നോട്ട് നിരോധനത്തിനും കൊറോണ തുടങ്ങിയതിനും ശേഷം ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ വ്യാപകമായി ഉപയോഗിക്കുവാൻ തുടങ്ങി . ജനങ്ങൾക്കും, സമ്പദ്വ്യവസ്ഥക്കും ഒരുപോലെ ഉപകാരമായതിനാൽ കേന്ദ്ര സർക്കാരും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഡിജിറ്റൽ പേയ്‌മെന്റുകൾക്കു ഒരു അധിക ചാർജ് കൂടി പല കമ്പനികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോട്ട് നിരോധനത്തിനും കൊറോണ തുടങ്ങിയതിനും ശേഷം ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ ഇടപാടുകൾ വ്യാപകമായി. ജനങ്ങൾക്കും, സമ്പദ് വ്യവസ്ഥയ്ക്കും ഒരുപോലെ ഉപകാരമായതിനാൽ കേന്ദ്ര സർക്കാരും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഡിജിറ്റൽ പേയ്‌മെന്റുകൾക്കു ഒരു അധിക ചാർജ് കൂടി പല കമ്പനികളും ഈടാക്കുന്നുണ്ട് എന്ന് എത്ര പേർക്കറിയാം?. 'കൺവീനിയന്‍സ് ഫീസ്' എന്ന പേരിൽ ഈടാക്കുന്ന ഇതിന് പല നിരക്കാണ് പലരും ചുമത്തുന്നത്. വൈദ്യുതി, ബ്രോഡ്‌ബാൻഡ്, റെയിൽവേ ടിക്കറ്റ് അല്ലെങ്കിൽ വിമാന ടിക്കറ്റ് എന്നിവയ്‌ക്കായി ഉപഭോക്താക്കൾ ഡിജിറ്റൽ സേവന ദാതാക്കൾക്ക് നൽകുന്ന ചാർജാണ് കൺവീനിയൻസ് ഫീസ്. റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്  10 ശതമാനം വരെ കൺവീനിയൻസ് ഫീസ് ഈടാക്കുന്നുണ്ട്. ഓൺലൈനായി സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും സമാനമായ നിരക്കുകൾ ഈടാക്കുന്നുണ്ട്.

നിയന്ത്രണമില്ല

ADVERTISEMENT

നിലവിൽ, ഇന്ത്യയിൽ കൺവീനിയൻസ് ഫീസ് നിയന്ത്രിക്കുന്നതിന് നിയമങ്ങളൊന്നുമില്ല, അത്തരം നിരക്കുകൾ ഡിജിറ്റൽ സേവന ദാതാക്കളുടെ സൗകര്യത്തിനനുസരിച്ചാണ് ഈടാക്കുന്നത്. ഇതിനെതിരെ ധാരാളം പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും കൃത്യമായ നിയമമില്ലാത്തതിനാൽ ഈ പ്രശ്‍നം പരിഹരിക്കാൻ സാധിക്കുന്നില്ല. ഇതിനെ കുറിച്ചുള്ള രാജ്യവ്യാപകമായ ഒരു സർവേയിൽ 77% ഉപഭോക്താക്കളും തങ്ങൾ ഓൺലൈനിൽ ബുക്ക് ചെയ്യുന്ന ഭൂരിഭാഗം സേവനങ്ങൾക്കും കൺവീനിയന്‍സ്  ഫീസ് ഈടാക്കുന്നതായി പറഞ്ഞു. കൺവീനിയന്‍സ് ചാർജ് എത്രയെന്നു ഒരു സേവനം ഉപയോഗിക്കുന്നതിന് മുൻപ് കൃത്യമായി കമ്പനികൾ പറയുന്നില്ല എന്നതാണ് ഉപഭോക്താക്കൾ ഉയർത്തുന്ന മറ്റൊരു പ്രശ്‍നം. പലരും ഈ ഒരു കാരണം മൂലം ഡിജിറ്റൽ പേയ്‌മെന്റുകൾ ഉപയോഗിക്കുവാൻ ഇപ്പോൾ മടിക്കുകയാണ്. സർക്കാർ ഈ ഒരു കാര്യത്തിൽ ഒരു വ്യക്തത കൊണ്ടുവന്നില്ലെങ്കിൽ ഡിജിറ്റൽ ഇടപാടുകളിൽ പിന്നോട്ടു പോകൽ ഉണ്ടായേക്കാം.

English Summary : Know more about Convenience Fees in Digital Payment