റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് ആയ റിപ്പോനിരക്ക് 0.35 ശതമാനം വർധിപ്പിച്ച് 6.25 ശതമാനമാക്കിയതോടെ വായ്പ എടുക്കുന്നവർ അൽപ്പം കരുതലെടുക്കുന്നത് നല്ലതാണ്. ആർബിഐ നിരക്കുയർത്തിയത് ഭവന, വാഹന, ബിസിനസ് വായ്പകളെ എല്ലാം ബാധിക്കുമെങ്കിലും പേഴ്സണൽ വായ്പകളുടെയും വിദ്യാഭ്യാസ വായ്പകളുടെയും പലിശ നിരക്ക് കുത്തനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് ആയ റിപ്പോനിരക്ക് 0.35 ശതമാനം വർധിപ്പിച്ച് 6.25 ശതമാനമായി ഉയർത്തിയത് ഭവന, വാഹന, ബിസിനസ് വായ്പകളെ എല്ലാം ബാധിക്കുമെങ്കിലും വ്യക്തിഗത വായ്പകളുടെയും വിദ്യാഭ്യാസ വായ്പകളുടെയും പലിശ നിരക്ക് കുത്തനെ ഉയരും. ഇതിന്റെ കാഠിന്യം ഏറ്റവും അനുഭവിക്കേണ്ടി വരിക വിദേശ വിദ്യാഭ്യാസ വായ്പകളാണ്. പ്രത്യേകിച്ചും വിദേശ പഠന വായ്പയ്ക്ക് ആവശ്യക്കാർ ഏറെയുള്ള ഈ സമയത്ത് ഉണ്ടായ പലിശ നിരക്കു വർധന അവർക്ക് അധിക ഭാരമാകും.

കൂടുതൽ ദുസഹം

ADVERTISEMENT

പല ബാങ്കുകളും വിദേശ വിദ്യാഭ്യാസ വായ്പയ്ക്ക് മുൻഗണന നൽകാത്തതിനാൽ ഉയർന്ന പലിശ നിരക്കാണ് ഈടാക്കുന്നത്. രൂപയുടെ മൂല്യശോഷണം, ഡോളറിന്റെ മുന്നേറ്റം, പല വിദേശ രാജ്യങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും ജീവിതച്ചെലവിലെ വർധനയും പഠന ഫീസ് ഉയരുന്നതും കാരണം വിദേശ പഠനം കൂടുതൽ ദുസഹമാണിപ്പോൾ. 

കൂനിന്മേൽ കുരു

ADVERTISEMENT

ഇതിനിടയിലാണ് കൂനിന്മേൽ കുരു പോലെ വിദേശ വിദ്യാഭ്യാസ വായ്പയുടെ പലിശ നിലവിലെ 11.5 –12 ശതമാനത്തിൽ നിന്ന് റിപ്പോ നിരക്ക് വർധനവ് കാരണം .35 ശതമാനം കൂടി വർധിക്കാന്‍ പോകുന്നത്. മിക്ക വിദേശ രാജ്യങ്ങളിലേക്കുമുള്ള പഠന തയാറെടുപ്പുകൾ നടക്കുന്ന സമയമാണിപ്പോൾ. മക്കൾ വിദേശത്ത് പഠിച്ച് മികച്ചൊരു ജോലി കരസ്ഥമാക്കിയാൽ അങ്ങനെയെങ്കിലും ജീവിതം സുരക്ഷിതമാക്കാം എന്ന സാധാരണക്കാരായ മാതാപിതാക്കളുടെയും കുട്ടികളുടെയും സ്വപ്നങ്ങൾക്കാണ് ഇതിലൂടെ മങ്ങലേൽക്കുന്നത്.

English Summary : RBI Repo Rate Hike, Foreign Education Loan Become Costlier 

ADVERTISEMENT