുശേഷം പെട്രോൾ വിലയോ വൈദ്യുതി നിരക്കോ വൻതോതിൽ കൂടുകയാണെങ്കിൽ ഇവ രണ്ടിന്റെയും ഉപയോഗം കുറച്ചു ചെലവ്  കുറക്കാം. പക്ഷേ ഭവന വായ്പ എടുത്ത ശേഷം പലിശനിരക്ക് കൂടിയാൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും? 

∙ഒരു വീട്ടുടമസ്ഥൻ വായ്പാ തിരിച്ചടവിനുള്ള പണം മാത്രം കണ്ടെത്തിയാൽ പോരാ; ഭൂ/കെട്ടിട നികുതി, നന്നാക്കൽ – പരിപാലിക്കൽ, വീട് ഇൻഷുറൻസ് തുടങ്ങിയവക്കും പണം വേണം

∙ഇപ്പോഴത്തെ മിക്കവാറും ഭവന വായ്പകളും ഫ്ലോട്ടിങ് പലിശ നിരക്കിലാണ് അഥവാ വിപണിയിലെ പലിശ വർധിക്കുമ്പോൾ മാസ തിരിച്ചടവോ തിരിച്ചടവ് കാലാവധിയോ വർദ്ധിക്കുന്നു. ഇത് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും 

ADVERTISEMENT

∙ഇന്നത്തെ സമ്പദ്  വ്യവസ്ഥയിൽ വീടുവെച്ച സ്ഥലത്തുതന്നെ ജോലിയോ സ്വയംതൊഴിലോ ബിസിനസോ  നടത്താൻ പറ്റുമെന്നതിന് ഒരുറപ്പുമില്ല. ജോലിസംബന്ധമായി മറ്റൊരു സ്ഥലത്ത് വാടകയ്ക്ക് താമസിക്കേണ്ടിവരുന്ന ഒരാൾക്ക് തന്റെ വീട് വാടകയ്ക്ക് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലോ? സ്വന്തം വീടിന്റെ വായ്പാ തിരിച്ചടവും, താമസിക്കുന്ന വീടിന്റെ വാടകയും കൊടുക്കേണ്ടിവരും; മാത്രമല്ല സ്വന്തം വീട്ടിൽനിന്ന് ഒരു രൂപ പോലും വരുമാനവും കിട്ടുന്നില്ല. ഇതും കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും

∙ആദ്യമേ തന്നെ രണ്ടുനില വീടിനു വേണ്ടി വലിയ വായ്പ എടുക്കുന്നതിനു പകരം തുടക്കത്തിൽ ഗ്രൗണ്ട് ഫ്ലോർ മാത്രം നിർമ്മിക്കുക;  അതിനുവേണ്ട വായ്പ മാത്രം എടുക്കുക. പിന്നീട് ആ വായ്പയുടെ വലിയൊരു ഭാഗം അടച്ചു തീർത്തതിനു ശേഷം മാത്രം ഒന്നാംനില പണിയാനായി പുതിയൊരു വായ്പ എടുക്കുക 

∙അല്ലെങ്കിൽ ആദ്യമേ രണ്ടുനില വീട് പണിത് ഒരു ഭാഗം വാടകയ്ക്ക് കൊടുക്കുന്നതു ആലോചിക്കാവുന്നതാണ്

∙വീടുകളേക്കാൾ വില കുറവാണ്  ഫ്ലാറ്റുകൾക്ക്. നഗരങ്ങളിൽ ഉള്ളവർക്ക് കുറഞ്ഞചിലവിൽ ഫ്ലാറ്റുകൾ സ്വന്തമാക്കാം. മാത്രമല്ല പല നഗരങ്ങളിലും വീടുകളേക്കാൾ ഉയർന്ന വാടക ഫ്ലാറ്റുകൾക്ക് ലഭിക്കും

ADVERTISEMENT

വീടിനും വിലയിടിവോ?

വീടുകളുടെ ഏറ്റവും വലിയ ആകർഷണം വിലയിലുള്ള വർധനയാണ്. ഈയടുത്ത കാലം വരെ കേരളത്തിലെ മിക്കവാറും  സ്ഥലങ്ങളിലും ഭൂമി വില അഞ്ചു വർഷത്തിനുള്ളിൽ ഇരട്ടിയോ അതിൽകൂടുതലോ ആകുമെന്ന്  ഏതാണ്ട് ഉറപ്പായിരുന്നു. എന്നാൽ ഗൾഫിൽ നിന്നും പണമൊഴുക്ക് കുറഞ്ഞത് ഈ വർദ്ധനവിനെ ബാധിച്ചു. മാത്രമല്ല വെള്ളപ്പൊക്കം നേരിട്ട സ്ഥലങ്ങളിൽ വിലവർധനക്കു പകരം വിലയിടിവാണ് കാണാൻ കഴിഞ്ഞത്

വീട് വാങ്ങണോ വാടകയ്ക്കു താമസിക്കണോ?

വീടുവാങ്ങാൻ ശേഷിയുളള ഒരാൾ വാടകയ്ക്ക് താമസിക്കുന്നത് മണ്ടത്തരമാണോ?  ഒരുദാഹരണം നോക്കാം. നിങ്ങളുടെ സ്വന്തം വീട് വിൽപ്പന നടത്തി അതേ വീട് വാടകയ്ക്ക്  എടുത്താലോ (sale and lease back)? 60 ലക്ഷം രൂപയ്ക്ക് വിൽക്കുന്നു; അതേ വീട് മാസം പതിനായിരം രൂപ വാടകയ്ക്ക്  എടുക്കുന്നു. പ്രതിവർഷം 1.20 ലക്ഷം വാടക കൊടുക്കണം. വിൽപ്പന വഴി ലഭിച്ച 60 ലക്ഷം രൂപ 5% പലിശനിരക്കിൽ ബാങ്കിൽ നിക്ഷേപിക്കുന്നു. പലിശയിൽ നിന്നുള്ള വാർഷിക വരുമാനം മൂന്നുലക്ഷം രൂപ. അഥവാ ഉടമസ്ഥൻ വാടകക്കാരനായി  മാറുമ്പോൾ വാർഷിക ലാഭം 1.80 ലക്ഷം, പ്രതിമാസം 15000 രൂപ! വർഷം 1500 രൂപ വാടക വർധിച്ചാൽ പോലും പലിശ വരുമാനത്തോടൊപ്പമെത്താൻ പത്തു വർഷമെടുക്കും. എന്നാൽ വാടകക്കാരന് കുറഞ്ഞനിരക്കിൽ മറ്റു വീടുകൾ ലഭ്യമായേക്കാം. അഥവാ വില വർധിക്കാത്ത സാഹചര്യത്തിൽ വാടകയ്ക്ക് താമസിക്കുന്നതാണ് അഭികാമ്യം 

∙വരൾച്ച, വെള്ളപ്പൊക്കം, ശല്യക്കാരായ അയൽക്കാർ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുമ്പോൾ ഒരു വാടകക്കാരന് വളരെ പെട്ടെന്ന് മറ്റൊരു  വീട്ടിലേക്ക് മാറാം. എന്നാൽ സ്വന്തം വീടാണെങ്കിലോ? വിൽപ്പന എളുപ്പമല്ല, മാത്രമല്ല പ്രതീക്ഷിച്ച വിലയും ലഭിക്കാതിരിക്കാം.

ലേഖകൻ ഫിനാൻസ് – ബാങ്കിങ് ഫാക്കൽറ്റിയാണ്. 

English Summary : The Trap Behind the Luxury Living Habit of Malayalees