ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ ഏറെ സാധാരണമായിട്ടുള്ളതും അവര്‍ ഏറെ താല്‍പര്യം പ്രകടിപ്പിക്കുന്നതുമായ ആസ്തിയാണ് സ്വര്‍ണം. ഇങ്ങനെയുള്ള സ്വര്‍ണത്തിന്റെ മൂല്യം വ്യക്തിഗതാവശ്യങ്ങൾക്കോ അല്ലെങ്കിൽ ബിസിനസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കോ പ്രയോജനപ്പെടുത്തുന്നത് ഇന്നൊരു പതിവു രീതിയായി

ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ ഏറെ സാധാരണമായിട്ടുള്ളതും അവര്‍ ഏറെ താല്‍പര്യം പ്രകടിപ്പിക്കുന്നതുമായ ആസ്തിയാണ് സ്വര്‍ണം. ഇങ്ങനെയുള്ള സ്വര്‍ണത്തിന്റെ മൂല്യം വ്യക്തിഗതാവശ്യങ്ങൾക്കോ അല്ലെങ്കിൽ ബിസിനസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കോ പ്രയോജനപ്പെടുത്തുന്നത് ഇന്നൊരു പതിവു രീതിയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ ഏറെ സാധാരണമായിട്ടുള്ളതും അവര്‍ ഏറെ താല്‍പര്യം പ്രകടിപ്പിക്കുന്നതുമായ ആസ്തിയാണ് സ്വര്‍ണം. ഇങ്ങനെയുള്ള സ്വര്‍ണത്തിന്റെ മൂല്യം വ്യക്തിഗതാവശ്യങ്ങൾക്കോ അല്ലെങ്കിൽ ബിസിനസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കോ പ്രയോജനപ്പെടുത്തുന്നത് ഇന്നൊരു പതിവു രീതിയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ സാധാരണമായിട്ടുള്ളതും അവര്‍ ഏറെ താല്‍പര്യം പ്രകടിപ്പിക്കുന്നതുമായ ആസ്തിയാണ് സ്വര്‍ണം. ഇങ്ങനെയുള്ള സ്വര്‍ണത്തിന്റെ മൂല്യം വ്യക്തിഗതാവശ്യങ്ങൾക്കോ അല്ലെങ്കിൽ ബിസിനസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കോ പ്രയോജനപ്പെടുത്തുന്നത് ഇന്നൊരു പതിവു രീതിയായി മാറിയിട്ടുണ്ട്.

സ്വര്‍ണ വായ്പകള്‍ നിത്യജീവിതത്തില്‍

ADVERTISEMENT

സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവര്‍ക്കും പ്രയോജനപ്പെടുത്താനാവുന്ന വിധത്തിലെ നിരവധി സ്വര്‍ണ വായ്പകളാണ് ഇന്നു വിപണിയില്‍ ലഭ്യമായിട്ടുള്ളത്. ഇവയില്‍ നിന്ന് തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ പദ്ധതി തെരഞ്ഞെടുക്കുക എന്നതാണ് ഉപഭോക്താവ് ചെയ്യേണ്ടത്.

സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സുവര്‍ണാവസരം

വളരെ വേഗത്തില്‍ ലളിതമായി ബുദ്ധിമുട്ടില്ലാതെ ലഭിക്കുന്നു എന്നതാണ് സ്വര്‍ണവായ്പയുടെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന്. ഇതാണ് സ്വര്‍ണ വായ്പയുടെ യുഎസ്പി. സാധാരണ നിലയില്‍ പ്രത്യക്ഷ നേട്ടമൊന്നുമില്ലാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന ആസ്തികള്‍ പ്രയോജനപ്പെടുത്തി ഹ്രസ്വകാല കാഷ് ഫ്ളോ സൃഷ്ടിക്കുക എന്നതാണ് സ്വര്‍ണ ആസ്തികള്‍ കൊണ്ടു വ്യക്തികള്‍ക്കു ചെയ്യാനാവുന്നത്.

കുറഞ്ഞ നടപടിക്രമങ്ങള്‍, കൂടുതല്‍ വായ്പ

ADVERTISEMENT

കുറഞ്ഞ നടപടിക്രമങ്ങളിലൂടെ സ്വര്‍ണ വായ്പകള്‍ നേടാം. കുറഞ്ഞ മാര്‍ജിന്‍, താഴ്ന്ന പലിശ നിരക്ക് എന്നിവയും മറ്റ് ആകര്‍ഷണങ്ങളാണ്. സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി ഒരു കോടി രൂപ വരെ വായ്പയെടുക്കാം. സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി ഓവര്‍ഡ്രാഫ്റ്റ് എടുക്കാം എന്നതാണ് മറ്റൊരു ആകര്‍ഷണം.

കാമധേനു മുതല്‍ എംഎസ്എംഇ ഗോള്‍ഡ് ലോണ്‍ പ്ലസ് വരെ

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ വിവിധ വിഭാഗം ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയില്‍ നിരവധി സ്വര്‍ണ പണയ വായ്പകളാണ് ലഭ്യമാക്കുന്നത്. സ്വര്‍ണ ആഭരണങ്ങള്‍, നാണയങ്ങള്‍ തുടങ്ങിയവ സ്വന്തമായുള്ള വ്യക്തികള്‍ക്ക് ഒറ്റയ്ക്കോ സംയുക്തമായോ വായ്പകളെടുക്കാം. ആഭരണങ്ങള്‍ മാത്രമല്ല, ബാങ്കുകള്‍ വില്‍ക്കുന്ന പ്രത്യേകമായി മിന്റു ചെയ്ത സ്വര്‍ണ നാണയങ്ങളും പണയപ്പെടുത്താം, ഒരു വ്യക്തി പണയപ്പെടുത്തുന്ന നാണയങ്ങള്‍ 50 ഗ്രാമില്‍ കൂടരുതെന്നു മാത്രം.

∙കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍,  ഭക്ഷ്യ-കാര്‍ഷിക സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വരുമാനം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അടിയന്തര ആവശ്യങ്ങള്‍ നേരിടാന്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്ന പദ്ധതിയാണ് യൂണിയന്‍ കൃഷി കാമധേനു.

ADVERTISEMENT

∙കാർഷിക പ്രവർത്തനങ്ങൾ, ഡയറി, പോള്‍ട്രി, ഫിഷറീസ് പോലുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് വേണ്ടിയുള്ള ആസ്തികള്‍ സൃഷ്ടിക്കാനും ഉല്‍പാദന ചെലവുകള്‍ നേരിടാനും വേണ്ടിയാണ് യൂണിയന്‍ ഗോള്‍ഡ് ലോണ്‍- അഗ്രികള്‍ചര്‍.

∙മുന്‍ഗണനാ മേഖലകളിലുള്ള യോഗ്യമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും യൂണിയന്‍ ഗോള്‍ഡ് ലോണ്‍-എംഎസ്എംഇ അനുവദിക്കും.

∙അപ്രതീക്ഷിതമായി വരുന്ന ചെലവുകള്‍, അടിയന്തര ആവശ്യങ്ങള്‍, ആരോഗ്യ സംബന്ധമായ ചെലവുകള്‍, വിവാഹവും മറ്റ് ചടങ്ങുകളും സംബന്ധിച്ച ചെലവുകള്‍, വിദ്യാഭ്യാസ, ബിസിനസ് ആവശ്യങ്ങള്‍ തുടങ്ങിയ ഉപഭോഗ ആവശ്യങ്ങൾക്ക് വേണ്ടിയാണ്  യൂണിയന്‍ ഗോള്‍ഡ് ലോണ്‍ - റീട്ടെയില്‍.

∙കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, ബിസിനസ് പ്രവര്‍ത്തനങ്ങള്‍, അടിയന്തര ആവശ്യങ്ങള്‍, ഉപഭോഗ ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്ക് യൂണിയന്‍ സെക്യേര്‍ഡ് ഓവര്‍ഡ്രാഫ്റ്റ് ഗോള്‍ഡ് ലോണ്‍ പ്രയോജനപ്പെടുത്താം.

∙മറ്റു നിരവധി സ്വര്‍ണ വായ്പാ പദ്ധതികളും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിക്കുന്നുണ്ട്.

എവിടെ നിന്നു സ്വര്‍ണ വായ്പ തേടണം എന്ന് എങ്ങനെ തീരുമാനിക്കും?

മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചൊല്ലാണ് ഇവിടെ ഓര്‍മിക്കേണ്ടത്. ആകര്‍ഷകമായ നിങ്ങളെ മയക്കുന്ന നിരവധി വാഗ്ദാനങ്ങള്‍ സ്വര്‍ണവായ്പയുമായി ബന്ധപ്പെട്ടു വിപണിയില്‍ നിന്നു നിങ്ങള്‍ക്കു മുന്നിലെത്തിയേക്കാം. പക്ഷേ, യഥാര്‍ത്ഥ ചെലവുകള്‍ എന്തെല്ലാം എന്ന് കൃത്യമായി മനസിലാക്കിയ ശേഷം മാത്രമേ സ്വര്‍ണ പണയത്തിനായുള്ള സ്ഥാപനത്തെ തെരഞ്ഞെടുക്കാവൂ. യൂണിയന്‍ ബാങ്കു പോലുള്ള ബാങ്കുകള്‍ തികച്ചും സുതാര്യവും വിശ്വസനീയവുമായ വായ്പാ പദ്ധതികള്‍ നിങ്ങള്‍ക്കു ലഭ്യമാക്കും. ഒളിഞ്ഞിരിക്കുന്ന ചെലവുകളോ അദൃശ്യമായ ചാര്‍ജുകളോ ഒന്നും ഇവിടെയുണ്ടാകില്ല. പലിശ നിരക്ക്, കുറഞ്ഞ പ്രക്രിയകള്‍, വായ്പാ ദാതാവിന്റെ സമൂഹത്തിലുള്ള സ്ഥാനം, സുരക്ഷിതത്വം തുടങ്ങിയവയാണ് സേവനദാതാവിനെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങള്‍.

English Summary : How to Take Different Gold Loan Products from Union Bank of India

∙DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.