സ്കൂൾ തുറക്കുമ്പോൾ എത്ര കാശ് കൈയിലുണ്ടെങ്കിലും പോരാ എന്ന് തോന്നിപ്പോകും. പ്രത്യേകിച്ചും ശമ്പളക്കാർക്ക്. എന്നാൽ മക്കളുടെ സ്കൂൾ തുറപ്പ് എന്ന കാര്യം പെട്ടെന്നുണ്ടായതാണോ? ഒരിക്കലുമല്ല. എന്നാൽ അൽപ്പമൊന്നു തയാറെടുത്താൽ സ്കൂൾ തുറക്കുമ്പോൾ മക്കൾക്കുള്ള ആവശ്യങ്ങളെല്ലാം നിറവേറ്റാനാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂൾ തുറക്കുമ്പോൾ എത്ര കാശ് കൈയിലുണ്ടെങ്കിലും പോരാ എന്ന് തോന്നിപ്പോകും. പ്രത്യേകിച്ചും ശമ്പളക്കാർക്ക്. എന്നാൽ മക്കളുടെ സ്കൂൾ തുറപ്പ് എന്ന കാര്യം പെട്ടെന്നുണ്ടായതാണോ? ഒരിക്കലുമല്ല. ചുരുങ്ങിയത് ഒരു വർഷം മുമ്പെങ്കിലും അതെക്കുറിച്ച് അറിയാമല്ലോ. അതുകൊണ്ട് അൽപ്പമൊന്നു തയാറെടുത്താൽ സ്കൂൾ തുറക്കുമ്പോൾ മക്കളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാനാകും. എങ്ങനെയെന്നല്ലേ?

മാസശമ്പളത്തിലൊരു വിഹിതം വെറുതെ അക്കൗണ്ടില്‍ കിടക്കുന്നുണ്ടാകുമല്ലോ. ആ തുകയിലൊരു വിഹിതം മക്കളുടെ ഇത്തരം ചെലവുകൾക്ക് എന്ന ലക്ഷ്യത്തോടെ ഇപ്പോൾ സുരക്ഷിതമായി നിക്ഷേപിച്ചാല്‍ അടുത്ത തവണത്തെ സ്കൂൾ തുറക്കലിന് മികച്ച നേട്ടം ലഭിക്കും. ഇതിന് ശമ്പളക്കാര്‍ക്ക് നിക്ഷേപിക്കാവുന്ന മികച്ച പദ്ധതിയാണ് ആവര്‍ത്തന നിക്ഷേപം( ആര്‍.ഡി.). മുൻകൂട്ടി അറിയുന്ന വിവിധ ആവശ്യങ്ങൾക്ക് ഘട്ടംഘട്ടമായി നിക്ഷേപിക്കാനാകുന്ന പദ്ധതിയാണിത്.

ADVERTISEMENT

മാസ തവണകളായി നിക്ഷേപിച്ച് വലിയൊരു സംഖ്യ കാലാവധിയില്‍ നേടിയെടുക്കാന്‍ ഈ പദ്ധതി വഴി സാധിക്കും. പോസ്റ്റ് ഓഫീസുകളും ബാങ്കുകളും ഈ നിക്ഷേപമൊരുക്കുന്നുണ്ട്

എങ്ങനെ ചേരാം

പോസ്റ്റ് ഓഫീസില്‍ നിന്ന് ആവര്‍ത്തന നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും. പ്രായ പരിധിയില്ലാതെ അക്കൗണ്ടെടുക്കാം. 10 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ടെടുക്കാം. ജോയിന്റ് അക്കൗണ്ടും അനുവദിക്കും. ഒരാള്‍ക്ക് എത്ര അക്കൗണ്ടും ആരംഭിക്കാം. 

നിക്ഷേപം

ADVERTISEMENT

 ആർഡിയിലേയ്ക്ക് മാസത്തില്‍ 100 രൂപ മുതല്‍ നിക്ഷേപിക്കാം. 10 രൂപയുടെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ഒരു മാസത്തിലെ നിശ്ചിത തീയതിക്കുള്ളില്‍ പണം അടച്ചില്ലെങ്കില്‍ 100 രൂപയ്ക്ക് ഒരു രൂപ നിരക്കില്‍ പിഴ ഈടാക്കും. മാത്രമല്ല  കുടിശിക വരുത്തിയാല്‍  അതടച്ച ശേഷം മാത്രമെ അടുത്ത മാസ അടവ് സ്വീകരിക്കുകയുള്ളൂ.

പോസ്റ്റ് ഓഫീസില്‍ നേരിട്ട് പോയി പണം അടയ്ക്കാം. അല്ലെങ്കില്‍ പോസിറ്റ് ഓഫീസിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ആപ്പ് വഴിയും പണം ഓണ്‍ലൈനായി അടക്കാം. ബാങ്കുകളും ആർ ഡി ഒരുക്കുന്നുണ്ട്.

പലിശ നിരക്ക്

2023 മാർച്ച്‌ 31 മുതല്‍ 6.2 ശതമാനമാണ് പലിശ നിരക്ക്. 5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് ആര്‍ഡിയുടെ കാലാവധി. ബാങ്ക് ആർഡികള്‍ ഒരു വർഷ കാലയളവുള്ളവയുമുണ്ട്. പോസ്റ്റ് ഓഫീസ് ആര്‍ഡിയിൽ 5 വര്‍ഷത്തേക്ക് കാലാവധി വര്‍ധിപ്പിക്കാം. ലഘു സമ്പാദ്യ പദ്ധതിയായതിനാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് അവലോകനം ചെയ്യും. ത്രൈമാസത്തില്‍ കോമ്പൗണ്ട് ചെയ്താണ് പലിശ കണക്കാക്കുന്നത്.  അക്കൗണ്ട് ആരംഭിച്ച ദിവസം മുതലാണ് മാസം കണക്കാക്കുക. കാലാവധിക്ക് മുന്‍പ് അക്കൗണ്ട് പിന്‍വലിച്ചാല്‍ സേവിങ്സ് അക്കൗണ്ട് പലിശ നിരക്ക് മാത്രമെ ലഭിക്കുകയുള്ളൂ.

ADVERTISEMENT

വായ്പ

നിക്ഷേപം ആരംഭിച്ച് 12 മാസം പൂര്‍ത്തിയാക്കിയവര്‍ക്ക് വായ്പ സൗകര്യം ലഭിക്കും. അടച്ച തുകയുടെ 50 ശതമാനം വരെ വായ്പയായി ലഭിക്കും. നിക്ഷേപ പലിശയോടൊപ്പം രണ്ട് ശതമാനം ചേര്‍ത്താണ് വായ്പ പലിശ കണക്കാക്കുക. അക്കൗണ്ട് ആരംഭിച്ച് മൂന്ന് വര്‍ഷം പൂര്‍ത്തിയായാല്‍ പിന്‍വലിക്കാന്‍ അനുവദിക്കും.

മുന്‍കൂര്‍ നിക്ഷേപം

ആവര്‍ത്തന നിക്ഷേപ പദ്ധതിയില്‍ മാസം മാസം അടയ്ക്കാതെ മുന്‍കൂറായി പണം അടയ്ക്കാം. അഞ്ച് വര്‍ഷം വരെ മുന്‍കൂറായി നിക്ഷേപിക്കാം.

കുറഞ്ഞത് 6 ഗഡുക്കളുടെ മുന്‍കൂര്‍ നിക്ഷേപത്തിന് റിബേറ്റ് ലഭിക്കും. ആറ് മാസത്തേക്ക് 10 രൂപയും 12 മാസത്തെക്ക് 40 രൂപയും ലഭിക്കും.

English Summary : Knoe more About Recurring Deposit