ബാങ്കിൽ നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ നിങ്ങളെ റിക്കവറി നടപടികൾക്കായിഅവർ ശല്യപ്പെടുത്താറുണ്ടോ ? എങ്കിൽ ഇനിയതു നടക്കില്ല. റിസർവ് ബാങ്ക് ഇക്കാര്യത്തിൽ ധനസ്ഥാപനങ്ങൾക്ക് കർശനമായ നിർദ്ദേശം നൽകി. വായ്പയെടുത്ത വ്യക്തിയെ രാവിലെ 8 നു മുൻപും വൈകീട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കിൽ നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ നിങ്ങളെ റിക്കവറി നടപടികൾക്കായി അവർ ശല്യപ്പെടുത്താറുണ്ടോ? എങ്കിൽ ഇനിയതു നടക്കില്ല. റിസർവ് ബാങ്ക് ഇക്കാര്യത്തിൽ ധനസ്ഥാപനങ്ങൾക്ക് കർശനമായ നിർദ്ദേശം നൽകി.

∙വായ്പയെടുത്ത വ്യക്തിയെ രാവിലെ 8 നു മുൻപും വൈകീട്ട് ഏഴിനു ശേഷവും വിളിച്ച് ശല്യപ്പെടുത്താൻ പാടില്ല.

ADVERTISEMENT

∙റിക്കവറിക്കു നിയോഗിക്കുന്ന ഏജന്റുമാർ വായ്പയെടുത്തവരെ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ഭീഷണിപ്പെടുത്തുകയോ ശല്യം ചെയ്യുകയോ അരുത്.

∙പൊതു സമൂഹത്തിൽ അപമാനിക്കരുത്.

ADVERTISEMENT

∙അനുയോജ്യമല്ലാത്ത സന്ദേശങ്ങൾ അയക്കാനും പാടില്ല.

∙തിരിച്ചടവ് മുടങ്ങിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകരുത്.

ADVERTISEMENT

∙റിക്കവറി ഏജൻസികൾ സ്വീകരിക്കുന്ന എല്ലാ നടപടികളുടെയും ഉത്തരവാദിത്തം വായ്പാ ദാതാവായ ധനകാര്യ സ്ഥാപനത്തിനു തന്നെയായിരിക്കും.

റിസർവ് ബാങ്കിന്റെ പുതിയ ഉത്തരവ് എല്ലാ ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനസ്ഥാപനങ്ങൾക്കും ബാധകമാണ്. നിലവിൽ ഹൗസിങ് ഫിനാൻസ് കമ്പനികൾക്കും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കും മാത്രമായി നിശ്ചയിച്ചിരുന്ന വ്യവസ്ഥയാണ്  എല്ലാ വായ്പകൾക്കും ബാധകമാക്കിയത്. വായ്പാ കുടിശിക തിരിച്ചുപിടിക്കുന്ന അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനികൾക്കും (എആർസി) ഉത്തരവ് ബാധകമായിരിക്കും.

English Summary : Reserve Bank Said Never Disturbe Loan Defaulters