രാജ്യത്തെ സംരംഭക മേഖലയിൽ ഒട്ടേറെ മുന്നേറ്റമാണ് ഇപ്പോൾ നടക്കുന്നത്. സംരംഭകർക്ക് അവരുടെ ആവശ്യങ്ങൾക്കിണങ്ങുന്ന വായ്പ ഒരുക്കുവാൻ പുത്തന്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ബാങ്കുകൾ സജ്ജരാണ്. ഈ ഘട്ടത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ കാര്യക്ഷമതയാര്‍ന്ന വായ്പ സൗകര്യങ്ങളൊരുക്കാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ സംരംഭക മേഖലയിൽ ഒട്ടേറെ മുന്നേറ്റമാണ് ഇപ്പോൾ നടക്കുന്നത്. സംരംഭകർക്ക് അവരുടെ ആവശ്യങ്ങൾക്കിണങ്ങുന്ന വായ്പ ഒരുക്കുവാൻ പുത്തന്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ബാങ്കുകൾ സജ്ജരാണ്. ഈ ഘട്ടത്തിൽ  സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ കാര്യക്ഷമതയാര്‍ന്ന വായ്പ സൗകര്യങ്ങളൊരുക്കാനുള്ള തയാറെടുപ്പിലാണ് തൃശൂർ ആസ്ഥാനമായുള്ള സിഎസ്ബി (കാത്തലിക് സിറിയൽ ബാങ്ക്).

ഇതിന്റെ ഭാഗമായി സിഎസ്ബിയുടെ നിലവിലുള്ള 42 എസ്എംഇ കേന്ദ്രീക‍ൃത ശാഖകളുടെ എണ്ണം വർധിപ്പിക്കാനും ഉദ്ദേശിക്കുന്നതായി സിഎസ്ബിയുടെ ഗ്രൂപ്പ് ഹെഡ് ശ്യാം മണി മനോരമ ഓൺലൈനോട് പറഞ്ഞു. വനിതകൾ ഉൾപ്പടെയുള്ള വിവിധ സംരംഭകർക്കായുള്ള വായ്പ പദ്ധതികൾ, സബ്സിഡികൾ എന്നിവയെല്ലാം ഇത്തരം എസ്എംഇ കേന്ദ്രീക‍ൃത ശാഖകളിൽ വിദഗ്ധരായ ജീവനക്കാരുടെ സഹായത്തോടെ ലഭ്യമാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സംരംഭങ്ങൾ ആരംഭിക്കാനും നിലവിലെ സംരംഭങ്ങളുടെ വിപുലീകരണത്തിനുമായുള്ള വായ്പകൾ ലഭ്യമാണ്.  സംരംഭകരുടെ ആവശ്യങ്ങൾ മനസിലാക്കി അതിനിണങ്ങുന്ന വായ്പ ലഭ്യമാക്കുന്നതിന് ഓരോരുത്തരുടെയും ആവശ്യങ്ങൾ മനസിലാക്കുന്ന  ബാങ്ക് ജീവനക്കാരാണുള്ളതെന്ന് ശ്യാം മണി അറിയിച്ചു.

ADVERTISEMENT

ഇടപാടുകാരുടെ ആവശ്യങ്ങൾക്കൊപ്പം

കേരളത്തിൽ ഇത്തരത്തിലെ അഞ്ച് ശാഖകളാണുള്ളത്. സുഗന്ധ വ്യഞ്ജനങ്ങൾ, സമുദ്രോൽപ്പന്നം, കയർ, കശുവണ്ടി തുടങ്ങി പരമ്പരാഗത വ്യവസായങ്ങളിൽ മാത്രമല്ല, സ്റ്റാർട്ടപ്പുകൾക്കും അവരുടെ ആവശ്യങ്ങളറിഞ്ഞ് വേഗത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വായ്പ ലഭ്യമാക്കുന്നതിനൊപ്പം ഇടപാടുകാർക്ക് ഉൽപ്പന്ന –വിപണി വികസനത്തിനും മൂല്യവർധനയ്ക്കും വേണ്ട ഗവേഷണ സ്ഥാപനങ്ങളുടെ സേവനവും ലഭ്യമാക്കാറുണ്ട്. ഇടപാടുകാരുടെ ജിഎസ്ടി ഫയലിങ് റിപ്പോർട്ട്, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയൊക്കെ വിലയിരുത്തി അതിവേഗം സേവനമൊരുക്കുന്നതിനാണ് എംഎസ് എംഇ കേന്ദ്രീകൃത ബാങ്കുകളുള്ളത്.  കേരളത്തിൽ തിരുവനന്തപുരം , കൊച്ചി, കൊല്ലം കോട്ടയം , തൃശൂർ എന്നിവിടങ്ങളിലാണ് ഇത്തരം ശാഖകളുള്ളത്. അതിവേഗ പ്രോസസിങ്, പ്രശ്ന പരിഹാരങ്ങൾ എന്നിവയൊക്കെ ഇവിടുത്തെ പ്രത്യേകതകളാണ്.

ADVERTISEMENT

ചെറുകിട സംരംഭങ്ങളുടെ മേഖലയിലെ വളര്‍ച്ച അഞ്ചു ശതമാനത്തില്‍ നിന്ന് 22 ശതമാനമായി ഉയര്‍ന്നതും ബാങ്ക് മികച്ച നേട്ടമായി എടുത്തു കാട്ടുന്നു.  കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ മാത്രം 2700 കോടി രൂപുയടെ വായ്പകള്‍ നല്‍കുകയും ചെയ്തു. മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, തമിഴ്‌നാട്, ഡെല്‍ഹി എന്നിവിടങ്ങളാണ് ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുഖ്യമായ വിപണികള്‍. നാലു മുതല്‍ ഏഴു കോടി രൂപ വരെയുള്ള വായ്പകളാണ് ഈ രംഗത്തു നല്‍കുന്നത്. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള 20 ശാഖകളും 22 കാറ്റലിസ്റ്റ് ശാഖകളും ഉള്ളത് ബാങ്കിന്റെ ഈ രംഗത്തെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ബാങ്കിന്റെ സ്വന്തം വായ്പാ ഉൽപ്പന്നങ്ങൾക്ക് പുറമേ  മുദ്ര ലോൺ, പി എം സമുന്നതി തുടങ്ങിയവയുൾപ്പടെയുള്ള വിവിധ വായ്പ പദ്ധതികളും സബ്സിഡികളും ലഭ്യമാക്കുന്നുണ്ടെന്ന് ശ്യാം മണി വ്യക്തമാക്കി. വനിതാ സംരംഭകര്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍, പ്രത്യേകിച്ച് പ്രവാസി വനിതാ സംരംഭകര്‍ക്കായുള്ള പദ്ധതികള്‍ ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

English Summary:

CSB Bank Concentrating more on MSME Loans