. പലിശ കൂടിയതോടെ ബാങ്കുകളിലെ സ്ഥിരനിക്ഷേപം വീണ്ടും ആകർഷകമായി. മുതിർന്ന പൗരന്മാർക്ക് (60–79 വയസ്സ്) അരശതമാനവും സൂപ്പർ സീനിയേഴ്സിന് 0.8 ശതമാനവും അധിക പലിശ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലെല്ലാം ആകൃഷ്ടരായി മുതിർന്ന ദമ്പതികൾ ഉൾപ്പെെട പലരും ബാങ്കുകളിൽ സ്ഥിര നിക്ഷേപത്തിന്

. പലിശ കൂടിയതോടെ ബാങ്കുകളിലെ സ്ഥിരനിക്ഷേപം വീണ്ടും ആകർഷകമായി. മുതിർന്ന പൗരന്മാർക്ക് (60–79 വയസ്സ്) അരശതമാനവും സൂപ്പർ സീനിയേഴ്സിന് 0.8 ശതമാനവും അധിക പലിശ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലെല്ലാം ആകൃഷ്ടരായി മുതിർന്ന ദമ്പതികൾ ഉൾപ്പെെട പലരും ബാങ്കുകളിൽ സ്ഥിര നിക്ഷേപത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

. പലിശ കൂടിയതോടെ ബാങ്കുകളിലെ സ്ഥിരനിക്ഷേപം വീണ്ടും ആകർഷകമായി. മുതിർന്ന പൗരന്മാർക്ക് (60–79 വയസ്സ്) അരശതമാനവും സൂപ്പർ സീനിയേഴ്സിന് 0.8 ശതമാനവും അധിക പലിശ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലെല്ലാം ആകൃഷ്ടരായി മുതിർന്ന ദമ്പതികൾ ഉൾപ്പെെട പലരും ബാങ്കുകളിൽ സ്ഥിര നിക്ഷേപത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലിശ കൂടിയതോടെ ബാങ്കുകളിലെ സ്ഥിരനിക്ഷേപം വീണ്ടും ആകർഷകമായി. മുതിർന്ന പൗരന്മാർക്ക് (60–79 വയസ്സ്) അരശതമാനവും സൂപ്പർ സീനിയേഴ്സിന് 0.8 ശതമാനവും അധിക പലിശ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലെല്ലാം ആകൃഷ്ടരായി മുതിർന്ന ദമ്പതികൾ ഉൾപ്പെടെ പലരും ബാങ്കുകളിൽ സ്ഥിര നിക്ഷേപത്തിന് ഒരുങ്ങുന്നു.

ബാങ്കുകളിൽ ജോയിന്റ് അക്കൗണ്ട് തുറക്കുന്നവരിൽ ഭൂരിപക്ഷവും കരുതുന്നത് ആരെങ്കിലും ഒരാൾ ഒപ്പിട്ടാൽ എല്ലാ ഇടപാടുകളും നടത്താമല്ലോ എന്നാണ്. പക്ഷേ അതല്ല വസ്തുത. അതിനാൽ, ബാങ്കുകളിൽ സ്ഥിരനിക്ഷേപം തുടങ്ങാൻ തയാറെടുക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രത്യേകിച്ചു മുതിർന്ന പൗരൻമാർ.

ADVERTISEMENT

അധിക പലിശ ലഭ്യമാക്കാൻ 

∙മുതിർന്ന പൗരന്മാർക്കുള്ള അധിക പലിശ ലഭ്യമാക്കാൻ, നിക്ഷേപം മുതിർന്ന പൗരന്റെ പേരിൽ ആയിരിക്കണം. അതല്ല, രണ്ടോ മൂന്നോ പേർ ചേർന്നാണ് നിക്ഷേപമെങ്കിൽ ആദ്യ പേരുകാരൻ മുതിർന്ന പൗരനായിരിക്കണം. 

രണ്ടോ അതിലധികമോ പേർ ചേർന്നുള്ള ജോയിന്റ് അക്കൗണ്ട് നിക്ഷേപം പലപ്പോഴും പ്രധാനമായും ഒരേ ഒരു ലക്ഷ്യത്തോടു കൂടിയാകും തുടങ്ങുന്നത്. തങ്ങൾക്ക് അരുതാത്തതെന്തെങ്കിലും സംഭവിച്ചാൽ പണം മറ്റുള്ളവരുടെ കൈവശം വലിയ നൂലാമാലകളില്ലാതെ എത്തിച്ചേരണം. എന്നാൽ, ഇത്തരം നിക്ഷേപങ്ങളിൽ സാധാരണക്കാർ ശ്രദ്ധിക്കാത്ത ചിലതുണ്ട്. 

അക്കൗണ്ട് ഓപ്പറേഷൻ

ADVERTISEMENT

ഒരാളുടെ പേരിൽ മാത്രമാണ് സേവിങ്സ് ബാങ്ക് അക്കൗണ്ടോ സ്ഥിര നിക്ഷേപമോ തുടങ്ങുന്നതെങ്കിൽ അക്കൗണ്ട് ഓപ്പറേഷൻ ‘single’ എന്നാവും കൊടുക്കുക. ഇവിടെ നിർബന്ധമായും നോമിനിയെ നാമനിർദേശം ചെയ്യണം. അങ്ങനെയെങ്കിൽ അക്കൗണ്ട് ഹോൾഡറുടെ കാലശേഷം നിയമതടസ്സങ്ങളില്ലാതെ തുക നോമിനിക്കു കൈമാറാൻ ബാങ്കിനു സാധിക്കും. 

ഒരു കാര്യം ശ്രദ്ധിക്കുക, അക്കൗണ്ട് ഹോൾഡറുടെ മരണശേഷം അയാളുടെ സ്ഥിരനിക്ഷേപം കാലാവധി പൂർത്തിയാകാൻ രണ്ടു വർഷം കൂടി ബാക്കിയുണ്ടെന്നു കരുതുക. അങ്ങനെയെങ്കിൽ കാലാവധി പൂർത്തിയായിട്ടു മാത്രമേ നോമിനിക്ക് ഈ തുക ലഭിക്കൂ. കാലാവധി എത്തും മുൻപു നിക്ഷേപം മുൻ‌കൂർ പിൻവലിക്കാനോ ഈ ഡിപ്പോസിറ്റിന്റെ ഈടിന്മേൽ വായ്പ എടുക്കാനോ സാധ്യമല്ല. 

ജോയിന്റ് അക്കൗണ്ട്

‘either or survivor operation’ എന്നത് രണ്ടു പേർ ചേർന്ന് ആരംഭിക്കുന്ന അക്കൗണ്ടുകളിൽ സാധാരണ നൽകപ്പെടുന്ന നിർദേശമാണ്. സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപകരിൽ ആരെങ്കിലും ഒരാൾ ഒപ്പിട്ടാൽ ചെക്ക് ക്ലിയർ ചെയ്തു കിട്ടും. പക്ഷേ, ഡെബിറ്റ് കാർഡ്, നോമിനേഷൻ, അക്കൗണ്ടിൽ പുതിയ ഒരാളെ ചേർക്കാനോ, ഒരാളെ ഒഴിവാക്കാനോ അക്കൗണ്ട് ക്ലോസ് ചെയ്യാനോ ഒക്കെയുള്ള മറ്റു നിർദേശങ്ങൾ ഇരുവരും ചേർന്നു നൽകണം. 

ADVERTISEMENT

രണ്ടുപേരിൽ കൂടുതലുള്ള അക്കൗണ്ട്

രണ്ടു പേരിൽ കൂടുതൽ അക്കൗണ്ട് ഹോൾഡേഴ്സ് ആയി വരുമ്പോഴാണ് ‘any one or survivor’ എന്ന നിർദേശം നൽകേണ്ടി വരുക. മേൽപറഞ്ഞതു പോലെ അക്കൗണ്ട് ഓപ്പറേഷൻ ആരാലും നടത്താമെങ്കിലും മറ്റു നിർദേശങ്ങൾ നൽകാൻ എല്ലാവരും കൂടിയേ തീരൂ. 

ജോയിന്റ് ഓപ്പറേഷൻ

രണ്ടോ അതിലധികമോ ആളുകൾ ചേർന്നുള്ള അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യാൻ നൽകുന്ന നിർദേശം ഇത്തരത്തിലാണെങ്കിൽ ഒപ്പിടുന്നത് തൊട്ട് ഏതൊരു നിർദേശവും പാലിക്കപ്പെടാൻ എല്ലാ അക്കൗണ്ട് ഹോൾഡേഴ്സും ഒപ്പിട്ട നിർദേശം വേണ്ടിവരും.

അക്കൗണ്ടുകളിലെ തർക്കം

‘either or survivor’ , ‘any one or survivor operation’ പിന്തുടർന്ന് അക്കൗണ്ട് ഉടമകളിൽ ആരെങ്കിലും ഒരാൾ മരണപ്പെട്ടാൽ, ജീവിച്ചിരിക്കുന്ന വ്യക്തിക്കു പണം നൽകാൻ ബാങ്കിനു നിയമതടസ്സമില്ലെങ്കിലും മരണപ്പെട്ട ആളുടെ അനന്തരാവകാശിക്ക് ഒരു കോടതി ഉത്തരവു സമ്പാദിച്ച് പണം നൽകുന്നതു നിർത്തിവയ്ക്കാനാകും. ഇനി പണം ജീവിച്ചിരിക്കുന്ന നിക്ഷേപകന് ബാങ്ക് കൊടുത്തു കഴിഞ്ഞാൽ പോലും, മരിച്ചുപോയ അക്കൗണ്ട് ഹോൾഡറുടെ അനന്തരാവകാശികൾക്ക്, തങ്ങൾക്കു കൂടി ഈ പണം അർഹതപ്പെട്ടതാണെങ്കിൽ, കോടതി വഴി വസൂലാക്കാനാകും 

ലേഖകൻ പ്രമുഖ പൊതുമേഖലാ ബാങ്കിലെ ഉദ്യോഗസ്ഥനാണ് 

English Summary : How to Handle Joint Accounts in Banks