സാധനങ്ങൾ വാങ്ങുന്നതിനു മാത്രമല്ല നിക്ഷേപം നടത്താനും നമുക്ക് ആമസോൺ പേയിലൂടെ സാധിക്കും. ആമസോൺ 'കുവേര' യുമായി സഹകരിച്ചാണ് 'വെൽത് അക്കൗണ്ട്' വഴി നേരിട്ടുള്ള നിക്ഷേപങ്ങൾക്ക് സൗകര്യമൊരുക്കുന്നത് . ഇതിലൂടെ നിക്ഷേപം തുടങ്ങാനും, ഇടപാടുകൾ നടത്താനും, വിശകലനം നടത്താനും സാധിക്കും. വെല്ത് അക്കൗണ്ട് വഴി പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധനങ്ങൾ വാങ്ങുന്നതിനു മാത്രമല്ല നിക്ഷേപം നടത്താനും നമുക്ക് ആമസോൺ പേയിലൂടെ സാധിക്കും. ആമസോൺ 'കുവേര' യുമായി സഹകരിച്ചാണ് 'വെൽത് അക്കൗണ്ട്' വഴി നേരിട്ടുള്ള നിക്ഷേപങ്ങൾക്ക് സൗകര്യമൊരുക്കുന്നത്. ഇതിലൂടെ നിക്ഷേപം തുടങ്ങാനും, ഇടപാടുകൾ നടത്താനും, വിശകലനം നടത്താനും സാധിക്കും. വെല്‍ത് അക്കൗണ്ട് വഴി പല ബ്രോക്കർമാരുടെ മ്യൂച്ചൽ ഫണ്ടുകൾ ഒരുമിച്ച്‌ ആക്കാനും സാധിക്കും. 

എങ്ങനെ തുടങ്ങാം?

ADVERTISEMENT

∙Amazon Pay ഡാഷ്‌ബോർഡിലെ "FD & Mutual Funds" ഐക്കണിൽ ക്ലിക്ക് ചെയ്യുക. വെൽത്ത് പ്ലാറ്റ്‌ഫോമിലേക്ക് പോകുന്നതിനുള്ള നിബന്ധനകൾ അംഗീകരിക്കുക.

∙ഇ മെയിലും മൊബൈൽ നമ്പറും സ്ഥിരീകരിച്ചും KYC പൂർത്തിയാക്കിയും വെൽത്ത് അക്കൗണ്ടിൽ ബാങ്ക് വിശദാംശങ്ങൾ ചേർത്തും അക്കൗണ്ട്  തുടങ്ങുന്നത്‌  പൂർത്തിയാക്കുക.

ADVERTISEMENT

ഇതിന്റെ കൂടെ പാൻ കാർഡും, ബാങ്ക് അക്കൗണ്ടും നൽകണം. സെബി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ 'വെല്‍ത് അക്കൗണ്ട്' സുരക്ഷിതമാണ്. ഇത് ഉപയോഗിക്കുന്നതിന് നിരക്കുകൾ പ്രത്യേകിച്ച് ഒന്നും ഇല്ല. ആമസോണിന്റെ പ്ലാറ്റ്‌ഫോമിലാണ് ഇതെങ്കിലും, ആമസോൺ പേ ബാലൻസ് ഉപയോഗിച്ച് മ്യൂച്ചൽ ഫണ്ടുകൾ വാങ്ങാനോ, സ്ഥിര നിക്ഷേപം നടത്താനോ സാധിക്കില്ല.

അതിനായി ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണം.എന്നാൽ വെല്‍ത് അക്കൗണ്ട് ഉള്ള ഉപഭോക്താക്കൾക്ക്  ആമസോൺ ഗിഫ്റ്റ്  കാർഡ്  ലഭിക്കും.  ആമസോൺ പേ ലേറ്റർ, നോ കോസ്റ്റ് ഇ എം ഐ ഉപയോഗിച്ചും മ്യൂച്ചൽ ഫണ്ടിലേക്കും, സ്ഥിര നിക്ഷേപത്തിലേക്കും പണം അടക്കാൻ സാധിക്കില്ല. ഓരോ ഇടപാടുകൾ നടത്തുന്നതും വെല്‍ത് അക്കൗണ്ടിൽ കാണാം. ഷോപ്പിങ് നടത്തുന്ന വെബ്സൈറ്റിലൂടെ നിക്ഷേപം നടത്താനും, വിശകലനം ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. 

ADVERTISEMENT

English Summary: Investing in Mutual Fund and FD is Posible through Amazone