റിസര്‍വ് ബാങ്ക് വിതരണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ രൂപത്തിലുള്ള കറന്‍സിയാണ് ഡിജിറ്റല്‍ റുപ്പി. ഏറ്റവും പുതിയ ഈ ഡിജിറ്റല്‍ കറന്‍സി സാങ്കേതികവിദ്യയുടെ കാര്യത്തില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ മുന്‍പന്തിയില്‍ തന്നെയുണ്ട്. സുരക്ഷിതവും കാര്യക്ഷമവും എല്ലാവരേയും സാമ്പത്തിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിസര്‍വ് ബാങ്ക് വിതരണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ രൂപത്തിലുള്ള കറന്‍സിയാണ് ഡിജിറ്റല്‍ റുപ്പി. ഏറ്റവും പുതിയ ഈ ഡിജിറ്റല്‍ കറന്‍സി സാങ്കേതികവിദ്യയുടെ കാര്യത്തില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ മുന്‍പന്തിയില്‍ തന്നെയുണ്ട്. സുരക്ഷിതവും കാര്യക്ഷമവും എല്ലാവരേയും സാമ്പത്തിക സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതുമായ സാമ്പത്തിക സംവിധാനങ്ങള്‍ വഴി പരമ്പരാഗത ബാങ്കിങ്, പെയ്‌മെന്റ് രീതികളെ മാറ്റിയെടുക്കാനാണ് ഡിജിറ്റല്‍ റുപ്പി വഴി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഇടനിലക്കാരെ ഒഴിവാക്കിയും സെറ്റില്‍മെന്റ് സമയം ചുരുക്കിയും തടസമില്ലാത്തതും തല്‍ക്ഷണമായുള്ളതുമായ ഇടപാടുകളാണ് ഡിജിറ്റല്‍ റുപ്പി സാധ്യമാക്കുന്നത്. ഇടപാടുകാര്‍ക്ക് ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ റുപ്പി പ്രദാനം ചെയ്യുന്നുണ്ട്. പരമ്പരാഗത ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്തവര്‍ ഉള്‍പ്പെടെയുള്ള വിപുലമായ ജനതയ്ക്ക് ബാങ്കിങ് സേവനങ്ങള്‍ എത്തിക്കാനും ഇതു സഹായകമാകും.

നിരവധി സൗകര്യങ്ങൾ

ADVERTISEMENT

വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും അനുയോജ്യമായ നിരവധി സൗകര്യങ്ങളാണ് ഡിജിറ്റല്‍ റുപ്പിയിലൂടെ ലഭ്യമാകുന്നത്. തല്‍ക്ഷണ ഇടപാടുകളാണ് ഇതിന്റെ പ്രധാന സവിശേഷതകളിലൊന്ന്. തല്‍ക്ഷണ പെയ്‌മെന്റുകള്‍, ട്രാന്‍സ്ഫറുകള്‍ എന്നിവ ഇതു സാധ്യമാക്കും

സുരക്ഷയും സുതാര്യതയുമാണ് ശ്രദ്ധേയമായ സവിശേഷത. സുരക്ഷിതമായ ബ്ലോക്ക് ചെയിന്‍ ശൃംഖലയിലാണ് ഡിജിറ്റല്‍ റുപ്പി എന്നത് രേഖകള്‍ തട്ടിപ്പുകള്‍ക്ക് വിധേയമാകാതെ സുരക്ഷിതമാക്കുന്നു. സുതാര്യമായ ഇടപാടു ചരിത്രങ്ങള്‍ ഉളളത് വിശ്വാസ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
എല്ലാവരേയും സാമ്പത്തികമായി ശാക്തീകരിക്കുവാനാകും വിധം ബാങ്കിങ് സേവനങ്ങള്‍ എല്ലായിടത്തേക്കും എത്തിക്കാന്‍ ഇതു സഹായിക്കും. യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ റുപ്പി യുപിഐ വഴിയുള്ള ഇടപാടുകള്‍ നടത്താന്‍ പര്യാപ്തമായതാണ് എന്നത് കൂടുതല്‍ സൗകര്യപ്രദമാകുന്നു.
കുറഞ്ഞ ഇടപാടു ചെലവുകളാണ് ഇതിന്റെ മറ്റൊരു നേട്ടം. ഇടനിലക്കാരെ ഒഴിവാക്കുന്നതും പ്രക്രിയകള്‍ ലഘൂകരിക്കുന്നതും ഇടപാടു ചെലവുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു തന്നെ വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും ഇതൊരു മികച്ച ബദല്‍ മാര്‍ഗമാകുന്നു.
സ്വകാര്യത സംരക്ഷിക്കാനുള്ള ശക്തമായ നടപടികളും ഡിജിറ്റല്‍ റുപ്പിയിലുണ്ട്. സുതാര്യതയും ഉപഭോക്താവിന്റെ സ്വകാര്യതയും സന്തുലിതമാക്കിയുള്ള സുരക്ഷിത ഇടപാടുകളും രഹസ്യസ്വഭാവം സൂക്ഷിച്ചുള്ള ഇടപാടുകളുമാണ് ഇതിലുള്ളത്.

ADVERTISEMENT

പരിസ്ഥിതി സൗഹാര്‍ദ്ദം

കള്ളനോട്ടുകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതും നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കുന്നതും പരിസ്ഥിതി സൗഹാര്‍ദ്ദമാണെന്നതും ഡിജിറ്റല്‍ റുപ്പിയുടെ എടുത്തു പറയേണ്ട സവിശേഷതകളാണ്.

ADVERTISEMENT

ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്കുള്ള പ്രതിബദ്ധതയാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ റുപ്പി വഴി ദൃശ്യമാകുന്നത്.

DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഓൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.