റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗം തുടങ്ങാനിരിക്കെ വീണ്ടും നിരക്കുകൾ ഉയർത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം. ഓഗസ്റ്റ് 3 മുതൽ 5 വരെയാണ് മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം ചേരുന്നത്. പണപ്പെരുപ്പം ഇപ്പോഴും ഉയർന്നു തന്നെ നിൽക്കുന്നതിനാൽ നിരക്കുകൾ ഉയർത്തി പണ ലഭ്യത കുറയ്ക്കാനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗം തുടങ്ങാനിരിക്കെ വീണ്ടും മുഖ്യപലിശ നിരക്കുകൾ ഉയർത്തുമെന്നാണ്  സാമ്പത്തിക വിദഗ്ധരുടെ അനുമാനം. ഓഗസ്റ്റ് 3 മുതൽ 5 വരെയാണ്  മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം ചേരുന്നത്. പണപ്പെരുപ്പം ഇപ്പോഴും ഉയർന്നു തന്നെ നിൽക്കുന്നതിനാൽ നിരക്കുകൾ ഉയർത്തി പണ ലഭ്യത കുറയ്ക്കാനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. ബാങ്കിങ് സംവിധാനത്തിലെ പണലഭ്യത വ്യവസ്ഥകൾ സ്ഥിരമായി കർശനമാക്കുന്നത് റിസർവ് ബാങ്കിന്റെ നയലക്ഷ്യങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ സഹായിക്കുമെന്ന് വിശകലന വിദഗ്ധരും പ്രതീക്ഷിക്കുന്നു. വരുന്ന മാസങ്ങളിൽ പണപ്പെരുപ്പം നിയന്ത്രിക്കാനായാൽ വീണ്ടും നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയേക്കും.എന്നാൽ ഭക്ഷ്യ വിലക്കയറ്റം 2023 ൽ പോലും വരുതിയിൽ വരില്ലെന്ന മുന്നറിയിപ്പുകളും ഉണ്ട്. 

വില സ്ഥിരതയും, സുസ്ഥിരമായ വളർച്ചയും മുൻകൂട്ടി കണ്ടുകൊണ്ടാണ് റിസർവ് ബാങ്ക് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല, അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകൾ പതുക്കെ ഉയർത്തുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. യുദ്ധത്തിനെ തുടർന്ന് ആഗോളതലത്തിൽത്തന്നെ പണപ്പെരുപ്പം കൂടുതലായതിനാലാണ് പല  രാജ്യങ്ങളിലെയും  കേന്ദ്ര ബാങ്കുകൾ നിരക്കുകൾ കുത്തനെ കൂട്ടുന്നത്.

ADVERTISEMENT

English Summary : RBI May Hike Repo Rate Again