2023 ജൂലൈ 1 മുതൽ ബുക്ക് ചെയ്യുന്ന വിദേശ യാത്രാ പാക്കേജുകൾ കൂടുതൽ ചെലവേറിയതായിരിക്കും. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (LRS) കീഴിൽ വിദേശത്തേക്ക് പണമയയ്‌ക്കുന്നതിന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ഉറവിടത്തിൽ (TCS) ശേഖരിക്കുന്ന നികുതി 20 ശതമാനമായി ഉയർത്തി.അതിനാൽ ജൂലൈ ഒന്ന് മുതൽ വിദേശ യാത്രാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂലൈ 1 മുതൽ ബുക്ക് ചെയ്യുന്ന വിദേശ യാത്രാ പാക്കേജുകൾക്ക് ചെലവേറും. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (LRS) കീഴിൽ വിദേശത്തേക്ക് പണമയയ്‌ക്കുന്നതിന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ഉറവിടത്തിൽ (TCS) ശേഖരിക്കുന്ന നികുതി  20 ശതമാനമായി ഉയർത്തി. അതിനാൽ ജൂലൈ ഒന്ന് മുതൽ  വിദേശ യാത്രാ പാക്കേജുകൾ ബുക്ക് ചെയ്യുന്നതിനുള്ള പണമടയ്ക്കലിന് നിലവിലുള്ള 5 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ടിസിഎസ് വർദ്ധിക്കും. 2 ലക്ഷം രൂപക്ക് വിദേശ ടൂർ പാക്കേജ് ക്രെഡിറ്റ് കാർഡ് വഴി ബുക്ക് ചെയ്യുമ്പോൾ 40,000 രൂപ അധികമായി നൽകേണ്ടി വരും. 

ക്രെഡിറ്റ് കാർഡ് വഴിയുള്ള വിദേശ യാത്ര ബുക്കിങ്ങുകൾ  നികുതി പിരിവിൽപെടാത്തത്  മൂലമാണ് ഇത്തരത്തിൽ പുതിയ നികുതി സർക്കാർ ഏർപ്പെടുത്തിയത്. 

ADVERTISEMENT

എന്നാൽ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ എല്ലാം  നികുതി  പരിധിയിൽ കൊണ്ടുവരുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് വിദഗ്ധർ പറയുന്നു. വിദ്യാഭ്യാസം, മെഡിക്കൽ ചെലവുകൾ തുടങ്ങിയ ആവശ്യങ്ങൾക്കായുള്ള ചില ഇടപാടുകൾ ഈ ഉയർന്ന 20 ശതമാനം TCS-ന്റെ പരിധിക്ക് പുറത്താണ്. ടിസിഎസിന്റെ ലെവി ആകർഷിക്കുന്ന ഇടപാടുകളും അല്ലാത്ത ഇടപാടുകളും തിരിച്ചറിയുക എന്നതാണ് പ്രധാന പ്രശ്‍നം. അതുകൊണ്ടു  ഒരു ക്രെഡിറ്റ് കാർഡ് ഉപയോക്താവ് വിദേശ ടൂർ പേയ്‌മെന്റുകൾ LRS പ്രകാരമാണ് നടത്തിയതെന്ന് തെളിയിക്കാൻ ആവശ്യമായ എല്ലാ രേഖകളും സൂക്ഷിക്കണം.ഫോം 26ASൽ നിക്ഷേപിച്ചിട്ടുള്ള TCSനെക്കുറിച്ചുള്ള വിവരങ്ങൾ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റുമായി പൊരുത്തപ്പെടണം. ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ അവരുടെ കാർഡ് ഉപയോഗിക്കുമ്പോൾ 20 ശതമാനം TCS-ന്റെ ബഫറും സൂക്ഷിക്കണം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾ  സൗജന്യമായിരുന്നെങ്കിലും, ഇപ്പോൾ പല ഇടപാടുകൾക്കും ഫീസ് ഈടാക്കുന്നുണ്ട്. 

English Summary : Credit Card Booking for Foreign Trip Become Costlier