മുൻനിര ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഒട്ടേറെ സവിശേഷതകളോടെ 4 പുതിയ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി, ഇതിലൂടെ 55 ദിവസത്തെ പലിശ രഹിത ക്രെഡിറ്റ് സൗകര്യം. നിലവിലിപ്പോൾ ആരും ഇത്രയും ദിവസത്തെ പലിശരഹിത കാലയളവ് നൽകുന്നില്ല എന്നാണറിയുന്നത് ചെറു സംരംഭകർ, ഫ്രീലാൻസർമാർ, പ്രൊഫഷണലുകൾ എന്നിവരെ ലക്ഷ്യമിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഒട്ടേറെ സവിശേഷതകളോടെ 4 പുതിയ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി, ഇതിലൂടെ  55 ദിവസത്തെ പലിശ രഹിത ക്രെഡിറ്റ് സൗകര്യം. നിലവിലിപ്പോൾ ബാങ്കുകൾ ഇത്രയും ദിവസത്തെ പലിശരഹിത കാലയളവ് നൽകുന്നില്ല എന്നാണറിയുന്നത്.  

ചെറു സംരംഭകർ, ഫ്രീലാൻസർമാർ, പ്രൊഫഷണലുകൾ എന്നിവരെ ലക്ഷ്യമിട്ടാണ് ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കിട്ടുള്ളത്. BizFirst, BizGrow, BizPower, BizBlack എന്നിങ്ങനെ നാല് തരം ക്രെഡിറ്റ് കാർഡുകൾ ലഭ്യമാണ്. എല്ലാ കാർഡുകളും 55 ദിവസത്തെ പലിശ രഹിത ക്രെഡിറ്റ് വാഗ്ദാനം ചെയ്യുന്നു. 

ADVERTISEMENT

കൂടാതെ, ഈ എസ്എംഇ കേന്ദ്രീകൃത ക്രെഡിറ്റ് കാർഡുകൾ യൂട്ടിലിറ്റി ബില്ലുകൾ, ജിഎസ്ടി, ആദായനികുതി, വെണ്ടർ പേയ്‌മെൻ്റുകൾ, ബിസിനസ് യാത്രകൾ, ബിസിനസ് ഉൽപ്പാദനക്ഷമത ടൂളുകൾ എന്നിവ പോലുള്ള അത്യാവശ്യ ബിസിനസ്സ് ചെലവുകളിൽ പല ഓഫറുകളും  വാഗ്ദാനം ചെയ്യുന്നു. 

BizFirst

ADVERTISEMENT

ഈ കാർഡ് 55 ദിവസം വരെ പലിശ രഹിത ക്രെഡിറ്റ് കാലയളവ് വാഗ്ദാനം ചെയ്യുന്നു. ഉപയോക്താവിന് EMI ചിലവുകളിൽ 3 ശതമാനം  ക്യാഷ് പോയിൻ്റുകളും യൂട്ടിലിറ്റി ബില്ലുകൾ, ഇലക്ട്രോണിക്‌സ്, Payzapp ഇടപാടുകൾ എന്നിവയിൽ 2 ശതമാനം  ക്യാഷ് പോയിൻ്റുകളും മറ്റ് ചിലവുകളിൽ ഒരു ശതമാനം  ക്യാഷ് പോയിൻ്റും നേടാൻ കഴിയും. അംഗത്വ ഫീസ് 500 രൂപയാണ്. ഒരു വർഷത്തിനുള്ളിൽ പുതുക്കുന്നതിനുള്ള  ഫീസ് 50,000 രൂപ. 

 BizGrow

ADVERTISEMENT

ഈ കാർഡും 55 ദിവസത്തെ പലിശ രഹിത ക്രെഡിറ്റ് കാലയളവ് വാഗ്ദാനം ചെയ്യുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ 150 രൂപയിലും ഉപയോക്താക്കൾക്ക് രണ്ട് ക്യാഷ് പോയിൻ്റുകളും ബിൽ പേയ്‌മെൻ്റുകൾ, ടാക്സ് പേയ്‌മെൻ്റുകൾ, ബിസിനസ് യാത്രകൾ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത ചിലവുകളിൽ 10 മടങ്ങ് ക്യാഷ് പോയിൻ്റുകളും നേടാനാകും. അംഗത്വ ഫീസ് 500 രൂപയാണ്. ഒരു വർഷത്തിനുള്ളിൽ ചേരാനുള്ള  ഫീസ് 100,000 രൂപയാണ്. 

BizBlack

55 ദിവസം വരെ പലിശ രഹിത ക്രെഡിറ്റ് കാലയളവുണ്ട്.  ബിസിനസ് ആവശ്യങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ 150 രൂപയിലും ഉപയോക്താക്കൾക്ക് 4 റിവാർഡ് പോയിൻ്റുകൾ, ബിൽ പേയ്‌മെൻ്റുകൾ, ടാക്സ് പേയ്‌മെൻ്റുകൾ, ബിസിനസ്സ് യാത്രകൾ, ഇന്ത്യയിലുടനീളമുള്ള ആഭ്യന്തര എയർപോർട്ട് ലോഞ്ച് ആക്‌സസ് എന്നിവ ഉൾപ്പെടെ തിരഞ്ഞെടുത്ത ബിസിനസ് ചിലവുകളിൽ 5 മടങ്ങ് റിവാർഡ് പോയിൻ്റുകൾ നേടാനാകും. യാത്ര , ഹോട്ടലുകൾ, Microsoft Office 365, ക്ലിയർ ടാക്സ് എന്നിവയും  ഉൾപ്പെടെയുള്ള സൗകര്യങ്ങൾ  കാർഡ് വാഗ്ദാനം ചെയ്യുന്നു. മെറ്റൽ പതിപ്പ് അൺലിമിറ്റഡ് എയർപോർട്ട് ലോഞ്ച് ആക്സസ് വാഗ്ദാനം ചെയ്യുന്നു. 10,000 രൂപയാണ് അംഗത്വ ഫീസ്. 

 BizPower 

55 ദിവസം വരെ പലിശ രഹിത ക്രെഡിറ്റ് കാലയളവുുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ 150 രൂപയിലും ഉപയോക്താക്കൾക്ക് നാല് റിവാർഡ് പോയിൻ്റുകൾ, ബിൽ പേയ്‌മെൻ്റുകൾ, ടാക്സ് പേയ്‌മെൻ്റുകൾ, ബിസിനസ്സ് യാത്രകൾ, ഇന്ത്യയിലുടനീളം ആഭ്യന്തര എയർപോർട്ട് ലോഞ്ച് ആക്‌സസ് എന്നിവ ഉൾപ്പെടെ തിരഞ്ഞെടുത്ത ബിസിനസ്സ് ചിലവുകളിൽ 5 മടങ്ങ് റിവാർഡ് പോയിൻ്റുകൾ നേടാനാകും. 2500 രൂപയാണ് അംഗത്വ ഫീസ്. ഒരു വർഷത്തിൽ 4 ലക്ഷം രൂപയാണ് ചേരാനുള്ള  ഫീസ്. 

 എല്ലാ ബില്ലുകളും ഒരുമിച്ചടക്കാൻ സൗകര്യമുള്ള  ഒരു സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോം HDFC ബാങ്ക് അടുത്തിടെ നടപ്പിലാക്കിയിട്ടുണ്ട്.അക്കൗണ്ടിലേക്ക് എവിടെനിന്നെല്ലാം പണം വരുന്നു ഏതൊക്കെ അക്കൗണ്ടുകളിലേക്ക് പണം പോകുന്നുവെന്ന് ഒരുമിച്ച് കാണാൻ ഈ പ്ലാറ്റ് ഫോം സഹായിക്കും. 

English Summary:

HDFC Launched 4 Credit Cards for Business People