ബാങ്ക് തകർന്നാൽ എത്ര തുകയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും? ഇപ്പോൾ പലരും അന്വേഷിക്കുന്ന കാര്യമാണ്. അമേരിക്കൻ ബാങ്കുകളുടെ തകർച്ചയാണ് നാട്ടിലും ആശങ്ക ഉയർത്തുന്നത്. ആരു നൽകുന്നു, എവിടെയെല്ലാം? റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപസ്ഥാപനമായ ഡിഐസിജിസിയാണ് (Deposit Insurance Credit Guarantee

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്ക് തകർന്നാൽ എത്ര തുകയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും? ഇപ്പോൾ പലരും അന്വേഷിക്കുന്ന കാര്യമാണ്. അമേരിക്കൻ ബാങ്കുകളുടെ തകർച്ചയാണ് നാട്ടിലും ആശങ്ക ഉയർത്തുന്നത്. 

ആരു നൽകുന്നു, എവിടെയെല്ലാം?

ADVERTISEMENT

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപസ്ഥാപനമായ ഡിഐസിജിസിയാണ് (Deposit Insurance Credit Guarantee Corporation) ബാങ്ക് നിക്ഷേപത്തിനു പരിരക്ഷ നൽകുന്നത്. ദേശസാത്കൃത - ഷെഡ്യൂൾഡ് ബാങ്കുകൾക്കും ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകൾക്കും പരിരക്ഷ ലഭ്യമാണ്. 

നിങ്ങളുടെ ബാങ്കിനു പരിരക്ഷയുണ്ടോ?

www.dicgc.org.in എന്ന വെബ്‌സൈറ്റിൽ പരിരക്ഷ ലഭ്യമാക്കുന്ന ബാങ്കുകളുടെ ലിസ്റ്റുണ്ട് അതിൽ നിങ്ങളുടെ ബാങ്കിന്റെ പേരുണ്ടോ എന്നു പരിശോധിച്ച് ഉറപ്പാക്കാം.

പരിരക്ഷ 5 ലക്ഷത്തിന് ഓരോ ബാങ്കിലെയും നിക്ഷേപത്തിനു പരിരക്ഷ ലഭിക്കും. പക്ഷേ, അത് മുതലും പലിശയും ചേർത്ത് 5 ലക്ഷം രൂപയ്ക്കു വരെയാണ്. ബാങ്ക് നിക്ഷേപത്തിനുള്ള പരിരക്ഷ അഞ്ചു ലക്ഷം ആക്കിയെങ്കിലും ഇക്കാലത്ത് അത് ഒട്ടും പര്യാപ്തമല്ല എന്ന അഭിപ്രായമാണ് സാധാരണക്കാർക്ക്. 

ADVERTISEMENT

എന്നാൽ, അനുവദനീയമായ പരിധിക്കുള്ളിൽനിന്നു തന്നെ നിങ്ങളുടെ നിക്ഷേപത്തിനു കൂടുതൽ പരിരക്ഷ നേടാനാ‍കും. അഞ്ചല്ല, അതിന്റെ പലമടങ്ങ് തുകയ്ക്കു കവറേജ് ഉറപ്പിക്കാം. നിയമം മനസ്സിലാക്കി പ്രവർത്തിച്ചാൽ മതി. ശ്യാമിനെപ്പോലെ, 

ശ്യാമിനുണ്ട് 30 ലക്ഷം വരെ പരിരക്ഷ 

ഒരു ബാങ്കിലെ 5 ലക്ഷം വരെയുള്ള നിക്ഷേപത്തിനാണ് കവറേജ്. പക്ഷേ ഒരു ബാങ്കിൽ ഒരാളുടെ പേരിലുള്ള സേവിങ്സ്, കറന്റ്, സ്ഥിരനിക്ഷേപങ്ങളെല്ലാം അടക്കമാണ് ഈ 5 ലക്ഷം. എന്നാൽ ഓരോ നിക്ഷേപകന്റെയും ഓരോ അവകാശത്തിലും കഴിവിലുമുള്ള നിക്ഷേപങ്ങൾ പരിരക്ഷയ്ക്കായി പ്രത്യേകം പരിഗണിക്കും. അതാണ് പരിരക്ഷ ഉയർത്താനായി ഉപയോഗിക്കേണ്ടത്. ശ്യാം ഇതെങ്ങനെ ചെയ്തിരിക്കുന്നു എന്നു മനസ്സിലാക്കാം.

ഭാര്യയും 2 മക്കളുമടങ്ങുന്ന ശ്യാം തിരുവനന്തപുരത്തെ ഒരു ബാങ്കിന്റെ ശാഖയിലാണ് ഇടപാടു നടത്തുന്നത്. നിയമം കൃത്യമായി മനസ്സിലാക്കിയ ശ്യാം കുടുംബാഗങ്ങളുടെ പേരിൽ വിഭജിച്ചു നിക്ഷേപിക്കുകയാണു ചെയ്തത്. കാണുക 

ADVERTISEMENT

ശ്യാമിന്റെയും കുടുംബത്തിന്റെയും ഈ 30 ലക്ഷം രൂപയുടെ മുഴുവൻ നിക്ഷേപത്തിനും ഇൻഷുറൻസ് ലഭ്യമാണ്. 

ഇതുകൊണ്ടു തീർന്നില്ല. ഇനിയും പേരുകളുടെ കോമ്പിനേഷൻ - പെർമ്യൂട്ടേഷനിലൂടെ പരിരക്ഷ കൂടുതൽ നിക്ഷേപത്തുകയ്ക്കു വർധിപ്പിക്കാൻ പലർക്കും അവസരമുണ്ട്. 

അതേസമയം ശ്യാമിന്റെ മാത്രം പേരിൽ ഇതേ ബാങ്കിലെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ 2 ലക്ഷം രൂപയും കറന്റ് അക്കൗണ്ടിൽ 1 ലക്ഷം രൂപയും ഉണ്ടെന്നിരിക്കട്ടെ. സ്ഥിരനിക്ഷേപത്തിലെ അഞ്ചു ലക്ഷം കൂടിയാകുമ്പോൾ ആകെ-8 ലക്ഷം. പക്ഷേ, ഇൻഷുറൻസ് 5 ലക്ഷം രൂപയ്ക്കു വരെ മാത്രം. അതും പലിശയടക്കം. 

ഇനി ഈ ബാങ്കിന്റെ തിരുവനന്തപുരം, കോഴിക്കോട് ശാഖകളിൽ ശ്യാമിനു നിക്ഷേപമുണ്ടെന്നിരിക്കട്ടെ. അവ വ്യത്യസ്തമായി പരിഗണിക്കില്ല. അവയിൽ മൊത്തം അഞ്ചു ലക്ഷത്തിനേ കവറേജ് കിട്ടൂ.

English Summary : Smart way to Keep Your Money Secure in Case any Bank Crisis